വസ്തുത പരിശോധന: ടൈംസ് സ്ക്വയറിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ കല്ലിടൽ വേളയിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി ഇന്റർനെറ്റ് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ശ്രീരാമന്റെ ചിത്രം വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
- By: Ankita Deshkar
- Published: Aug 10, 2020 at 02:21 PM
- Updated: Aug 29, 2020 at 06:26 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ കല്ലിടൽ വേളയിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി ഇന്റർനെറ്റ് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ശ്രീരാമന്റെ ചിത്രം വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അവകാശവാദം:
ട്വിറ്ററിൽ @Mane25994231 ശ്രീരാമന്റെ ഒരു ചിത്രത്തോടൊപ്പം “ഓഗസ്റ്റ് 5ന് മുഴുവൻ മഹത്വവും നിലനിർത്തി പ്രധാനമന്ത്രി മോഡി. ന്യൂയോർക്ക് ടൈംസ് സ്ക്വയർ അയോദ്ധ്യ യിലെ രാമക്ഷേത്രം ചടങ്ങ് കാണാൻ കാത്തിരിക്കുന്നു. എത്ര അഭിമാനകരമായ നിമിഷം. ജയ് ശ്രീ റാം.” എന്ന് കുറിച്ചു.
ആർക്കൈവുചെയ്ത പോസ്റ്റ് ഇവിടെ കാണാം.
അന്വേഷണം:
“ടൈംസ് സ്ക്വയറിൽ ശ്രീരാമന്റെ ചിത്രങ്ങൾ പ്രദര്ശിപ്പിക്കുന്നില്ല; മുസ്ലീം ഗ്രൂപ്പുകളുടെ നിവേദനത്തിന് ശേഷം ബോർഡുകൾ സ്ഥാപിക്കാൻ പരസ്യ സ്ഥാപനം വിസമ്മതിച്ചു” എന്നായിരുന്നു അതിന്റെ തലക്കെട്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തെക്കുറിച്ച് വിശ്വാസ് ന്യൂസ് അന്വേഷണം നടത്തി. ഗൂഗിൾ റിവേഴ്സ് ഇമേജ് തിരയൽ രീതി ഉപയോഗിച്ച്, സാധ്യമായ അനുബന്ധ തിരയൽ ‘ഹിന്ദു ഗോഡ്’ കാണിക്കുന്നുവെന്ന് വിശ്വാസ് കണ്ടെത്തി, ഇത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളിലേക്ക് നയിച്ചു.
കൂടാതെ, ഒരു വാർത്താ ഏജൻസിയോ വിശ്വസനീയമായ ഒരു വാർത്താ ഉറവിടമോ അത്തരം ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടില്ല. ഈ ചിത്രം മറ്റെവിടെയും കണ്ടെത്താനാകാത്തതിനാൽ അവ വ്യാജമാകാനാണ് സാധ്യത.
പങ്കിട്ട ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, അത് ഒരു മിറർ ഇമേജ് പോലെ കാണപ്പെട്ടു., പങ്കിടുന്നതിന് മുമ്പ് ചിത്രം ഫ്ലിപ്പുചെയ്തതായും അതുകൊണ്ടു ഇടതുവശത്തുള്ള ലോഗോ വലതുവശത്ത് പ്രത്യക്ഷപ്പെട്ടതായും കണ്ടെത്തി.
അമേരിക്കയിൽ എച്ച്എസ്എസ് സമ്പർക്ക പ്രമുഖൻ ശ്രി ഗണേഷ് രാമകൃഷ്ണനുമായി വിശ്വാസ് ന്യൂസ് സംസാരിച്ചു, പങ്കിട്ട ചിത്രം വ്യാജമാണെന്നു അദ്ദേഹം സമ്മതിച്ചു.
ടൈംസ് സ്ക്വയർ രാമ ക്ഷേത്ര കല്ലിടൽ ആഘോഷങ്ങളിൽ പങ്കെടുത്തവരിൽ ഒരാളായ പീയൂഷ് കുക്ദെയും ചിത്രം വ്യാജമാണെന്നും ടൈംസ് സ്ക്വയറിൽ ഇത് സംഭവിച്ചില്ലെന്നും സ്ഥിരീകരിച്ചു.
ആഗസ്ത് 5 ന് ANI ട്വിറ്റർ ഹാൻഡിൽ പ്രഭുവിന്റെ ചിത്രം പ്രദർശിപ്പിച്ച പരസ്യബോർഡിന്റെ യഥാർത്ഥ ചിത്രം വിശ്വാസ് ന്യൂസ് കണ്ടെത്തി.
निष्कर्ष: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ കല്ലിടൽ വേളയിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി ഇന്റർനെറ്റ് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ശ്രീരാമന്റെ ചിത്രം വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന വാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
- Claim Review : ട്വിറ്ററിൽ @Mane25994231 ശ്രീരാമന്റെ ഒരു ചിത്രത്തോടൊപ്പം “ഓഗസ്റ്റ് 5ന് മുഴുവൻ മഹത്വവും നിലനിർത്തി പ്രധാനമന്ത്രി മോഡി. ന്യൂയോർക്ക് ടൈംസ് സ്ക്വയർ അയോദ്ധ്യ യിലെ രാമക്ഷേത്രം ചടങ്ങ് കാണാൻ കാത്തിരിക്കുന്നു. എത്ര അഭിമാനകരമായ നിമിഷം. ജയ് ശ്രീ റാം.” എന്ന് കുറിച്ചു.
- Claimed By : @Mane25994231
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.