ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): നേപ്പാൾ സർക്കാർ തങ്ങളുടെ കറൻസി നോട്ടുകളിൽ ഗൗതമ ബുദ്ധന്റെ ചിത്രം ഉൾപ്പെടുത്തിയതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഇന്റർനെറ്റിൽ വൈറലാകുന്നു. വൈറൽ പോസ്റ്റിനെക്കുറിച്ച് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറൽ ചിത്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന അവകാശവാദം ശരിയല്ലെന്ന് വ്യക്തമായി. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ നേപ്പാൾ കറൻസിയിൽ ഗൗതമ ബുദ്ധന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി.
ഫെയ്സ്ബുക്ക് ഉപയോക്താവ് അരുൺ ജാതവ് ഫെബ്രുവരി 15 ന് രണ്ട് ചിത്രങ്ങളുടെ (ആർക്കൈവ് ലിങ്ക്) കൊളാഷ് പോസ്റ്റ് ചെയ്തു. അടിക്കുറിപ്പിൽ അദ്ദേഹം എഴുതി, “ ഗൗതമ ബുദ്ധന്റെ ചിത്രം അവരുടെ കറൻസിയിൽ ചേർത്തതിന് ഞാൻ നേപ്പാൾ രാജ്യത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. നമോ ബുദ്ധായ . ജയ് ഭീം. അരുൺ ജാതവ് ബിഎസ്പി.
മറ്റു പല യൂസര്മാരും ഇതേ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്..
വിശ്വാസ് ന്യൂസ് ടീം ആദ്യം ഗൂഗിളിൽ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഓപ്പൺ സെർച്ച് നടത്തുകയും പല വെബ്സൈറ്റുകളിലും പഴയ വാർത്തകൾ കണ്ടെത്തുകയും ചെയ്തു. 2013 സെപ്തംബർ 9-ന് ഡിഎൻഎ ഇന്ത്യ ഈ വിഷയത്തിൽ ഒരു വാർത്താ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സെൻട്രൽ ബാങ്ക് ഓഫ് നേപ്പാൾ 100 രൂപയുടെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയതായി അതിൽ പറയുന്നു.
നേപ്പാളിലെ പുതിയ കറൻസി നോട്ടുകളിൽ ഗൗതമ ബുദ്ധന്റെ ഫോട്ടോ ചേർത്തിട്ടുണ്ടെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് ഒരു വാർത്തയും വിശ്വാസ് ന്യൂസ് ടീം കണ്ടെത്തിയില്ല. 100, 500, 1000 രൂപയുടെ പുതിയ കറൻസി നോട്ടുകളുടെ ഫോട്ടോകൾ ഉള്ള സെൻട്രൽ ബാങ്ക് ഓഫ് നേപ്പാളിന്റെ വെബ്സൈറ്റ് വിശ്വസ് ന്യൂസ് സ്കാൻ ചെയ്തു. എന്നാൽ, കറൻസി നോട്ടുകളിൽ ഗൗതം ബുദ്ധന്റെ ഫോട്ടോ കാണാൻ കഴിഞ്ഞില്ല.
സെൻട്രൽ ബാങ്ക് ഓഫ് നേപ്പാളിന്റെ ഡെപ്യൂട്ടി വക്താവും ഇൻഫർമേഷൻ ഓഫീസറുമായ നാരായൺ പ്രസാദ് പൊഖ്റേലുമായും വിശ്വാസ് ന്യൂസ് ബന്ധപ്പെടുകയും വൈറലായ നോട്ടിന്റെ ചിത്രം അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തു. ഫോട്ടോ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോ പോസ്റ്റ് ചെയ്ത യൂസർ – അരുൺ ജാതവ് – ഹാപൂർ നിവാസിയാണ്. അയാൾക്ക് 4,900 ഫോളോവേഴ്സുമുണ്ട്.
നിഗമനം: നേപ്പാൾ തങ്ങളുടെ കറൻസിയിൽ ഗൗതമ ബുദ്ധന്റെ ചിത്രം ചേർത്തിരിക്കുന്നു എന്ന അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. വൈറൽ ഫോട്ടോ എഡിറ്റ് ചെയ്തതാണ്.
Knowing the truth is your right. If you have a doubt on any news that could impact you, society or the nation, let us know. You can share your doubts and send you news for fact verification on our mail ID contact@vishvasnews.com or whatsapp us on 9205270923