വസ്തുത പരിശോധന: ബി എസ് പി മേധാവി മായാവതിയുടെ പഴയ പ്രസ്താവന ഇപ്പോൾ തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെ വൈറലാകുന്നു
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് മായാവതിയുടെ ഒരു പഴയ പ്രസ്താവനയാണെന്ന് കണ്ടെത്തി. 2020 -ലെ എം എൽ സി തെരഞ്ഞെടുപ്പ് സമയത്ത് അവർ നടത്തിയ പ്രസ്താവന ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെ വൈറലാകുന്നു.
- By: Ashish Maharishi
- Published: Feb 20, 2022 at 09:34 PM
ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ബി എസ് പി മേധാവി മായാവതിയുടെ ഒരു പഴയ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആ പ്രസ്താവനയിൽ ആവശ്യമെങ്കിൽ താൻ ബി ജെ പി യെ പിന്തുണക്കുമെന്നാണ് അവർ പറയുന്നത്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് മായാവതിയുടെ ഒരു പഴയ പ്രസ്താവനയാണെന്ന് കണ്ടെത്തി. എം എൽ സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നു ആ പ്രസ്താവന. ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധമാണ് അത് പ്രചരിപ്പിക്കുന്നത്. ഞങ്ങളുടെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകമാണെന്ന് വ്യക്തമായി. 2020 -ലെ എം എൽ സി തെരഞ്ഞെടുപ്പ് സമയത്ത് അവർ നടത്തിയ പ്രസ്താവനയാണിത്.
എന്താണ് വൈറൽ?
ഫേസ്ബുക്ക് യൂസർ കിഷോർ ഗോയൽ ഈ വീഡിയോ അപ്ലോഡ് ചെയ്തത് ജനുവരി 18-ന് ആണ്.
സമാനമായ അവകാശവാദങ്ങളുമായി പലരും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.
അന്വേഷണം
.വിശ്വാസ് ന്യൂസ് ആദ്യം ഈ സ്ക്രീൻ ഷോട്ടിന്റെ ഗൂഗിൾ റിവേഴ്സ് ഇമേജ് ടൂൾ ഉപയോഗിച്ച് അന്വേഷണം നടത്തി.അപ്പോൾ സീ ന്യൂസ് വെബ്സൈറ്റിൽ ഒരു വാർത്ത കണ്ടെത്തി. 29 ഒക്ടോബർ 2020 -ലെ വാർത്തയായിരുന്നു അത്. എം എൽ സി തെരഞ്ഞെടുപ്പിൽ എസ് പിയെ പരാജയപ്പെടുത്താൻ താൻ ബി ജെ പി യെ പിന്തുണച്ചേക്കും എന്നായിരുന്നു ആ പ്രസ്താവന.
സീ ന്യൂസിന്റെ മുഴുവൻ വാർത്തയും ഇവിടെ കാണാം.
അന്വേഷണത്തിനിടയിൽ സീ ഉത്തർ പ്രദേശ് ഉത്തരാഖണ്ഡ് ചാനലിന്റെ ഒരു ഫേസ്ബുക്ക് ലൈവ് വിശ്വസ് ന്യൂസ് കണ്ടു. 29 ഒക്ടോബർ 2020 -ലെ വാർത്തയായിരുന്നു അത്. ഇപ്പോൾ വൈറലായിട്ടുള്ള സ്ക്രീൻ ഷോട്ട് സീ ഉത്തർ പ്രദേശ് ഉത്തരാഖണ്ഡ് ചാനലിന്റെ പഴയ സ്ക്രീൻ ഷോട്ട് ആണെന്ന് വ്യക്തമായി. ഫേസ്ബുക്ക് ലൈവിന്റെ 14 -ആം മിനിറ്റിൽ ഇപ്പോൾ വൈറലായിട്ടുള്ള അതെ വാർത്ത കാണാൻ സാധിച്ചു. അത് ഇവിടെ കാണാം.
എ എൻ ഐ യുടെ ട്വിറ്റർ ഹാൻഡിലിലും വിശ്വാസ് ന്യൂസ് ഈ പഴ വീഡിയോ കണ്ടു. 29 ഒക്ടോബർ 2020-ലെ മായാവതിയുടെ ഒരു പത്രസമ്മേളനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തതായിരുന്നു അത്. അതിലും എം എൽ സി തെരഞ്ഞെടുപ്പിൽ എസ് പിയെ പരാജയപ്പെടുത്താൻ താൻ ബി ജെ പി യെ പിന്തുണച്ചേക്കും എന്ന മായാവതി പ്രസ്താവിക്കുന്നുണ്ട്. ആ വീഡിയോ മുഴുവനായും ഇവിടെ കാണാം.
തുടർന്നുള്ള അന്വേഷണത്തിൽ, വിശ്വാസ് ന്യൂസ് ബി എസ് പിയുടെ ദേശീയ വക്താവായ ഫൈസാൻ ഖാനെ ബന്ധപ്പെട്ടു. ഈ വൈറൽ പോസ്റ്റ് വാട്ട്സാപ്പിൽ പങ്കുവെച്ചപ്പോൾ അദ്ദേഹം പറഞ്ഞു:” ബി എസ് പി മേധാവിയുടെ ഒരു പഴയ പ്രസ്താവനയാണ് ഇപ്പോൾ തെറ്റായ അർത്ഥത്തിൽ വൈറലാകുന്നത്. ഇതിലെ അവകാശവാദം തെറ്റാണ്.”
അന്വേഷണത്തിന്റെ അവസാനഘട്ടത്തിൽ ഞങ്ങൾ ഫേസ്ബുക്ക് യൂസർ കിഷോർ ഗോയലിന്റെ സോഷ്യൽ സ്കാനിംഗ് നടത്തി. ഈ യൂസർക്ക് ഒരു രാഷ്ട്രീയ കക്ഷിയുടെ ബന്ധസമുണ്ടെന്നും അയാൾക്ക് ഫേസ്ബുക്കിൽ 1631 ഫോളോവേഴ്സ് ഉണ്ടെന്നും മനസ്സിലായി. മധ്യപ്രദേശിലെ മൻഡ്സുർ സ്വദേശിയാണ് അദ്ദേഹം.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് മായാവതിയുടെ ഒരു പഴയ പ്രസ്താവനയാണെന്ന് കണ്ടെത്തി. 2020 -ലെ എം എൽ സി തെരഞ്ഞെടുപ്പ് സമയത്ത് അവർ നടത്തിയ പ്രസ്താവന ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെ വൈറലാകുന്നു.
- Claim Review : മായാവതിയുടെ പഴയ പ്രസ്താവന ഇപ്പോൾ തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെ വൈറലാകുന്നു
- Claimed By : കിഷോർ ഗോയൽ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.