X
X

വസ്തുത പരിശോധന: ഹൈദരാബാദിലെ ആർ‌എച്ച്എസ് ഫ്ലൈഓവർ ഫോട്ടോ ബീഹാറിലെ മുസാഫർപൂറിന്റെ പേരിൽ വൈറലാകുന്നു

ബീഹാറിലെ മുസാഫർപൂറിന്റെ പേരിൽ വൈറലാകുന്ന ചിത്രം യഥാർത്ഥത്തിൽ ഹൈദരാബാദിന്റെ ആർ‌എച്ച്എസ് ഫ്ലൈഓവറിന്റെ ചിത്രമാണ്.

  • By: Abhishek Parashar
  • Published: Oct 26, 2020 at 06:42 AM
  • Updated: Oct 26, 2020 at 12:44 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു സോഷ്യൽമീഡിയയിൽ ഒരു റോഡിന്റെ ചിത്രം വൈറൽ ആവുന്നുണ്ട്.

ബീഹാറുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടപെടുന്നുണ്ട്. മുസാഫർപുരിലെ ഒരു റോഡാണെന്ന പേരിൽ പങ്കിടുന്നത് ചൈനയിലെ ഒരു റോഡിന്റെ ചിത്രമാണെന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്.

വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു.  മുസാഫർപുരിലെ ഒരു റോഡാണെന്ന പേരിൽ  വൈറലാക്കുന്ന ചിത്രം ചൈനയിലെ ഒരു റോഡിന്റെ ചിത്രമല്ല, ഹൈദരാബാദിലെ ആർ‌എച്ച്എസ് ഫ്ലൈഓവറിന്റെ ചിത്രമാണ്.

അവകാശവാദം:

ട്വിറ്റർ ഉപയോക്താവ് ‘ദീപാലി ഭാരതി’ വൈറൽ ചിത്രം പങ്കുവെക്കുന്നതിനിടെ എഴുതി, “മുസാഫർപൂരിനെകുറിച്ച് ബിജെപി പരാമർശിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ചൈനയിലെ ഒരു തെരുവ് രംഗമാണ്. 2018 ൽ ഈ ചിത്രം ഒറീസയിലെ തെരുവാണെന്ന് പറഞ്ഞു പ്രചരിപ്പിച്ചിട്ടുണ്ട്. മോദി ബിഹാരികളെ വിഡ്ഢികളായി  കണക്കാക്കരുത്. ബിഹാറികൾ ലോകത്തെ ഒരുപാട് കണ്ടിട്ടുണ്ട്. നിസ്സഹായനായ ബിഹാരി പോലും നുണകൾ സഹിക്കാൻ തയ്യാറല്ല. 

https://twitter.com/iDeepaliBharti/status/1316945927408668677?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1316945927408668677%7Ctwgr%5Eshare_3%2Ccontainerclick_0&ref_url=https%3A%2F%2Fwww.vishvasnews.com%2Fenglish%2Fpolitics%2Ffact-check-this-is-not-the-picture-of-muzaffarpur-flyover-in-bihar-viral-claim-is-fake%2F

മറ്റ് പലരും  ഈ ചിത്രം ബീഹാർ ആണെന്ന് കരുതി സമാനമായ അവകാശവാദങ്ങളുമായി പോസ്റ്റുകൾ പങ്കിട്ടിട്ടുണ്ട്.

അന്വേഷണം:

മുസാഫർപൂർ സ്ട്രീറ്റ് ലൈറ്റ് സ്കീം എന്ന് സോഷ്യൽ മീഡിയയിൽ ബിജെപി നേതാവ് സുരേഷ് ശർമ പങ്കിട്ട ഫോട്ടോയുടെ സ്ക്രീൻ ഷോട്ട് വൈറൽ പോസ്റ്റിലുണ്ട്. മുസാഫർപൂരിലെ റോഡുകൾ തിളങ്ങുന്നു. മുസാഫർപൂരിൽ മൊത്തം 17,554 തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.’

ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് സുരേഷ് ശർമയുടെ ട്വിറ്റർ, ഫേസ്ബുക്ക് ഹാൻഡിലുകളിൽ നിന്നാണ് ഈ ഫോട്ടോകൾ പങ്കിട്ടത്. ഫേസ്ബുക്ക്, ട്വിറ്റർ പോസ്റ്റുകളുടെ ആർക്കൈവ് ലിങ്കുകൾ ഇത് സ്ഥിരീകരിക്കുന്നു.

വൈറൽ ചിത്രത്തിന്റെ ഗൂഗിൾ റിവേഴ്സ് ഇമേജ് തിരഞ്ഞ ശേഷം, ‘ദി ന്യൂസ് മിനിറ്റ്’ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തകളിൽ ഈ ചിത്രം ഞങ്ങൾ കണ്ടെത്തി. 2020 ഓഗസ്റ്റ് 10 ന് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ബൈറമൽഗുഡ ജംഗ്ഷനിലെ 780 മീറ്റർ നീളമുള്ള ഫ്ലൈ ഓവർ പൊതുജനങ്ങൾക്കായി തുറന്നു.

ഈ ഫ്ലൈഓവറിന്റെ നാല് ചിത്രങ്ങൾ തെലങ്കാനയിലെ നഗരവികസന മന്ത്രി കെ ടി രാമറാവുവിന്റെ ഔദ്യോദിഗ  ട്വിറ്റർ പ്രൊഫൈലിൽ നിന്നും പങ്കുവച്ചിട്ടുണ്ട്, അതിൽ ഒരു ഫോട്ടോ കൃത്യമായി സമാനമാണ്,  ഇത് ബീഹാറിൽ നിന്നുള്ള താണെന്നു വൈറലാകുന്നു.

വൈറലാകുന്ന ചിത്രം ഹൈദരാബാദിന്റെ ആർ‌എച്ച്എസ് ഫ്ലൈഓവറിന്റേതാണെന്ന് ടിവി -9 റിപ്പോർട്ടർ നൂർ മുഹമ്മദ് ഹൈദരാബാദിൽ പറഞ്ഞു.  ‘ഈ ഫ്ലൈഓവർ ഓഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്നു. എൽഇഡി ലൈറ്റുകൾ മാത്രമേ അതിൽ സ്ഥാപിച്ചിട്ടുള്ളൂ എന്നതാണ് ഈ ഫ്ലൈഓവറിന്റെ ഗുണനിലവാരം.

തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുകളുമായി വൈറൽ ചിത്രം പങ്കിടുന്ന ഉപയോക്താവിനെ മൂവായിരത്തിലധികം ആളുകൾ പിന്തുടരുന്നു. ഈ പ്രൊഫൈൽ 2020 മെയ് മുതൽ ട്വിറ്ററിൽ സജീവമാണ്.

निष्कर्ष: ബീഹാറിലെ മുസാഫർപൂറിന്റെ പേരിൽ വൈറലാകുന്ന ചിത്രം യഥാർത്ഥത്തിൽ ഹൈദരാബാദിന്റെ ആർ‌എച്ച്എസ് ഫ്ലൈഓവറിന്റെ ചിത്രമാണ്.

  • Claim Review : ട്വിറ്റർ ഉപയോക്താവ് 'ദീപാലി ഭാരതി' വൈറൽ ചിത്രം പങ്കുവെക്കുന്നതിനിടെ എഴുതി,
  • Claimed By : ദീപാലി ഭാരതി
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later