വസ്തുത പരിശോധന: കേരളത്തിൽ ഹിന്ദുക്കൾ ഗണേശോത്സവം ആഘോഷിക്കുന്നത് തടയപ്പെട്ടതിന്റെ ദൃശ്യമാണ് ഈ വീഡിയോവിൽ എന്ന പറയുന്നത് തെറ്റാണ്. വാസ്തവത്തിൽ വൈറലായിത്തീർന്ന ഈ വീഡിയോ ഹൈദരാബാദിൽ നടന്ന ഒരു സംഭവത്തിന്റേതാകുന്നു.

കേരളത്തിൽ ഹിന്ദുക്കൾ ഗണേശോത്സവം ആഘോഷിക്കുന്നത് തടയപ്പെട്ടതിന്റെ ദൃശ്യമെന്ന നിലയിൽ പ്രചരിക്കുന്ന ഈ വീഡിയോ വാസ്തവത്തിൽ വൈറലായിത്തീർന്ന ഈ വീഡിയോ ഹൈദരാബാദിൽ, രക്ഷാപുരം പ്രദേശത്ത് നടന്ന ഒരു സംഭവത്തിന്റേതാകുന്നു. ഈ വീഡിയോവിൽ ഒരു സൊസൈറ്റിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഗണേശപ്രതിമ സ്ഥാപിക്കാനുള്ള ചില ആളുകളുടെ ശ്രമം പോലീസ് തടയുന്നതാണ് കാണുന്നത്. എന്നാൽ ഇതിന് വർഗീയ നിറം നൽകി കേരളത്തിൽനിന്നുള്ള ദൃശ്യം എന്ന നിലയിലാണ് വീഡിയോ വൈറലാക്കിയിരിക്കുന്നത്.

ന്യുദൽഹി (വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോവിൽ ഒരു പൊതുസ്ഥലത്തുനിന്നും പോലീസ് ഗണേശഭഗവാന്റെ പ്രതിമ നീക്കം ചെയ്യുന്നതായി കാണുന്നു. ഈ വീഡിയ ഷെയർ ചെയ്ത പോസ്റ്റിൽ കേരളത്തിൽ ഹിന്ദുക്കളുടെ മതപരമായ ആഘോഷങ്ങൾ തടയപ്പെടുന്നതായി അവകാശപ്പെടുന്നു.

വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞു. വൈറലായിത്തീർന്ന വർഗീയ നിറം കലർന്ന ഈ വീഡിയോ വാസ്തവത്തിൽ കേരളത്തിൽനിന്നുള്ളതല്ല. ഹൈദരാബാദിലെ സന്തോഷ് നഗറിൽനിന്നുള്ള ഈ വീഡിയോവിൽ ഒരു സൊസൈറ്റിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഗണേശപ്രതിമ സ്ഥാപിക്കാനുള്ള ചില ആളുകളുടെ ശ്രമം പോലീസ് തടയുന്നതാണ് കാണുന്നത്.  എന്നാൽ ഇതിന് വർഗീയ നിറം നൽകി കേരളത്തിൽനിന്നുള്ള ദൃശ്യം എന്ന നിലയിലാണ് വീഡിയോ വൈറലാക്കിയിരിക്കുന്നത്.

എന്താണ് വൈറലായിട്ടുള്ളത്?

സോഷ്യൽ മീഡിയ യൂസർ ‘Knowledge Duniya’ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് (ആർക്കൈവ് ലിങ്ക്) എഴുതുന്നു:” ഇതാണ് കേരളത്തിൽ ഗണേശോത്സവത്തിന്റെ നില. ഹിന്ദുക്കൾക്ക് അവരുടെ ഇന്ത്യയിൽ അവരുടെ ഉത്സവങ്ങൾ പോലും ആഘോഷിക്കാൻ കഴിയുന്നില്ല. ” സമൂഹമാധ്യമങ്ങളിൽ മറ്റു പല യൂസര്മാരും സമാനമായ അവകാശവാദത്തോടെ ഈ വീഡിയോ   പങ്ക് വെച്ചിട്ടുണ്ട്.

വിവിധ സമൂഹമാധ്യമങ്ങളിൽ മറ്റു പല യൂസര്മാരും സമാനമായ അവകാശവാദത്തോടെ ഈ വീഡിയോ   പങ്ക് വെച്ചിട്ടുണ്ട്. ട്വിറ്ററിലും ഒട്ടേറെ യൂസർമാർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

https://twitter.com/KailashKant16/status/1437349685434355720?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1437349685434355720%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.vishvasnews.com%2Fpolitics%2Ffact-check-a-video-from-hyderabad-is-being-shared-with-false-claim-that-hindus-in-kerala-is-stopped-from-worshiping-ganesh-during-ganeshotsav%2F

അന്വേഷണം

ഈ വൈറൽ പോസ്റ്റ് കണ്ട ഒരു യുസർ അഭിപ്രായപ്പെടുന്നത് വീഡിയോവിലെ ആളുകളുടെ സംസാരം മലയാളം അല്ലെന്നാണ്. വൈറലായ ഈ വീഡിയോയുടെ കീഫ്രയിമുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ  telugu.asianetnews.com-എന്ന വെബ്‌സൈറ്റിൽ  സെപ്തമ്പർ  12, 2021  -ന്  വന്ന ഒരു റിപ്പോർട്ട്  ലഭ്യമായി. ഈ വൈറൽ വീഡിയോ പ്രസ്തുത വാർത്തയിലുണ്ട്. ഏഷ്യാനെറ്റ് തെലുഗു അതിന്റെ  ട്വിറ്റെർ  ഹാൻഡിലിലും ഈ വൈറൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

പ്രസ്തുത റിപ്പോർട്ട് അനുസരിച്ച് ‘ ചില ആളുകൾ ഗണേശ ഭഗവാനെ ആരാധിക്കുകയായിരുന്നു. എന്നാൽ അവർ തങ്ങളെ ഉപദ്രവിക്കുകയാണെന്ന് ചില പ്രദേശവാസികൾ പോലീസിൽ പരാതി നൽകി. അതിനെ തുടർന്ന് പോലീസ് അവക്കിടെനിന്നും ഗണേശ പ്രതിമ നീക്കം ചെയ്തു.

ഞങ്ങളുടെ അന്വേഷണത്തിൽ വൈറലായിത്തീർന്ന ഈ വീഡിയോ   കേരളത്തിൽ ഹിന്ദുക്കൾ ഗണേശോത്സവം ആഘോഷിക്കുന്നതല്ല,   ഹൈദരാബാദിൽ നടന്ന ഒരു സംഭവത്തിന്റേതാകുന്നു. ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ നടത്തിയ യൂട്യൂബ് സെർച്ചിൽ സംഭവത്തിന്റെ വിശദമായ വീഡിയോ  ‘Hindu Today’ എന്ന യൂട്യൂബ്   ചാനലിൽ കാണുകയുണ്ടായി.

2021,സെപ്തമ്പർ 11-ന്  അപ്‌ലോഡ് ചെയ്ത ഈ വീഡിയോയോടൊപ്പം ഉള്ള വിവരണത്തിൽ പറയുന്നത്    ഈ വീഡിയോ ഹൈദരാബാദിൽ, രക്ഷാപുരം പ്രദേശത്ത്  നടന്ന ഒരു സംഭവത്തിന്റേതാകുന്നു എന്നാണ്. സാഹചര്യം സംഘര്ഷഭരിതമായപ്പോൾ പോലീസ് വന്ന് ഗണേശ പ്രതിമ നീക്കം ചെയ്യുകയായിരുന്നു. തെലുഗ്  ഏഷ്യാനെറ്റ് റിപ്പോർട്ട് അനുസരിച്ച് പ്രതിമ ആ സ്ഥലത്ത് സ്ഥാപിക്കുകയും നീക്കം ചെയ്യാൻ വിസമ്മതിക്കുകയും ചെയ്ത ഏതാനും ഹിന്ദുക്കളെ പോലീസ് അറസ്‌റ്റു ചെയ്തിരുന്നു.

ഹൈദരാബാദിലെ സന്തോഷ് നഗർ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് രക്ഷാപുരം പ്രദേശം ഉൾപ്പെടുന്നത്. സന്തോഷ് നഗർ പോലീസ് സ്റ്റേഷന്റെ എസ്‌ എച്ച് ഒ വംശി കൃഷ്ണയെ വിശ്വാസ് ന്യുസ് ബന്ധപ്പെട്ടു. അദ്ദേഹം വാർത്ത സ്ഥിരീകരിച്ചുകൊണ്ട്  പറഞ്ഞു:” ഹൈദരാബാദിലെ രക്ഷാപുരം പ്രദേശത്താണ് സംഭവം നടന്നത്. രക്ഷാപുരം സൊസൈറ്റിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് അനധികൃതമായി ചിലർ ഗണേശ പ്രതിമ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ്  ഇടപെട്ടത്.” അത് ഒരു  ക്രമസമാധാന പ്രശ്നമായതിരുന്നു. ഇപ്പോൾ സ്ഥിതി ശാന്തമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദേശം  46,000 -ൽ അധികം ആളുകൾ ഈ പേജ്  ഫോളോ ചെയ്യുകയും വ്യാജ  അവകാശവാദവുമായുള്ള ഈ വീഡിയോ  പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

निष्कर्ष: കേരളത്തിൽ ഹിന്ദുക്കൾ ഗണേശോത്സവം ആഘോഷിക്കുന്നത് തടയപ്പെട്ടതിന്റെ ദൃശ്യമെന്ന നിലയിൽ പ്രചരിക്കുന്ന ഈ വീഡിയോ വാസ്തവത്തിൽ വൈറലായിത്തീർന്ന ഈ വീഡിയോ ഹൈദരാബാദിൽ, രക്ഷാപുരം പ്രദേശത്ത് നടന്ന ഒരു സംഭവത്തിന്റേതാകുന്നു. ഈ വീഡിയോവിൽ ഒരു സൊസൈറ്റിയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഗണേശപ്രതിമ സ്ഥാപിക്കാനുള്ള ചില ആളുകളുടെ ശ്രമം പോലീസ് തടയുന്നതാണ് കാണുന്നത്. എന്നാൽ ഇതിന് വർഗീയ നിറം നൽകി കേരളത്തിൽനിന്നുള്ള ദൃശ്യം എന്ന നിലയിലാണ് വീഡിയോ വൈറലാക്കിയിരിക്കുന്നത്.

Know The Truth...

Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923

Related Posts
പുതിയ പോസ്റ്റുകള്‍