X
X

Fact Check: ഗോവ ബോട്ട് അപകടമായി പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ കോംഗോയിൽ നിന്നുള്ളതാണ്

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ബോട്ട് മറിഞ്ഞതിൻ്റെ വീഡിയോയാണ് വൈറലാകുന്നത്.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : നദിയിൽ ബോട്ട് മറിഞ്ഞ് വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിൽ നിരവധി പേർ മരണപ്പെട്ടതായി പറയുന്ന ഇത്   ഗോവയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് അനുബന്ധ പോസ്റ്റിൽ അവകാശപ്പെടുന്നു.

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ബോട്ട് മറിഞ്ഞതിൻ്റെ വീഡിയോയാണ് വൈറലാകുന്നത്.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

2024 ഒക്ടോബർ 10-ന് ‘ബന്നാരം ശരൺ ചൗധരി‘ എന്ന ഫേസ്ബുക്ക് ഉപയോക്താവ് വൈറൽ വീഡിയോ (ആർക്കൈവ് ലിങ്ക്) പങ്കിട്ടു, “ഇന്ന് ഗോവയിലുണ്ടായ അപകടത്തിൽ 23 മൃതദേഹങ്ങൾ കണ്ടെടുത്തു, 40 പേരെ രക്ഷപ്പെടുത്തി, 64 പേരെ കാണാതായി. ബോട്ടുടമയുടെ അത്യാഗ്രഹം, അമിതഭാരം, യാത്രക്കാരുടെ അമിത ആത്മവിശ്വാസം. വളരെ ദുഃഖകരം , ദുഃഖകരം.”

അന്വേഷണം: 

അന്വേഷണം ആരംഭിക്കാൻ, ഞങ്ങൾ ഒരു കീവേഡ് സെർച്ച്  നടത്തി . ഗോവയിൽ അടുത്തിടെയുണ്ടായ ബോട്ടപകടത്തെക്കുറിച്ച് ഞങ്ങൾ ഒരു റിപ്പോർട്ടും കണ്ടെത്തിയില്ല. എന്നിരുന്നാലും, ഈ പോസ്റ്റ് വ്യാജമെന്ന് ഗോവ പോലീസിൽ നിന്നുള്ള ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. 2024 ഒക്‌ടോബർ 5-ലെ ഈ ട്വീറ്റ് ഇങ്ങനെയായിരുന്നു: “ഗോവയുടെ തീരത്ത് ഒരു ബോട്ട് മറിഞ്ഞതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ അവകാശപ്പെടുന്നു. ഇത് വ്യാജമാണ്. ആഫ്രിക്കയിലെ കോംഗോയിലെ ഗോമയിലാണ് സംഭവം. സ്ഥിരീകരിക്കാത്ത  വാർത്തകൾ പങ്കിടുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക.”

ഇവിടെ നിന്ന് ഒരു സൂചന സ്വീകരിച്ച്, ഞങ്ങളുടെ കീവേഡ് സെർച്ച് ഞങ്ങൾ തുടർന്ന്.അസോസിയേറ്റഡ് പ്രസ്സിൻറെ യൂട്യൂബ്  ചാനലിൽ ഒക്ടോബർ 4 ന് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തതായി ഞങ്ങൾ കണ്ടെത്തി. അതിന്റെ അടിക്കുറിപ്പിൽ പറയുന്നു:”ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിവു തടാകത്തിൽ തിക്കും തിരക്കും കാരണം  ബോട്ട് മറിഞ്ഞ് 78 പേരെങ്കിലും മരിച്ച നിമിഷം ഒരു സാക്ഷി പകർത്തിയ ദൃശ്യങ്ങൾ കാണിക്കുന്നു. ” 

ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് ആഫ്രിക്കയുടെ യൂട്യൂബ് ചാനലിൽ വൈറലായ വീഡിയോയും ഞങ്ങൾ കണ്ടെത്തി. കോംഗോയിൽ നടന്ന സംഭവമാണ് ഇതെന്നാണ് ഇവിടെയും പറഞ്ഞത്..

സ്ഥിരീകരണത്തിനായി ഞങ്ങൾ നോർത്ത് ഗോവ എസ്പി അക്ഷത് കൗശലിനെ ബന്ധപ്പെട്ടു . ഗോവയിൽ ഇത്തരത്തിൽ ബോട്ട് മുങ്ങിയ സംഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

വ്യാജ അവകാശവാദവുമായി വൈറലായ ചിത്രം പങ്കുവെച്ച ബന്നാരം ശരൺ ചൗധരിയെ ഫേസ്ബുക്കിൽ 7000-ത്തിലധികം ഉപയോക്താക്കൾ പിന്തുടരുന്നു.

നിഗമനം: വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. കോംഗോയിലുണ്ടായ ബോട്ടപകടത്തിൻ്റെ വീഡിയോ ആണ് ഗോവയിൽ നിന്നുള്ളതാണെന്ന തെറ്റിദ്ധാരണാജനകമായ വാദവുമായി വൈറലാകുന്നത്.

  • Claim Review : ഗോവ ബോട്ട് അപകട വീഡിയോ.
  • Claimed By : എഫ് ബി യുസർ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later