വസ്തുത പരിശോധന: ഗൂഗിൾ പാകിസ്ഥാനിൽ ഓഫീസിൽ തുറന്നിട്ടില്ല
വൈറൽ പോസ്റ്റ് വ്യാജമാണ്. ഗൂഗിൾ പാകിസ്ഥാനിൽ ആദ്യത്തെ ഓഫീസ് തുറന്നിട്ടില്ല. ലാഹോറിലെ അംഗീകൃത റീസെല്ലറായ എസ്എസ്ഇസഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗൂഗിൾ സ്റ്റോറിൽ നിന്നാണ് പോസ്റ്റുമായി പങ്കിട്ട ചിത്രങ്ങൾ.
- By: Abbinaya Kuzhanthaivel
- Published: Nov 14, 2020 at 02:03 PM
- Updated: Jul 11, 2023 at 12:09 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഗൂഗിൾ ഓഫീസ് എന്ന് അവകാശപ്പെട്ടു രണ്ട് ചിത്രങ്ങളോടൊപ്പം ഗൂഗിൾ പാകിസ്ഥാനിലെ ലാഹോറിൽ ആദ്യത്തെ ഓഫീസ് തുറന്നുവെന്ന അവകാശവാദവുമായി പങ്കിടപെണ്ടുന്നത് കാണാം.
അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. ഗൂഗിൾ പ്രസ്സ് ടീം അവകാശവാദങ്ങൾ നിരസിച്ചു. പാക്കിസ്ഥാനിലെ ലാഹോറിലെ ഒരു സ്വകാര്യ ഗൂഗിൾ റീസെല്ലർ സ്റ്റോറിൽ നിന്നാണ് വൈറൽ പോസ്റ്റിലെ ചിത്രങ്ങൾ എന്ന് പാക്കിസ്ഥാൻ ജേണലിസ്റ്റുകൾ നാഗലോടെ പറഞ്ഞു.
അവകാശവാദം:
ഫേസ്ബുക്ക് പേജ് ‘ഇസ്ലാമാബാദ് ദി ബ്യൂട്ടിഫുൾ സിറ്റി’ ഒരു ചിത്രം പങ്കിട്ടു, “ഗൂഗിളിന്റെ ആദ്യ ഓഫീസ് തുറന്നു, സ്ഥാനം: സെക്ടർ ജി -9, ഇസ്ലാമാബാദ്, പാകിസ്ഥാൻ.”
ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവുചെയ്‌ത പതിപ്പ് ഇവിടെ കാണാം.
സോഷ്യൽ മീഡിയയിൽ മറ്റു പലരും ഇത്തരത്തിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
അന്വേഷണം:
ഗൂഗിൾ പാക്‌സിതാനിൽ ഓഫീസ് തുറക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾക്കായി വിശ്വാസ് ന്യൂസ് ഇന്റർനെറ്റിൽ തിരഞ്ഞു. പാക്കിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് നിരവധി വാർത്താ ലേഖനങ്ങൾ ഞങ്ങൾ കണ്ടെത്തി. മാർച്ച് 2 ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, “പാകിസ്ഥാൻ സർക്കാർ അടുത്തിടെ തയ്യാറാക്കിയ നിയമങ്ങൾ മറ്റ് കാര്യങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ കമ്പനികൾ ഇസ്ലാമാബാദിൽ ഓഫീസുകൾ തുറക്കാനും വിവരങ്ങൾ സൂക്ഷിക്കാൻ ഡാറ്റ സെർവറുകൾ നിർമ്മിക്കാനും നിർബന്ധിതമാക്കുന്നു എന്ന് പറയുന്നുണ്ട്.
അധികാരികൾ ആവശ്യപ്പെട്ടാൽ കമ്പനികൾക്ക് ഉള്ളടക്കം നീക്കംചെയ്യുന്നതിന് അവർ കർശനമായ സമയപരിധികൾ നിശ്ചയിച്ചിട്ടുണ്ട്… ” ഈ അവകാശവാദം വ്യാജമാണ്. പുതിയ നിയമങ്ങൾ പരിഷ്കരിച്ചില്ലെങ്കിൽ രാജ്യത്ത് പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി സോഷ്യൽ മീഡിയ കമ്പനികൾ ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പെടുന്ന ഏഷ്യ ഇൻറർനെറ്റ് കോളിഷൻ (എഐസി) എന്ന സഖ്യത്തിലൂടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഒരു കത്തെഴുതിയിട്ടുണ്ട്.
എന്നിരുന്നാലും, ഗൂഗിൾ ഇസ്ലാമാബാദിൽ ഓഫീസ് തുറന്നതായി സ്ഥിരീകരിച്ച ആധികാരിക വാർത്താ റിപ്പോർട്ടുകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.
അവരുടെ ഓഫീസ് ലൊക്കേഷനുകൾക്കായി ഞങ്ങൾ ഗൂഗിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തിരഞ്ഞു. ആരോപിക്കപ്പെടുന്ന പാകിസ്ഥാൻ ഓഫീസിനെക്കുറിച്ച് ഒരു വിലാസമോ വിശദാംശങ്ങളോ ഞങ്ങൾ ഇവിടെ കണ്ടെത്തിയില്ല.
സ്ഥിരീകരണത്തിനായി വിശ്വാസ് ന്യൂസ് ഇമെയിൽ വഴി ഗൂഗിൾ പ്രസ് ടീമിനെ ബന്ധപ്പെട്ടു. ടെക്ക്ജൂയിസിന്റെ ഒരു ലേഖനം ഞങ്ങളുമായി പങ്കിട്ടുകൊണ്ട്, ഗൂഗിളിന്റെ കമ്മ്യൂണിക്കേഷൻ മാനേജർ അവകാശവാദങ്ങൾ നിരസിച്ചു.
പോസ്റ്റിനൊപ്പം പങ്കിട്ട ചിത്രങ്ങൾ സ്വകാര്യ ഗൂഗിൾ റീസെല്ലർ സ്റ്റോറിൽ നിന്നുള്ളതാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞു, ലാഹോറിലെ DHA ഫേസ് 1 ലെ ഗൂഗിൾ ഉൽപ്പന്നങ്ങളുടെ റീസെല്ലറായ SSZ Tech Pvt Ltd ആണിത്.
അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ, ജാഗ്രൻ ന്യൂ മീഡിയയുടെ സീനിയർ എഡിറ്റർ പ്രത്യുഷ് രഞ്ജൻ പാകിസ്ഥാനിലെ AAJ ന്യൂസിന്റെ സീനിയർ റിപ്പോർട്ടർ നവീദ് അക്ബറുമായി ബന്ധപ്പെട്ടു, വൈറൽ ചിത്രങ്ങളിലെ അവകാശവാദങ്ങളുടെ ആധികാരികത പരിശോധിക്കുവാനാണ് അങ്ങനെ ചെയ്തത്. ഗൂഗിളിന്റെ ഓഫീസിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പിടിഎ) വക്താവ് ഖുറാം മെഹ്‌റാൻ അറിയിച്ചു.
മറ്റൊരു പത്രപ്രവർത്തകൻ താഹിർ അമിൻ (പാക്കിസ്ഥാനിലെ ഡെയ്‌ലി ബിസിനസ് റെക്കോർഡറിലെ സ്റ്റാഫ് റിപ്പോർട്ടർ) ജാഗ്രൻ ന്യൂ മീഡിയയുടെ പ്രത്യുഷ് രഞ്ജനോട് പറഞ്ഞു, വൈറൽ ചിത്രങ്ങൾ ലാഹോറിൽ തുറന്ന ഗൂഗിൾ സ്റ്റോറിന്റെതാണ്.
ഫേസ്ബുക്കിൽ പാക്കിസ്ഥാനിലുള്ള ഗൂഗിൾ സ്റ്റോറിന്റെ ഒരു വീഡിയോയും ഞങ്ങൾ കണ്ടെത്തി.
വൈറൽ പോസ്റ്റ് പങ്കിട്ട ഫേസ്ബുക്ക് പേജിന്റെ സോഷ്യൽ സ്കാനിംഗിൽ 31,872 ഫോളോവേഴ്‌സ് ഉണ്ടെന്നും 2016 ജൂൺ മുതൽ സജീവമാണെന്നും കണ്ടെത്തി.
निष्कर्ष: വൈറൽ പോസ്റ്റ് വ്യാജമാണ്. ഗൂഗിൾ പാകിസ്ഥാനിൽ ആദ്യത്തെ ഓഫീസ് തുറന്നിട്ടില്ല. ലാഹോറിലെ അംഗീകൃത റീസെല്ലറായ എസ്എസ്ഇസഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗൂഗിൾ സ്റ്റോറിൽ നിന്നാണ് പോസ്റ്റുമായി പങ്കിട്ട ചിത്രങ്ങൾ.
- Claim Review : ഫേസ്ബുക്ക് പേജ് ‘ഇസ്ലാമാബാദ് ദി ബ്യൂട്ടിഫുൾ സിറ്റി’ ഒരു ചിത്രം പങ്കിട്ടു, “ഗൂഗിളിന്റെ ആദ്യ ഓഫീസ് തുറന്നു, സ്ഥാനം: സെക്ടർ ജി -9, ഇസ്ലാമാബാദ്, പാകിസ്ഥാൻ.”
- Claimed By : ഇസ്ലാമാബാദ് ദി ബ്യൂട്ടിഫുൾ സിറ്റി
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.