വസ്തുത പരിശോധന: ഉള്ളിയുടെ പുറം തൊലിയിലും റഫ്രിജറേറ്ററിനുള്ളിലും കാണപ്പെടുന്ന കറുത്ത പൂപ്പൽ മ്യൂക്കോർമൈക്കോസിസ് രോഗത്തിന് കാരണമാകുന്നില്ല; വൈറൽ പോസ്റ്റ് വ്യാജം.

നിഗമനം: ഉള്ളിയിലും റഫ്രിജറേറ്ററിനുള്ളിലും കാണപ്പെടുന്ന കറുത്ത പൂപ്പൽ മ്യൂക്കോർമൈക്കോസിസ് രോഗത്തിന് കാരണമായ ബ്ളാക്ക് ഫംഗസിൽനിന്നും വ്യത്യസ്തമാണ്. വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണ്.

ന്യുഡൽഹി (വിശ്വാസ് ന്യൂസ്): ഉള്ളിയുടെ പുറം തൊലിയിലും റഫ്രിജറേറ്ററിനുള്ളിലും കാണപ്പെടുന്ന കറുത്ത പൂപ്പൽ  മ്യൂക്കോർമൈക്കോസിസ് രോഗത്തിന് കാരണമാകുന്നുവെന്ന് ഒരു വൈറൽ പോസ്റ്റ് അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത പോസ്റ്റ് വ്യാജമെന്ന് വ്യക്തമായി. ഉള്ളിയിലും റഫ്രിജറേറ്ററിനുള്ളിലും കാണപ്പെടുന്ന കറുത്ത പൂപ്പൽ മ്യൂക്കോർമൈക്കോസിസ് രോഗത്തിന് കാരണമായ ബ്ളാക്ക് ഫംഗസിൽനിന്നും വ്യത്യസ്തമാണ്.  

അവകാശവാദം

ഗോമാതാ ഗാവ് സേവാ ട്രസ്ററ് എന്ന ഫേസ്‌ബുക്ക് പേജിൽ പങ്കുവെയ്ക്കപ്പെട്ട ഒരു പോസ്റ്റ് അവകാശപ്പെടുന്നു:” കടയിൽനിന്ന് ഉള്ളിവാങ്ങുകയും അത് റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്യുമ്പോൾ സൂക്ഷിക്കുക. ഉള്ളിയുടെ പുറം തൊലിയിൽ കാണുന്ന കറുത്ത പൂപ്പൽ അല്ലെങ്കിൽ ഫംഗസ് മ്യൂക്കോർമൈക്കോസിസ് രോഗം ഉണ്ടാക്കുന്ന ബ്ളാക്ക്  ഫംഗസ് ആണ്.” ആളുകൾ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കറികൾ ഉണ്ടാക്കുകയും അവ റഫ്രിജറേറ്ററിന്റെ ശീതീകരണാവസ്ഥയിൽ സൂക്ഷിക്കുകയും ചെയ്യുന്നത് ഈ ബ്ളാക്ക് ഫംഗസ് വ്യാപിക്കാൻ കാരണമാകുമെന്നും പോസ്റ്റ് അവകാശപ്പെടുന്നു.

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

വിശ്വാസ് ന്യൂസ് ബ്ളാക്ക്  ഫംഗസിനെപ്പറ്റി    ചണ്ഢീഗഡ് അഡ്വാൻസ്ഡ് ഐ സെന്റർ പിജിഐയിലെ എമറൈറ്റസ് പ്രൊഫസർ ‘അമോദ് .ഗുപ്തയുടെ സംസാരിച്ചപ്പോൾ അദ്ദേഹം വിശദമാക്കി,” വാസ്തവത്തിൽ കറുപ്പുനിറം ഉണ്ടാകുന്നത് ഫംഗസ് ബാധമൂലം രക്തക്കുഴലുകൾ നശിപ്പിക്കപ്പെടുകയും അതുവഴി ശരീരകലകൾ നിര്ജീവമാകുകായും ചെയ്യുന്നതുമൂലമാണ്. സാധാരണക്കാരന്റെ ഭാഷയിൽ ഇതിനെ ബ്ളാക്ക് ഫംഗസ് എന്ന വിളിക്കുന്ന്നു. ഈ ഫംഗസ് കറുപ്പ് നിറമുള്ള നെക്രോസിസ് ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ് ഇത് . ഇതിനെ സാങ്കേതികമായ പേര് യെസ്‌ചാർ(ESCHAR )  എന്നാകുന്നു. ഈ നിർജീവ നെക്രോറ്റിക് കലകൾ നേത്രഗോളങ്ങൾ, അണ്ണാക്ക്, നാസിക, ത്വക്ക് എന്നിവയെയൊക്കെ ബാധിക്കാവുന്നതാണ്.”

“നിങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെങ്കിൽ അത് അപകടസാധ്യതയാണ്. അത്തരം അവസ്ഥയിൽ നിങ്ങളുടെ രോഗപ്രതിരോധശേഷി താഴ്ന്ന നിലയിലും രോഗാണുബാധയെ ചെറുക്കാൻ കഴിയാത്ത നിലയിലും ആയിരിക്കും. പ്രമേഹം, ചിലതരം കാൻസറുകൾ, ഏതെങ്കിലും രോഗത്തിന് സ്റ്റിറോയിഡ് ചികിത്സയിലുള്ളവർ  എന്നിവർക്കെല്ലാം ഈ അപകടസാധ്യതയുണ്ട്. പ്രമേഹബാധിതരും ദീർഘകാലമായി സ്റ്റിറോയിഡ്, ഹ്യുമിഡിഫൈഡ് ഓക്സിജൻ എന്നിവ ഉപയോഗിക്കുന്നവരും നേരത്തെതന്നെ കൊമോർബിഡിറ്റിസ് ഉള്ളവരും ആണ് ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നത്. അതുപോലെതന്നെ കീമോതെറാപ്പി നടത്തിക്കഴിഞ്ഞ രോഗികളും ദീർഘകാലം പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരും സൂക്ഷിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

വൈറൽ പോസ്റ്റിലെ അവകാശവാദത്തെപ്പറ്റി പ്രൊഫസർ അമോദ്  പറഞ്ഞു ,” ഉള്ളിയിലെയോ റഫ്രിജറേറ്ററിലെയോ പൂപ്പൽ കൊണ്ട് ഈ രോഗം ഉണ്ടാകുമെന്ന് പറയുന്നത് തെറ്റിദ്ധാരണാജനകം ആണ്. ഇത്തരം അവകാശവാദങ്ങൾ ജനങ്ങളിൽ ഭയം ഉണ്ടാക്കുന്നു.”

ഉള്ളിയിലും റാഫ്രിജറേറ്ററിലും ഉണ്ടാകുന്ന  പൂപ്പലിനെയും ബ്ളാക്ക് ഫംഗസിനെയും സംബന്ധിച്ച  പഠനങ്ങൾ ഞങ്ങൾ താരതമ്യം ചെയ്തു.

എന്താണ് ഉള്ളിയിൽ കാണുന്ന കറുത്ത പൂപ്പൽ ? ഇത്തരം ഉള്ളി നമുക്ക് ഉപയോഗിക്കാമോ?

അമേരിക്കൻ സർക്കാരിന്റെ   കാർഷിക വകുപ്പ് പറയുന്നതനുസരിച്ച്  ഉള്ളിയുടെ മുകളിലെ കറുത്ത പൂപ്പൽ അഥവാ ബ്ളാക് മോൾഡ് ഉണ്ടാകുന്നത് മണ്ണിൽ  സാധാരണ കാണപ്പെടുന്ന  ആസ്പെർഗില്ലസ് നിഗർ എന്ന ഫംഗസ് കാരണമാണ്. ഈ പൂപ്പലിന്റെ വളർച്ച തടയാനായി രണ്ടുമാസംവരെ ഉള്ളി റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്. ശീതീകരിച്ചെടുത്ത ഉള്ളിക്കുമുകളിലെ പൂപ്പൽ പൈപ് വെള്ളത്തിൽ കഴുകിക്കളയുകയോ പൂപ്പൽ ബാധിച്ച പുറംതൊലി അടർത്തിക്കളയുകയോ ചെയ്യാവുന്നതാണ്. പൂപ്പൽ ബാധിക്കാത്ത ഭാഗങ്ങൾ ഉപയോഗിക്കാവുന്നതുമാണ്. എന്നാൽ ആസ്പെർഗില്ലസ് നിഗർ എന്ന ഫംഗസിനോട് അലര്ജിയുള്ളവർ പൂപ്പൽ ബാധിച്ച ഉള്ളി ഉപയോഗിക്കരുത്.

എന്താണ് മ്യൂക്കോർമൈക്കോസിസ്?

സെന്റർ ഫോർ ഡിസീസ് കൺട്രോൾ & പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നതനുസരിച്ച് മ്യൂക്കോർമയ്‌ക്കോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകുന്നത്  മ്യൂക്കോർമൈസറ്റസ് എന്ന റിയപ്പെടുന്ന ഒരു ഗ്രൂപ് ഫംഗസുകൾ കാരണമാകുന്നു. നമ്മുടെ പരിസ്ഥിതിയിൽ എല്ലായിടത്തും ഇവ കാണപ്പെടുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയോ ചില മരുന്നുകൾ കഴിക്കുന്നതുമൂലം  ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നവരെയോ ആണ് മ്യൂക്കോർമയ്‌ക്കോസിസ് പ്രധാനമായും ബാധിക്കുന്നത്. വായുവിലുള്ള ഫംഗൽ സ്പോറുകൾ ശ്വസനം വഴി ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ശ്വസനനാളിയെയും ശ്വാസകോശങ്ങളെയും ഇത് സാധാരണ ബാധിക്കുന്നത്. മിറിവുകൊണ്ടോ പൊള്ളൽ കൊണ്ടോ മറ്റുതരത്തിലോ ത്വക്കിൽ പരിക്കുകൾ ഉണ്ടാകുന്ന ഭാഗങ്ങളിലൂടെയും ഈ ഫംഗസ്  ബാധിക്കാം.

ഐസിഎംആർ നൽകുന്ന നിർവചനമനുസരിച്ചും മ്യൂക്കോർമയ്‌ക്കോസിസ് ബാധിക്കുന്നത് മറ്റു രോഗങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നതുമൂലം രോഗാണുക്കളെ നേരിടാനുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നവരെയാണ്.  കണ്ണുകളുടെയോ മൂക്കിന്റെയോ ചുറ്റും കാണപ്പെടുന്ന ചുവപ്പുനിറം,  പണി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദ്ദിക്കൽ, മാനസിക നിലയിലെ തകരാറുകൾ എന്നിവയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ.

https://twitter.com/ICMRDELHI/status/1391316770498105351?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1391316770498105351%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.vishvasnews.com%2Fenglish%2Fviral%2Ffact-check-black-mold-on-onions-and-inside-refrigerators-do-not-cause-mucormycosis-viral-post-is-fake%2F

പുഷ്പ്പാഞ്ജലി ഹോസ്പിറ്റൽസിലെ ഇന്റേണൽ മെഡിസിൻ മേധാവി ഡോക്ടർ അനന്ത്  പരാശറിനോട് വിശ്വാസ് ന്യൂസ് സംസാരിച്ചപ്പോൾ അദ്ദേഹവും ഇത്  സ്ഥിരീകരിച്ചു. അദ്ദേഹം പറഞ്ഞു,”  ഉള്ളിയുടെ മുകളിലെ കറുത്ത പൂപ്പൽ അഥവാ ബ്ളാക് മോൾഡ് ഉണ്ടാകുന്നത് പ്രധാനമായും  ആസ്പെർഗില്ലസ് നിഗർ എന്ന ഫംഗസ് കാരണമാണ്. എന്നാൽ ബ്ളാക്ക് ഫംഗസ് രോഗമുണ്ടാകുന്നതിന് കാരണം മ്യൂക്കോർമൈസറ്റസ് എന്ന റിയപ്പെടുന്ന ഒരു ഗ്രൂപ് ഫംഗസുകൾ കാരണമാകുന്നു. ഇവ രണ്ടും വ്യത്യസ്തങ്ങളാകുന്നു.”

ജാഗരൺ ന്യൂസ് മീഡിയ സീനിയർ എഡിറ്റർ പ്രത്യുഷ് രഞ്ജൻ സെന്റർ ഫോർ സോഷ്യൽ മെഡിസിൻ (ജെ എൻ യു)  ചെയർപേഴ്‌സൺ ഡോക്ടർ രാജിബ് ദാസ് ഗുപ്തയുമായി  ജാഗരൺ ഡയലോഗ്സ് സീരീസിൽ നടത്തിയ അഭിമുഖത്തിൽ മ്യൂക്കോർമയ്‌ക്കോസിസ് (ബ്ളാക്ക് ഫംഗസ് ) എന്ന രോഗത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്.

എന്താണ് കറുത്ത പൂപ്പൽ?

mold-advisor.com വ്യക്തമാക്കുന്നതനുസരിച്ച് വീട്ടിനകത്തും പുറത്തും മാത്രമല്ല, എവിടെയും ഈ പൂപ്പൽ കാണപ്പെടുന്നു. നല്ലപോലെ വൃത്തിയാക്കിയില്ലെങ്കിൽ പലപ്പോഴും റഫ്രിജറേറ്ററിൽ കാണപ്പെടുന്ന “കറുത്ത പൂപ്പൽ’ സ്റ്റാച്ചിബോട്രിസ് ചാർട്ടാറം    എന്ന് അറിയപ്പെടുന്നു.

എന്താണ്  സ്റ്റാച്ചിബോട്രിസ് ചാർട്ടാറം?  

സെന്റർ ഫോർ ഡിസീസ് കൺട്രോൾ & പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നതനുസരിച്ച് സ്റ്റാച്ചിബോട്രിസ് ചാർട്ടാറം ഒരു പച്ച കലർന്ന കറുപ്പുനിറമുള്ള പൂപ്പൽ ആണ്. ഫൈബർബോർഡ്, ജിപ്‌സംബോർഡ്, കടലാസ് തുടങ്ങി ഉയർന്നതോതിൽ സെല്ലുലോസ് അടങ്ങിയ  പദാർത്ഥങ്ങളിൽ ഇത് വളരും. വെള്ളം കേട്ടുവരുകയോ വെള്ളം ചോരുകയോ ഘനീഭവിക്കുകയോ അരിച്ചുകടക്കുകയോ വെള്ളപ്പൊക്കമുണ്ടാകുകയോ ചെയ്യുമ്പോഴുള്ള ഈർപ്പം കാരണം ഇവ  വളരാൻ അനുകൂലസാഹചര്യമുണ്ടാകുന്നു. ഇവ വളരാൻ സ്ഥിരമായ ഈർപ്പം ആവശ്യമാണ്.

എന്തുകൊണ്ടാണ് റഫ്രിജറേറ്ററിൽ കറുത്ത പൂപ്പൽ ഉണ്ടാകുന്നത് ?  

മോൾഡ് അഥവാ പൂപ്പൽ  വായുവിലൂടെയും പ്രതലസമ്പർക്കം മൂലവും വ്യാപിക്കുന്നു. റഫ്രിജറേറ്റർ  പൂപ്പലിന്റെ ഒന്നാമത്തെ ഉറവിടം ഭക്ഷ്യവസ്തുക്കളിലുണ്ടാകുന്ന പൂപ്പൽ ആണ്. ചീസ്, കടുപ്പമുള്ള സലാമി പോലുള്ള ചില ഭക്ഷ്യവസ്തുക്കൾ സ്വാഭാവിക പൂപ്പൽ ഉത്പാദിപ്പിക്കുന്നു. പൂപ്പൽ നീക്കം ചെയ്തശേഷം ഈ ഭക്ഷ്യവസ്തുക്കൾ ഭക്ഷിക്കാവുന്നതാണ്. ഇത്തരം പൂപ്പലുകൾ മറ്റു ഭക്ഷയവസ്തുക്കളിലേക്കും പ്രതലങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യതയും കുറവാണ്. ഇതുസംബന്ധിച്ച് വിശ്വാസ് ന്യൂസ് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ നിഖിൽ മോദിയുമായി സംസാരിച്ചു. മുകളിൽ പറഞ്ഞ കാര്യം സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹവും  പറഞ്ഞു,”ഉള്ളിയുടെ തൊലിയിൽ കാണുന്ന കറുത്ത പൂപ്പൽ ബ്ളാക്ക് ഫംഗസിൽനിന്ന് വ്യത്യസ്തമാണ്. എന്നാൽ നമ്മൾ ഭക്ഷ്യവസ്തുക്കൾ അവ ഉപയോഗിക്കുന്നതിനുമുമ്പ് നല്ലപോലെ ശുചിയാക്കണം.”

ഗോമാതാ ഗാവ് സേവാ ട്രസ്ററ് ഫേസ്‌ബുക്ക് പേജ് ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. പ്രസ്തുത പേജ് സ്കാൻ ചെയ്തപ്പോൾ  ആ പേജ് 5,215,291 പേര് അത് ഫോളോ ചെയ്യുന്നതായി ഞങ്ങൾ കണ്ടു. 

निष्कर्ष: നിഗമനം: ഉള്ളിയിലും റഫ്രിജറേറ്ററിനുള്ളിലും കാണപ്പെടുന്ന കറുത്ത പൂപ്പൽ മ്യൂക്കോർമൈക്കോസിസ് രോഗത്തിന് കാരണമായ ബ്ളാക്ക് ഫംഗസിൽനിന്നും വ്യത്യസ്തമാണ്. വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണ്.

Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍