Fact Check: സംഗീതോത്സവത്തിൽ പങ്കെടുത്ത പ്രണയികൾ ഇസ്രായേലിനുനേരെയുള്ള ഹമാസിന്റെ ആക്രമണത്തിൽ രക്ഷപ്പെട്ടു. വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്
- By: Sharad Prakash Asthana
- Published: Oct 24, 2023 at 03:56 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ സഹതാപം തുളുമ്പുന്ന നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ പോസ്റ്റുകളിലൊന്നിൽ, ഒരു വൈറൽ ചിത്രം പങ്കിടുന്നു, ഇത് ഒരു സംഗീതോത്സവത്തിൽ പങ്കെടുത്ത അമിത്,നീർ എന്നീ പ്രണയികൾ എടുത്തതാണെന്ന് ഉപയോക്താക്കൾ അവകാശപ്പെടുന്നു. ഇസ്രായേൽ ആക്രമിക്കപ്പെടുമ്പോൾ, കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നാണ് അവർ ഈ ചിത്രം എടുത്തതെന്ന് അവർ അവകാശപ്പെടുന്നു.
എന്നാൽ വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. ഇസ്രായേൽ ആക്രമണത്തിന് ശേഷം അമിതും നീരും കുറ്റിക്കാട്ടിൽ ഒളിച്ചു എന്നത് ശരിതന്നെ. ഇതിനിടെ യുവാവ് സെൽഫിയെടുത്തുവെങ്കിലും ഇരുവരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്ബുക്ക് ഉപയോക്താവ് ‘സനാതനി ഹിന്ദു’ ഒക്ടോബർ 10 ന് ഫോട്ടോ പോസ്റ്റ് ചെയ്തു, “ഈ ഫോട്ടോ എടുത്തത് ഹമാസ് ആക്രമണത്തിന് ഇരയായ രാത്രി ഇസ്രായേലിൽ ഒരു സംഗീത കച്ചേരിയിൽ പങ്കെടുക്കുന്നതിനിടെ അമിത്,നിർ എന്നീ പ്രണയികളാണ്. ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ അവർ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. ആ പാർട്ടിയിൽ പങ്കെടുത്ത നൂറുകണക്കിന് ഇസ്രായേലി യുവാക്കൾ കൊല്ലപ്പെട്ടു… രക്ഷപ്പെടുക അസാധ്യമാണെന്ന് മനസ്സിലാക്കിയ അമിതും നിരും മരിക്കുന്നതിന് മുമ്പ് തങ്ങളുടെ പ്രണയത്തിന്റെ ഓർമ്മ മൊബൈലിൽ പകർത്തി ഹമാസിന്റെ ക്രൂരതയെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും ലോകത്തെ അറിയിക്കാനുള്ള അവസാന ചിത്രം എടുത്തിരുന്നു… ദൈവം ഇരുവർക്കും മോക്ഷം നൽകട്ടെ …”
‘സനാതനി ഹിന്ദു രാകേഷ് ജയ് ശ്രീറാം’ എന്ന X ഉപയോക്താവും ഇതേ അവകാശവാദവുമായി ഒരു വൈറലായ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണം:
വൈറൽ ക്ലെയിം സ്ഥിരീകരിക്കാൻ, ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. ഈ ചിത്രം ഉൾക്കൊള്ളുന്ന ഒരു വാർത്താ ലേഖനത്തിന്റെ ലിങ്ക് രണ്ട് ദിവസം മുമ്പ് Reditt-ന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു. ഇസ്രായേലിലെ സമോറയിൽ നടന്ന കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട കമിതാക്കൾ , കാണാതായ സുഹൃത്തിനെ തിരയുന്നതിനിടയിൽ തങ്ങളുടെ വേദനാജനകമായ അനുഭവം പങ്കുവെച്ചതായി ലേഖനം പറയുന്നു.
കൂടാതെ, ഡെയ്‌ലി മെയിൽ യുഎസിന്റെ X ഹാൻഡിലും ഇതേ ഫോട്ടോ ഒക്ടോബർ 10 ന് പോസ്റ്റ് ചെയ്തു, ഹമാസ് ആക്രമണത്തിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ അങ്ങേയറ്റം അപകടത്തിൽ പെട്ടതായി അതിൽ വ്യക്തമാക്കുന്നു.
കൂടാതെ, റൊമാനിയയിലെ ഇസ്രായേൽ അംബാസഡർ ഡേവിഡ് സാരംഗ ഈ ഫോട്ടോയും ഒരു പാർട്ടിയിൽ നൂറുകണക്കിന് ഇസ്രായേലി യുവാക്കളെ കൂട്ടക്കൊല ചെയ്ത ഭീകരരുടെ കണ്ണുവെട്ടിക്കാൻ ഈ കമിതാക്കൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്ന വിവരവും പങ്കിട്ടു. താൻ ഭീകരാക്രമണത്തെ അതിജീവിച്ചില്ലെങ്കിൽ ഓർമ്മയ്ക്കായി അമിത് ഫോട്ടോ എടുത്തതാകാമെന്ന് അദ്ദേഹം സൂചിപ്പിച്ചു..
മിറർ പത്രത്തിന്റെ വെബ്‌സൈറ്റിലെ അനുബന്ധ വാർത്താ ലേഖനം പാർട്ടിയിൽ പങ്കെടുത്തവരിൽ ഉൾപ്പെട്ട അമിതിന്റെയും പങ്കാളി നീറിന്റെയും അനുഭവം വിശദമാക്കി. അവർ തങ്ങളുടെ സുഹൃത്തായ ജിവിൽ നിന്ന് വേർപിരിഞ്ഞതും ജീവൻ രക്ഷിക്കാൻ ഓടിയതും ഒടുവിൽ കുറ്റിക്കാട്ടിൽ ഒളിച്ചതും എങ്ങനെയെന്ന് അതിൽ വിശദീകരിക്കുന്നു. ട്രൈബ് ഓഫ് നോവ എന്ന് വിളിക്കപ്പെടുന്ന ഈ പരിപാടി ഗാസ-ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്താണ് നടന്നത്, ഹമാസ് ഭീകരർ അവിടെ നടത്തിയ ആക്രമണത്തിൽ 260 പേർ കൊല്ലപ്പെട്ടു.
ഈ ചിത്രം അമിത് ബാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും കാണാം, ഒക്ടോബർ 9 ന് അപ്‌ലോഡ് ചെയ്ത ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ അവരുടെ അതിജീവനം ഒരു അത്ഭുതത്തിൽ കുറവല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിലാണ് ആക്രമണത്തിനിടെ തനിക്കുണ്ടായ അനുഭവം അദ്ദേഹം പങ്കുവെച്ചത്. ഞങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ അമിത് ബാറിനെ സമീപിച്ചു, അദ്ദേഹം കാര്യം സ്ഥിരീകരിച്ചു, “ഞാനും നീറും അവിടെ നിന്ന് രക്ഷപ്പെട്ടു. വൈറലായ അവകാശവാദം തെറ്റാണ്.”
ഒടുവിൽ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി ഫോട്ടോ പങ്കിട്ട ഫേസ്ബുക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ പരിശോധിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഉപയോക്താവ് ആഗ്രയിൽ താമസിക്കുന്നു, ഏകദേശം 6,500 അനുയായികളുമുണ്ട്.
നിഗമനം: സംഗീതോത്സവത്തിൽ പങ്കെടുത്ത കമിതാക്കൾ ഇസ്രായേലിനുനേരെയുള്ള ഹമാസിന്റെ ആക്രമണത്തിൽ പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.സ മുഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
- Claim Review : സംഗീതോത്സവത്തിൽ ശ്രോതാക്കളായ അമിത്-നീർ ദമ്പതിമാരുടെ വൈറലായ ചിത്രം. ഇരുവരും ഇസ്രായീലിനുനേരെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടു.
- Claimed By : ഫേസ്‌ബുക്ക് യൂസർ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.