X
X

വസ്തുത പരിശോധന: ഹത്രാസ് ഇരയുടെ ശവസംസ്കാരത്തിന്റെ തത്സമയ വീഡിയോ യോഗി കണ്ടില്ല

ഇരയുടെ കുടുംബവുമായി മുഖ്യമന്ത്രിയുടെ സംഭാഷണത്തിനിടെ ഡിജിറ്റൽ സ്‌ക്രീനിന്റെ എഡിറ്റുചെയ്‌ത ചിത്രം വ്യാജ അവകാശവാദവുമായി വൈറൽ ആക്കിയതാണ്. മുഖ്യമന്ത്രി ഹത്രാസ് ഇരയുടെ ശവസംസ്കാരത്തിന്റെ തത്സമയ വീഡിയോ കണ്ടിട്ടില്ല.

  • By: shajan
  • Published: Oct 4, 2020 at 08:04 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഉത്തർപ്രദേശിലെ ഹാത്രാസിൽ നടന്ന കുറ്റകൃത്യം (കൂട്ട ബലാത്സംഗം) സോഷ്യൽ മീഡിയയിൽ ഏറെ കിംവദന്തികൾ പ്രചരിച്ചിക്കുവാൻ  ഇടയാക്കിയിട്ടുണ്ട്. ഹത്രാസ് സംഭവത്തെക്കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചും അത്തരമൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡിജിറ്റൽ സ്‌ക്രീനുമുന്നിൽ ഇരിക്കുന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ ചിത്രം ഹത്രാസ് ഇരയുടെ ശവസംസ്കാരത്തിന്റെ തത്സമയ വീഡിയോ  അദ്ദേഹം കാണുന്നുകയാണെന്നു അവകാശപ്പെടുന്നു.

അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. ഇരയുടെ കുടുംബവുമായുള്ള സംഭാഷണത്തിനിടെ ഡിജിറ്റൽ സ്‌ക്രീനിന്റെ എഡിറ്റുചെയ്‌ത ചിത്രം വ്യാജ അവകാശവാദങ്ങൾ ഉപയോഗിച്ച് വൈറലാക്കിയതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞു.

അവകാശവാദം:

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലാപ്ടോപ്പിൽ ഒരു വീഡിയോ കാണുന്ന ഫോട്ടോ ഫേസ്ബുക്ക് പേജ് ‘ആപൻ മഹാരാജ് ഗഞ്ച്’ അപ്‌ലോഡ് ചെയ്തു, “ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ യുപി പോലീസ് എങ്ങനെ ചുട്ടുകൊന്നു എന്നതിന്റെ തത്സമയ വീഡിയോ കാണുന്ന അപമാനിതനായ മുഖ്യമന്ത്രി.”

പോസ്റ്റിന്റെ ആർക്കൈവുചെയ്‌ത പതിപ്പ് ഇവിടെ കാണാം.

അന്വേഷണം:

ആധികാരിക പത്രങ്ങളുടെ ഇ-പേപ്പറുകളിൽ ഞങ്ങൾ ഹാത്രസുമായി ബന്ധപ്പെട്ട വാർത്തകൾക്കായി തിരയാൻ തുടങ്ങി. ദൈനിക്  ജാഗ്രന്റെ ഹാത്രാസ് പതിപ്പിൽ ഞങ്ങൾ യഥാർത്ഥ ഫോട്ടോ കണ്ടെത്തി. ബുധനാഴ്ച ലഖ്‌നൗവിലെ മുഖ്യമന്ത്രി യോഗി ഹത്രാസ് ഇരയുടെ കുടുംബത്തിന് വീഡിയോ കോളുകൾ ചെയ്യുകയായിരുന്നുവെന്ന് അടിക്കുറിപ്പ് ഞങ്ങൾക്ക് സ്ഥിരീകരിച്ചു. യുപി സർക്കാരിന്റെ വിവരവകുപ്പ് ആണ് ചിത്രം പുറത്തുവിട്ടിട്ടുള്ളത്.

യുപി സർക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഞങ്ങൾ പരിശോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ (@CMOfficeUP) ഒരു ട്വീറ്റിൽ ഞങ്ങൾ യഥാർത്ഥ ചിത്രം കണ്ടെത്തി, “മുഖ്യമന്ത്രി ശ്രീ ആദിത്യനാഥ് ജി വീഡിയോ കോളിംഗിലൂടെ ഹത്രാസിലെ ഇരകളായ കുടുംബവുമായി സംവദിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാറുമായി ഞങ്ങൾ ബന്ധപ്പെട്ടു. യഥാർത്ഥ ചിത്രം ഞങ്ങളുമായി പങ്കിടുമ്പോൾ, വൈറൽ ചിത്രം എഡിറ്റുചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു.

വൈറൽ പോസ്റ്റ് പങ്കിട്ട എഫ്ബി പേജിന് അഞ്ച് ലക്ഷത്തിലധികം ആളുകൾ ഫോളോവേഴ്‌സ് ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു.

निष्कर्ष: ഇരയുടെ കുടുംബവുമായി മുഖ്യമന്ത്രിയുടെ സംഭാഷണത്തിനിടെ ഡിജിറ്റൽ സ്‌ക്രീനിന്റെ എഡിറ്റുചെയ്‌ത ചിത്രം വ്യാജ അവകാശവാദവുമായി വൈറൽ ആക്കിയതാണ്. മുഖ്യമന്ത്രി ഹത്രാസ് ഇരയുടെ ശവസംസ്കാരത്തിന്റെ തത്സമയ വീഡിയോ കണ്ടിട്ടില്ല.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later