വസ്തുത പരിശോധന: ആസാമീസ് ഭാഷ അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് നീക്കം ചെയതിട്ടില്ല., വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകം
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം തെറ്റിദ്ധാരണാജനകമാണെന്ന് വ്യക്തമായി.വാസ്തവത്തിൽ പരീക്ഷാർത്ഥികളുടെ എളുപ്പത്തിനായി എ പി എസ് സി പരീക്ഷകളുടെ ചോദ്യപ്പേപ്പർ ആസാമീസ് ഭാഷയിലും തയാറാക്കാനാണ് അസം സർക്കാർ തീരുമാനിച്ചത്.
- By: Rangman Das
- Published: Dec 31, 2021 at 03:57 PM
- Updated: Mar 9, 2022 at 10:52 AM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): അസം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽനിന്നും ആസാമീസ് ഭാഷ പൂർണമായും ഒഴിവാക്കപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒട്ടേറെ പോസ്റ്റുകൾ പറയുന്നു. ഈ വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. വാസ്തവത്തിൽ, പരീക്ഷാർത്ഥികളുടെ എളുപ്പത്തിനായി എ പി എസ് സി പരീക്ഷകളുടെ ചോദ്യപേപ്പർ ആസാമീസ് ഭാഷയിലും തയാറാക്കണമെന്നാണ് അസം സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?
ട്വിറ്റര് യൂസർ ഭൂപൻ കുമാർ ബോറയുടെ പോസ്റ്ററിൽ പറയുന്നു :” ആസാമീസ് ഭാഷയിലുള്ള ആ ടെക്സ്ററ് ” ഇംഗ്ലീഷിലേക്ക് വിട്ടുവർത്തനം ചെയ്‌താൽ ഇങ്ങനെ വായിക്കാം: – “അസം ഇന്നൊരു പ്രതിസന്ധിയിലാണ്.” “ചിറോച്ചെനഹി മോർ ബക്സ ജനനി” (ആസാമീസ് പ്രയോഗം ). മുഖ്യമന്ത്രി ആസാമീസ് ഭാഷ അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് നീക്കം ചെയ്തിരിക്കുന്നു. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. ” യൂസർ ഈ പോസ്റ്റിനോടൊപ്പം മൂന്ന് പത്ര കട്ടിങ്ങുകൾ ചേർത്തിട്ടുണ്ട്. അവയിൽ പറയുന്നത് അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് ആസാമീസ് ഭാഷ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രസ്തുത ഉത്തരവ് പിൻവലിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി കുത്തിയിരിപ്പ് സമരം നടത്താണ് പോകുന്നു എന്നാണ്.
ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.
അന്വേഷണം
ഈ വൈറൽ പോസ്റ്റ് ശ്രദ്ധാപൂർവം പരിശോധിച്ച് കൊണ്ടാണ് വിശ്വാസ ന്യൂസ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി ആസാമീസ് ഭാഷ അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് നീക്കം ചെയ്തിരിക്കുന്നു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.
ഇതിലെ കീവേഡുകൾ സ്ക്രീൻ ചെയ്തപ്പോൾ അടുത്തവര്ഷം മുതൽ എ പി എസ് സി പരീക്ഷകളുടെ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ഇംഗ്ലീഷിൽ എന്നപോലെ ആസാമീസ് ഭാഷയിലും തയാറാക്കുമെന്ന മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയുടെ പ്രസ്താവന സംബന്ധിച്ച പല വാർത്തകളും ഞങ്ങൾ കാണുകയുണ്ടായി. എ പി എസ് സി പരീക്ഷകളുടെ പരീക്ഷാ ചട്ടം,1989 അനുസരിച്ച് ഇതുവരെ ചോദ്യപേപ്പർ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ പരീക്ഷാർത്ഥികൾക്ക് ഉത്തരം ആസാമീസ് ഭാഷയിലും എഴുതാമായിരുന്നു. താഴെകൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്‌താൽ മുഖ്യമത്രിയുടെ ഈ പ്രഖ്യാപനം കാണാം:-
ഇതുസംബന്ധിച്ച് ഞങ്ങൾ എൻ കെ ടിവിയുടെ ലഖിയാജിത് ബാറുവയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വ്യക്തമാക്കിയത് വൈറലായ വാർത്ത തെറ്റിദ്ധാരണ ഉണ്ടാകുന്നതാണെന്നായിരുന്നു. അടുത്തവര്ഷം മുതൽ എ പി എസ് സി പരീക്ഷകളുടെ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ഇംഗ്ലീഷിൽ എന്നപോലെ ആസാമീസ് ഭാഷയിലും തയാറാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.
ടുവിൽ ഞങ്ങൾ ട്വിറ്റർ യൂസർ ഭൂപെൻ കുമാർ ബോറയുടെ പ്രൊഫൈൽ സ്കാൻ ചെയ്തു. 39 പേര് ഇദ്ദേഹത്തിന്റെ വൈറൽ പോസ്റ്റ് റീട്വിറ്റ് ചെയ്തിട്ടുണ്ട്. ഈ പ്രൊഫൈൽ 19400 പേർ ഫോളോ ചെയ്യുന്നുണ്ട്.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം തെറ്റിദ്ധാരണാജനകമാണെന്ന് വ്യക്തമായി.വാസ്തവത്തിൽ പരീക്ഷാർത്ഥികളുടെ എളുപ്പത്തിനായി എ പി എസ് സി പരീക്ഷകളുടെ ചോദ്യപ്പേപ്പർ ആസാമീസ് ഭാഷയിലും തയാറാക്കാനാണ് അസം സർക്കാർ തീരുമാനിച്ചത്.
- Claim Review : അസം ഇന്നൊരു പ്രതിസന്ധിയിലാണ്.” “ചിറോച്ചെനഹി മോർ ബക്സ ജനനി” (ആസാമീസ് പ്രയോഗം ). മുഖ്യമന്ത്രി ആസാമീസ് ഭാഷ അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് നീക്കം ചെയ്തിരിക്കുന്നു. ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ല. ” യൂസർ ഈ പോസ്റ്റിനോടൊപ്പം മൂന്ന് പത്ര കട്ടിങ്ങുകൾ ചേർത്തിട്ടുണ്ട്. അവയിൽ പറയുന്നത് അസം പബ്ലിക് സർവീസ് കമ്മീഷനിൽനിന്ന് ആസാമീസ് ഭാഷ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രസ്തുത ഉത്തരവ് പിൻവലിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി കുത്തിയിരിപ്പ് സമരം നടത്താണ് പോകുന്നു എന്നാണ്.
- Claimed By : BhupenK Borah
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.