Fact Check: രാഹുൽ ഗാന്ധിയുടെ രാജിവെയ്ക്കുന്നതായുള്ള വൈറൽ വീഡിയോ എ ഐ – ജനറേറ്റഡ് ഓഡിയോ ഉപയോഗിച്ചുള്ളതാണ്

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ നടപടികൾ പൂർത്തിയായി; ഈ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതായി അവകാശപ്പെടുന്ന വീഡിയോ വൈറലാകുകയാണ്. വൈറലായ വീഡിയോ ക്ലിപ്പിൽ, രാഹുൽ ഗാന്ധി രാജിക്കത്ത് വായിക്കുന്നതായി കാണുകയും കേൾക്കുകയും ചെയ്യുന്നു.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. എ ഐ ക്ലോണിംഗിൻ്റെ സഹായത്തോടെയാണ് വൈറൽ വീഡിയോ തയാറാക്കിയിരിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയുടെ യഥാർത്ഥ വീഡിയോ എഡിറ്റ് ചെയ്‌ത് പകരം അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ വ്യാജ ഓഡിയോ ക്ലോൺ പതിപ്പിച്ചതാണ്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്

സോഷ്യൽ മീഡിയ ഉപയോക്താവായ ‘അമിതാഭ് ചൗധരി’ വൈറലായ വീഡിയോ (ആർക്കൈവ് ലിങ്ക്) പങ്കിട്ടു, അതിൽ രാഹുൽ ഗാന്ധി  രാജി വായിക്കുന്നതായി ആരോപിക്കപ്പെടുന്നു. വ്യത്യസ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ മറ്റ് നിരവധി ഉപയോക്താക്കൾ സമാനമായ നിരവധി അവകാശവാദങ്ങളുമായി ഈ വീഡിയോ പങ്കിട്ടു.

https://twitter.com/MithilaWaala/status/1778708651022426378

വിശ്വാസ് ന്യൂസ് അന്വേഷണം: 

30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. അതിൽ രാഹുൽഗാന്ധി കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി പറയുന്നത് കേൾക്കാം.വൈറലായ വീഡിയോ ശ്രദ്ധാപൂർവം കേട്ടാൽ രാഹുൽഗാന്ധിയുടെ ഓഡിയോ അദ്ദേഹത്തിൻറെ ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാകും. ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യഥാർത്ഥ വീഡിയോ കണ്ടെത്താൻ, ഞങ്ങൾ അതിൻ്റെ കീഫ്രെയിമുകളിൽ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. തിരച്ചിലിൽ, വാർത്താ ഏജൻസിയായ IANS-ൻ്റെ ഔദ്യോഗിക X ഹാൻഡിൽ, രാഹുൽ ഗാന്ധിവയനാട് ലോക്സഭാ സീറ്റിൽ  . നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന യഥാർത്ഥ വീഡിയോ ക്ലിപ്പ് (ആർക്കൈവ് ലിങ്ക്) കണ്ടെത്തി..

2024 ഏപ്രിൽ 3-ന് പങ്കിട്ട ഈ വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഇത് കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ ഭരണഘടനയെയും രാജ്യത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡതയെയും കുറിച്ച് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത് വീഡിയോയിൽ കേൾക്കാം.

മറ്റ് പല വാർത്താ റിപ്പോർട്ടുകളിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്.

വൈറൽ ആയിക്കൊണ്ടിരിക്കുന്ന ക്ലിപ്പ് എഡിറ്റ് ചെയ്ത് മാറ്റിയതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  വ്യക്തമാണ്. വീഡിയോ പരിശോധിച്ചുറപ്പിക്കുന്നതിന്, വീഡിയോ, ഓഡിയോ ഐഡൻ്റിഫിക്കേഷനായി AI ടൂളുകൾ നൽകുന്ന ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് contrails.ai-യുമായി ഞങ്ങൾ ബന്ധപ്പെട്ടു. അവരുടെ അന്വേഷണത്തിൽ, വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഓഡിയോ എ ഐ – ജനറേറ്റഡ് ആണെന്ന് അവർ കണ്ടെത്തി, അതിൻ്റെ വിശകലന റിപ്പോർട്ട് ഇവിടെ കാണാം.

വൈറൽ വീഡിയോ ക്ലിപ്പ് പങ്കിട്ട യൂസറെ    X-ൽ ഏകദേശം 12,000 ആളുകൾ പിന്തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻറെ വിജ്ഞാപനം (ആർക്കൈവ് ലിങ്ക്) അനുസരിച്ച്, ഉത്തർപ്രദേശിലെ മൊത്തം 80 ലോക്‌സഭാ സീറ്റുകളിൽ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 19ന് ആദ്യഘട്ടത്തിൽ എട്ട് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ മറ്റ് അവകാശവാദങ്ങൾ അന്വേഷിക്കുന്ന വസ്തുതാ പരിശോധന റിപ്പോർട്ടുകൾ വിശ്വാസ് ന്യൂസിൻ്റെ election section-ൽ വായിക്കാം..

നിഗമനം: രാഹുൽ ഗാന്ധി കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നു എന്ന അവകാശവാദത്തോടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പ് എ ഐ യുടെ സഹായത്തോടെ സൃഷ്ടിച്ച ഒരു ഡീപ്ഫേക്കാണ്, അതിൽ അദ്ദേഹത്തിൻറെ ശബ്ദത്തിന് സമാനമായ വോയ്‌സ് ക്ലിപ്പുകൾ ക്ലോൺ ചെയ്ത് ചേർത്തിട്ടുണ്ട്. ഏപ്രിൽ 3- ന് അദ്ദേഹം വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് യഥാർത്ഥ വീഡിയോ, അതിൽ അദ്ദേഹം ഭരണഘടനയെയും രാജ്യത്തിൻറെ പരമാധികാരത്തെയും അഖണ്ഡതയെയും കുറിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുകയും കേൾക്കുകയും ചെയ്യാം.

False
Symbols that define nature of fake news
Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍