Fact Check: എസ്പിയുടെ പേരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വ്യാജ സ്ഥാനാർത്ഥി പട്ടിക വൈറലാകുന്നു
- By: Ashish Maharishi
- Published: Apr 22, 2024 at 10:44 AM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : രാജ്യത്തുടനീളമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ആവേശത്തിനിടെ, സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾക്കൊള്ളുന്ന ഒരു പട്ടിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ജൗൻപൂരിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗിന് സമാജ്‌വാദി പാർട്ടി ടിക്കറ്റ് നൽകിയെന്നാണ് വൈറലായ പോസ്റ്റ്പറയുന്നത്. വൈറൽ പോസ്റ്റിൻ്റെ ആധികാരികതയെപറ്റി വിശ്വാസ് ന്യൂസ് അന്വേഷണം നടത്തി അത് വ്യാജമെന്ന് വ്യക്തമാക്കി.. സമാജ്‌വാദി പാർട്ടി തന്നെ ഈ അവകാശവാദങ്ങളെ നിഷേധിക്കുകയും അപലപിക്കുകയും ചെയ്തു.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്ബുക്ക് ഉപയോക്താവ് സന്ദീപ് ഗുപ്ത ഏപ്രിൽ 2 ന് “എൻ്റെ ഇഷ്ടം” എന്ന് എഴുതിയ ഒരു ലിസ്റ്റ് പോസ്റ്റ് ചെയ്തു. സമാജ്‌വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് പട്ടികയിൽ ഉപയോഗിച്ചിരിക്കുന്നത്. പി.ഡി.എ.യുടെ പേരിൽ ഇത്തവണ ഒറ്റക്കെട്ടായ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് എഴുതിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് 2024-എസ്പി സ്ഥാനാർത്ഥികളുടെ ഈ പട്ടികയിൽ, ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്ങിനെ ജൗൻപൂരിൽ നിന്ന് സ്ഥാനാർത്ഥിയാക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
അന്വേഷണം:
വൈറൽ പോസ്റ്റിൻ്റെ ആധികാരികത പരിശോധിക്കാൻ വിശ്വസ് ന്യൂസ് ആദ്യം ഗൂഗിൾ ഓപ്പൺ സെർച്ച് ടൂൾ ഉപയോഗിച്ചു. സ്ഥാനാർത്ഥി പട്ടികയെക്കുറിച്ചുള്ള നിരവധി വാർത്തകൾ വിവിധ വെബ്സൈറ്റുകളിൽ കണ്ടെത്തി. ഏപ്രിൽ 3 ന് എബിപി ന്യൂസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വൈറൽ ലിസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി പ്രഖ്യാപിച്ചു.
അതുപോലെ, ഏപ്രിൽ 3 ന് തന്നെ, oneindia.com പട്ടിക വ്യാജമാണെന്ന് നിരാകരിച്ചു, സമാജ്‌വാദി പാർട്ടി (എസ്‌പി) ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചു. ഇത്തരമൊരു പട്ടിക പാർട്ടി നൽകിയിട്ടില്ലെന്നും ഇത്തരം പട്ടികകളിൽ വിശ്വാസമർപ്പിക്കരുതെന്നും എസ്പി വ്യക്തമാക്കി.
അന്വേഷനത്തിന്റെ ഭാഗമായി വിശ്വസ് ന്യൂസ് എസ്പിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പരിശോധിച്ചു, വൈറൽ ലിസ്റ്റിനെക്കുറിച്ച് അവയിൽ പരാമർശമൊന്നും കണ്ടെത്തിയില്ല. തുടർന്ന് വിശ്വാസ് ന്യൂസ് എസ്പിയുടെ ദേശീയ വക്താവ് മനോജ് റായ് ധൂപ്ചന്ദി
യെ സമീപിക്കുകയും വൈറൽ ലിസ്റ്റ് അദ്ദേഹവുമായി പങ്കിടുകയും ചെയ്തു. പട്ടിക വ്യാജമാണെന്ന് സ്ഥിരീകരിച്ച ധൂപ്ചന്ദി, എസ്പി അത്തരത്തിലുള്ള ഒരു പട്ടികയും പുറത്തുവിട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് എസ്പിയുടെ മറവിൽ വ്യാജ ലിസ്റ്റ് പ്രചരിപ്പിച്ച ഉപയോക്താവിനെ വിശദമായി പരിശോധിച്ചു. സന്ദീപ് ഗുപ്തയുടേതെന്ന് പറയപ്പെടുന്ന അക്കൗണ്ട് വ്യാജമാണെന്ന് കണ്ടെത്തി.
നിഗമനം: വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ, എസ്പി സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയ വൈറൽ ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. അത്തരത്തിലുള്ള ഒരു പട്ടികയും ഇല്ലെന്ന് പാർട്ടി തന്നെ നിഷേധിച്ചു, തങ്ങൾ അത്തരം പട്ടിക സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു.
- Claim Review : ജൗൻപൂരിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗിന് സമാജ്‌വാദി പാർട്ടി ടിക്കറ്റ് നൽകിയെന്നാണ് വൈറൽ പോസ്റ്റ്.
- Claimed By : എഫ് ബി യുസർ സസന്ദീപ് ഗുപ്ത
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.