വസ്തുത പരിശോധന: യു പി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് അമിത് ഷാ ഇങ്ങനെ ട്വീറ്റ് ചെയ്തിട്ടില്ല. വ്യാജ ട്വീറ്റ് ആണ് വൈറൽ ആയിട്ടുള്ളത്.

അമിത് ഷായുടെ പേരിലുള്ള ഈ വൈറൽ ട്വീറ്റിനേപ്പറ്റി വിശ്വാസ് ന്യൂസ് വിശദമായി അന്വേഷിച്ചതിൽ അത് വ്യാജമാണെന്ന് വ്യക്തമായി. എസ് പിയുമായുള്ള സഖ്യത്തെ പിന്താങ്ങുന്ന വിധത്തിൽ അമിത് ഷാ ഒരു ട്വീറ്റ് ചെയ്തിട്ടില്ല. അമിത് ഷായുടെ യഥാർത്ഥ ട്വീറ്റിൽ കാണിച്ചാണ് വ്യാജ ട്വീറ്റ് ഉണ്ടാക്കിയിട്ടുള്ളത്.

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): യു പി അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വ്യാജവാർത്തകൾ പ്രചരിച്ചുവരുന്നുണ്ട്. ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷായുടെ പേരിലും ഒരു വ്യാജ ട്വീറ്റ് പ്രചരിച്ചുവരുന്നുണ്ട്. അമിത് ഷായുടെ ചിത്രം കൂടി ചേർത്തിട്ടുള്ള ഈ ട്വീറ്റിൽ എസ് പി യുമായുള്ള സഖ്യത്തെ പിന്താങ്ങുന്നവിധം അദ്ദേഹം സംസാരിച്ചതായി അവകാശപ്പെടുന്നു. ഈ വൈറൽ ട്വീറ്റിനേപ്പറ്റി വിശ്വാസ് ന്യൂസ് വിശദമായി അന്വേഷിച്ചതിൽ അത് വ്യാജമാണെന്ന് വ്യക്തമായി. അമിത് ഷാ അങ്ങനെ ഒരു ട്വീറ്റ് ചെയ്തിട്ടില്ല.

എന്താണ് വൈറൽ?

ഫേസ്ബുക്ക് യൂസർ ജലന്ധർ യാദവ് ആണ് കഴിഞ്ഞ ഫെബ്രുവരി 10 -ന് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അമിത് ഷായുടെ വ്യാജ ട്വീറ്റ് അപ്‌ലോഡ് ചെയ്തത്. ‘അമിത് ഷായും എസ് പി സഖ്യത്തെ പിന്തുണയ്ക്കുന്നു’ എന്നാണ് അതിൽ അവകാശപ്പെടുന്നത്.

അമിത് ഷായുടെ ചിത്രം സഹിതമുള്ള വ്യാജ ട്വീറ്റിൽ ഉള്ളടക്കം ഇങ്ങനെ വായിക്കാം

മലയാളം വിവർത്തനം : “നമ്മൾ പശ്ചിമ യു പിയിൽ ആകെ ഒന്ന് സഞ്ചരിക്കുമ്പോൾ നമുക്ക് പറ്റിയ തെറ്റു മനസ്സിലാകും.യു പി നമുക്ക് നഷ്ടപ്പെടുകയാണ്. യോഗി ജി ഒരു രജപുത്രൻ ആണെന്നതിനുപുറമെ, അദ്ദേഹത്തിന് 5 വർഷം ലഭിക്കുകയും ചെയ്തു. പക്ഷെ, ബ്രാഹ്മണരെയും ജാട്ടുകളെയും അദ്ദേഹം പ്രകോപിപ്പിച്ചു. എല്ലാ പ്ര വർത്തകരും ഈ സഖ്യത്തിന് വോട്ടുചെയ്യണം. ജയന്ത് ചൗധരി ഒരു നല്ല വ്യക്തിയാണ്.”

ഫേസ്‌ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം അതേപോലെ എഴുതിയിരിക്കുകയാണ് ഇവിടെ. ഇതിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം. വ്യത്യസ്ത സമൂഹമാധ്യമങ്ങളിൽ മറ്റ് പല യൂസര്മാരും ഇതേ അവകാശവാദത്തോടെ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു.

അന്വേഷണം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വൈറലായ വ്യാജ ട്വീറ്റിനുപിന്നിൽ എന്നറിയാനായി വിശ്വാസ് ന്യൂസ് ആദ്യം അദ്ദേഹത്തിന്റെ സമൂഹമാധ്യമ ഹാൻഡിൽ സ്കാൻ ചെയ്തു. ഇതിനായി ഞങ്ങൾ ഇൻവിഡിലെ ട്വിറ്റർ സെർച്ച് ടൂൾ ആണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വീറ്റർ ഹാൻഡിൽ പരിശോധിച്ചപ്പോൾ ഫെബ്രുവരി 5 രാവിലെ 11:13 -ന് ചെയ്ത ഒരു ട്വീറ്റ് ഞങ്ങൾ കണ്ടു. ഇതിൽ അദ്ദേഹം പ്രമുഖ ബി ജെ പി നേതാവ് സി ജംഗ റെഡ്ഢിയുടെ ചരമത്തിൽ അനുശോചിക്കുന്നുണ്ട്.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഫെബ്രുവരി 5-ന്റെ അമിത് ഷായുടെ യഥാർത്ഥ ട്വീറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യാജ ട്വീറ്റും താരതമ്യം ചെയ്തു. അമിത് ഷായുടെ യഥാർത്ഥ ട്വീറ്റിൽ കൃത്രിമം കാണിച്ചതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു. രണ്ട് ട്വീറ്റുകളുടെയും കൊളാഷ് താഴെ നിങ്ങൾക്ക് കാണാവുന്നതാണ്.

തുടർന്ന് വിശ്വാസ് ന്യൂസ് ഭാരതീയ ജനത പാർട്ടിയുടെ ഉത്തരപ്രദേശ് സംസ്ഥാന വക്താവ് അവനീഷ് ത്യാഗിയെ ബന്ധപ്പെട്ടു. വൈറൽ പോസ്റ്റ് വാട്ട്സാപ്പിൽ അദ്ദേഹവുമായി പങ്കുവെച്ചു. അത് വ്യാജമാണെന്നും അമിത് ഷാ അങ്ങനെ ഒരു ട്വീറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അന്വേഷണത്തിന്റെ അവസാനത്തിൽ വിശ്വാസ് ന്യൂസ് ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ഉടമ ഫേസ്‌ബുക്ക് യൂസർ ജലന്ധർ യാദവിന്റെ സോഷ്യൽ സ്കാനിംഗ് ചെയ്തു. പ്രസ്തുത യൂസർക്ക് അയ്യായിരം ഫേസ്‌ബുക്ക് സുഹൃത്തുക്കൾ ഉണ്ടെന്നും അയാൾ യു പിയിലെ കാൺപൂർ നിവാസിയാണെന്നും മനസ്സിലായി.

निष्कर्ष: അമിത് ഷായുടെ പേരിലുള്ള ഈ വൈറൽ ട്വീറ്റിനേപ്പറ്റി വിശ്വാസ് ന്യൂസ് വിശദമായി അന്വേഷിച്ചതിൽ അത് വ്യാജമാണെന്ന് വ്യക്തമായി. എസ് പിയുമായുള്ള സഖ്യത്തെ പിന്താങ്ങുന്ന വിധത്തിൽ അമിത് ഷാ ഒരു ട്വീറ്റ് ചെയ്തിട്ടില്ല. അമിത് ഷായുടെ യഥാർത്ഥ ട്വീറ്റിൽ കാണിച്ചാണ് വ്യാജ ട്വീറ്റ് ഉണ്ടാക്കിയിട്ടുള്ളത്.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍