Fact Check: റോഡിൽ ആണി തറച്ചിരിക്കുന്ന ഈ ചിത്രം സമീപകാല കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ടതല്ല
- By: Pragya Shukla
- Published: Feb 22, 2024 at 09:37 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ആണി പതിച്ച റോഡിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന കർഷക സമരവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം പങ്കുവയ്ക്കുന്നത്. കർഷകരെ തടയാൻ റോഡിൽ ആണികൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഫോട്ടോ പങ്കുവെച്ച് അവകാശപ്പെടുന്നത്.
വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വൈറലായ ചിത്രം സമീപ കാലത്തെയല്ല, 2021-ലെ കർഷക പ്രസ്ഥാനത്തിൻ്റെതാണ്. മൂന്ന് വർഷം പഴക്കമുള്ള ഒരു ചിത്രം സമീപകാലത്തെ കർഷക പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെയാണ് പങ്കിടുന്നത്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫെയ്‌സ്ബുക്ക് ഉപയോക്താവ് മുരളീഭരത് ചെല്ലപ്പൻ, 2024 ഫെബ്രുവരി 12-ന് വൈറലായ ചിത്രം പങ്കുവെക്കുന്നതിനിടയിൽ, “കർഷക സമരത്തിനുള്ള സുപ്രീം ലീഡറുടെ പരിഹാരം” എന്ന് ഇംഗ്ലീഷിൽ എഴുതി.
പ്രസ്തുത പോസ്റ്റിൻറെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം.
അന്വേഷണം:
വൈറലായ ചിത്രത്തിൻ്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ബന്ധപ്പെട്ട കീവേഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരയാൻ തുടങ്ങി. ഈ സമയത്ത്, ഹിന്ദുസ്ഥാൻ ടൈംസിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഈ കൃത്യമായ ചിത്രം ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ട് 2,ഫെബ്രുവരി 2021-ന് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് അനുസരിച്ച്, വൈറൽ ചിത്രം പഞ്ചാബ് ഹരിയാന അതിർത്തിക്ക് സമീപമുള്ളതും 3 വർഷം മുമ്പ് നടന്ന കർഷക സമരവുമായി ബന്ധപ്പെട്ടതുമാണ്.
അന്വേഷണത്തിൽ, 2021-ൽ ദി ട്രിബ്യൂണിൽ പ്രസിദ്ധീകരിച്ച ഈ ചിത്രവും മറ്റ് നിരവധി വാർത്താ റിപ്പോർട്ടുകളും ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ടിൽ, വൈറൽ ചിത്രത്തെ കാർഷിക നിയമത്തിനെതിരായ കർഷക പ്രസ്ഥാനം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലഭ്യമായ വിവരം അനുസരിച്ച് വൈറലായ ചിത്രം ഡൽഹിയിലെ ടിക്രി ബോർഡറാണ്.
കൂടുതൽ വിവരങ്ങൾക്ക്, കർഷക പ്രസ്ഥാനം റിപ്പോർട്ട് ചെയ്യുന്ന ദൈനിക് ജാഗരൺ ലുധിയാന പത്രപ്രവർത്തകൻ അവിനാഷ് മിശ്രയുമായി ഞങ്ങൾ ബന്ധപ്പെട്ടു. ഈ ചിത്രം പഴയതാണെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. നേരത്തെ നടന്ന കർഷക പ്രസ്ഥാനത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും വീണ്ടും വൈറലാകുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒടുവിൽ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി ഫോട്ടോ പങ്കിട്ട ഉപയോക്താവിൻ്റെ അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചു . ഉപയോക്താവിന് 514 സുഹൃത്തുക്കളുണ്ട്. ഒരു പ്രത്യേക വിരാചധാരയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഉപയോക്താവ് പങ്കിടുന്നു.
നിഗമനം: ആണി പതിച്ച റോഡിൻ്റെ വൈറലായ ചിത്രവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. യഥാർത്ഥത്തിൽ, വൈറലായ ചിത്രം സമീപകാലത്തല്ല, 2021-ലെ കർഷക പ്രസ്ഥാനത്തിൻ്റെതാണ്. മൂന്ന് വർഷം പഴക്കമുള്ള ഒരു ചിത്രം, സമീപകാല കർഷക പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഒരു തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെയാണ് പങ്കിടുന്നത്.
- Claim Review : റോഡിൽ ആണി തറച്ചിരിക്കുന്ന ഈ ചിത്രം സമീപകാലത്തുനടന്ന കര്ഷകസമരസമയത്തേതാണ്.
- Claimed By : ഫേസ്‌ബുക്ക് യൂസർ മുരളിഭാരത് ചെല്ലപ്പൻ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.