X
X

വസ്തുത പരിശോധന: ഈ റോക്കറ്റ് അപകട വീഡിയോ ഇന്ത്യയിൽ നിന്നല്ല റഷ്യയിൽ നിന്നുള്ളതാണ്

റോക്കറ്റ് വിക്ഷേപിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വായുവിൽ പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ വൈറൽ ആകുന്നു. ഈ വീഡിയോ ഒരു ഇന്ത്യൻ മിസൈലിന്റെ പരീക്ഷണം പരാജയപ്പെട്ടതാണെന്ന അവകാശവാദത്തോടെ ആണ് പ്രചരിക്കുന്നത്. ഈ റോക്കറ്റ് അപകട വീഡിയോ ഇന്ത്യയിൽ നിന്നല്ല റഷ്യയിൽ നിന്നുള്ളതാണ്

  • By: Pallavi Mishra
  • Published: Aug 5, 2020 at 04:34 PM
  • Updated: Aug 29, 2020 at 06:19 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സോഷ്യൽ മീഡിയയിൽ, റോക്കറ്റ് വിക്ഷേപിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വായുവിൽ പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ വൈറൽ ആകുന്നു. ഈ വീഡിയോ ഒരു ഇന്ത്യൻ മിസൈലിന്റെ പരീക്ഷണം പരാജയപ്പെട്ടതാണെന്ന അവകാശവാദത്തോടെ ആണ് പ്രചരിക്കുന്നത്. എന്നാൽ ഈ സംഭവത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. 2013 ൽ തകർന്ന റഷ്യൻ റോക്കറ്റായിരുന്നു ഈ വിഡിയോയിൽ.

അവകാശവാദം:

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയിൽ, വിക്ഷേപിച്ച നിമിഷങ്ങൾക്കുള്ളിൽ റോക്കറ്റ് പൊട്ടിത്തെറിക്കുന്നത് കാണാം. ഇത് ഒരു ഇന്ത്യൻ മിസൈലിന്റെ പരീക്ഷണ പരാജയപ്പെട്ട വീഡിയോയാണെന്ന് സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു. “ഇന്ത്യൻ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു” എന്ന പോസ്റ്റുമൊത്തുള്ള വിവരണം ഇങ്ങനെയാണ്. ഇത്തരത്തിലുള്ള സൈന്യത്തിന് നേപ്പാളിനെതിരെ പോരാടാൻ കഴിയുമോ? എന്നും സംശയം ഉന്നയിക്കുന്നുണ്ട്!

ആർക്കൈവുചെയ്‌ത പോസ്റ്റ് ഇവിടെ കാണാം.

അന്വേഷണം:

ഈ കുറിപ്പ് അന്വേഷിക്കുന്നതിനും ഈ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ വേർതിരിച്ചെടുക്കുന്നതിനും വിശ്വാസ് ന്യൂസ് ഈ വീഡിയോ ഇൻവിഡ് സജ്ജീകരണത്തിൽ ഇട്ടു. എന്നിട്ടു ഞങ്ങൾ ആ  കീ ഫ്രെയിമുകൾ ഗൂഗിൾ റിവേഴ്സ് ഇമേജിൽ തിരഞ്ഞു. ഈ വീഡിയോ 2013 ജൂലൈ 2 ന് rferl.org ൽ അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. വീഡിയോ വിവരണത്തിൽ ആംഗലേയ ഭാഷയിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. “A Russian Proton-M rocket carrying three satellites exploded on July 2 shortly after lift-off from the Russian-leased Baikonur launch facility in Kazakhstan. There were no reported injuries. The rocket was unmanned.” കസാക്കിസ്ഥാനിലെ റഷ്യൻ പാട്ടത്തിനെടുത്ത ബാങ്കോവർ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലിഫ്റ്റോഫ് ചെയ്തതിന് തൊട്ടുപിന്നാലെ മൂന്ന് ഉപഗ്രഹങ്ങൾ വഹിക്കുന്ന റഷ്യൻ പ്രോട്ടോൺ-എം റോക്കറ്റ് ജൂലൈ 2 ന് പൊട്ടിത്തെറിച്ചു. നാശനഷ്ടമുണ്ടായതായി വാർത്തകളൊന്നുമില്ല. ആളില്ലാ റോക്കറ്റ് ആയിരുന്നു അത്.

“യൂറോ ന്യൂസ്” ന്റെ YouTube ചാനലിലും ഞങ്ങൾ ഈ വീഡിയോ കണ്ടെത്തി. ആളില്ലാ റഷ്യൻ പ്രോട്ടോൺ-എം റോക്കറ്റാണ് 2013 ജൂലൈയിൽ തകർന്നതെന്ന് വിവരണം പറയുന്നു. ഈ വാർത്ത അനുസരിച്ച്, മൂന്ന് നാവിഗേഷൻ ഉപഗ്രഹങ്ങൾ വഹിച്ച റോക്കറ്റ് കസാക്കിസ്ഥാനിലെ റഷ്യൻ പാട്ടത്തിനെടുത്ത ബാങ്കോവർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തിൽ, റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസും ഒരു പ്രസ്താവന ഇറക്കി, “റോക്കറ്റിന്റെ എഞ്ചിൻ പ്രവർത്തനരഹിതമായതാണ്  അപകടത്തിന് കാരണമായത്.” 154 ദശലക്ഷം യൂറോയാണ് അപകടത്തെത്തുടർന്ന് കണക്കാക്കിയ നഷ്ടം. എന്നിരുന്നാലും, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ഇസ്‌റോയുമായി ബന്ധപ്പെട്ടു. ഈ വീഡിയോയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്മ്യൂണിക്കേഷൻ ഇൻചാർജ് രാജൻ പറഞ്ഞു.

ഇർ‌മാക് ഇഡോയ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് ഈ പോസ്റ്റ് പങ്കിട്ടതു. ഇയാൾക്ക്  9,325 ഫോളോവേഴ്‌സ് ഉണ്ട്. പ്രൊഫൈൽ അനുസരിച്ച്, നേപ്പാളി പൗരനാണ്.

निष्कर्ष: റോക്കറ്റ് വിക്ഷേപിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വായുവിൽ പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ വൈറൽ ആകുന്നു. ഈ വീഡിയോ ഒരു ഇന്ത്യൻ മിസൈലിന്റെ പരീക്ഷണം പരാജയപ്പെട്ടതാണെന്ന അവകാശവാദത്തോടെ ആണ് പ്രചരിക്കുന്നത്. ഈ റോക്കറ്റ് അപകട വീഡിയോ ഇന്ത്യയിൽ നിന്നല്ല റഷ്യയിൽ നിന്നുള്ളതാണ്

  • Claim Review : റോക്കറ്റ് വിക്ഷേപിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ വായുവിൽ പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ വൈറൽ ആകുന്നു. ഈ വീഡിയോ ഒരു ഇന്ത്യൻ മിസൈലിന്റെ പരീക്ഷണം പരാജയപ്പെട്ടതാണെന്ന അവകാശവാദത്തോടെ ആണ് പ്രചരിക്കുന്നത്.
  • Claimed By : ഇർ‌മാക് ഇഡോയ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later