Fact Check: നുഹ് അക്രമവുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങളുമായി ബിട്ടു ബജ്‌രംഗിയുടെ പഴയ വീഡിയോ വൈറലാകുന്നു
- By: Sharad Prakash Asthana
- Published: Aug 25, 2023 at 03:49 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ജൂലൈ 31 ന് നടന്ന ഹരിയാന വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ പല വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിച്ച് കിംവദന്തികൾ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇപ്പോൾ, നുഹിലെ അക്രമത്തിന് ആക്കം കൂട്ടിയെന്ന് ആരോപിക്കപ്പെടുന്ന ബിട്ടു ബജ്‌റംഗിയെ ചിത്രീകരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ട്രാക്ഷൻ നേടുകയാണ്. 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, ബിട്ടു ബജ്‌രംഗി റാലിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ കണ്ണീരൊഴുക്കുന്നതും “എന്നെ അറസ്റ്റ് ചെയ്യൂ,എന്നെ വെടിവയ്ക്കൂ, മടിക്കരുത്. ” എന്ന വാക്കുകൾ ആക്രോശിക്കുന്നതും കാണാം. നുഹ് അക്രമത്തിന് ശേഷമുള്ള പോലീസ് ഇടപെടലിന് മുമ്പുള്ളതാണെന്ന തെറ്റായ അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ ചില വ്യക്തികൾ ഈ വീഡിയോ പങ്കിടുന്നു.
അന്വേഷണത്തിൽ, ബിട്ടു ബജ്‌റംഗിയുടെ ഈ പ്രത്യേക വീഡിയോ 2022 ഏപ്രിൽ മുതൽ പ്രചാരത്തിലുള്ളതാണെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി, അതേസമയം നുഹിലെ അക്രമം ജൂലൈ 31 നാണ് നടന്നത്. വൈറൽ വീഡിയോ അതിന് ശേഷമല്ല, അക്രമത്തിന് മുമ്പ് പകർത്തിയതാണെന്ന് ഇത് സൂചിപ്പിക്കുന്നു. തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെയാണ് വീഡിയോ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
അവകാശവാദം
‘വാസിമുദ്ദീൻ സിദ്ദിഖി’ (ആർക്കൈവ് ലിങ്ക്) എന്ന് പേരുള്ള നീല ചെക്ക്‌മാർക്കോടുകൂടിയ ഒരു സ്ഥിരീകരിച്ച ട്വിറ്റർ ഉപയോക്താവ് ആഗസ്റ്റ് 3 ന് ഈ വീഡിയോ പങ്കിട്ടു, അതോടോപ്പമുള്ള പ്രസ്താവനയിൽ പറയുന്നു: “ഈ ബിട്ടു ബജ്‌രംഗി ഭായ്ജാൻ മോനു മനേസറിന്റെ ഒരു സഹകാരി ആണ്. ഇവിടെ കാണുന്നതിന് അയാൾ പോലീസ് പിടികൂറ്റുന്നതിനുമുമ്പ് കരയുകയും അപേക്ഷിക്കുകയും ചെയ്യുന്നതാണ് !!”
വീഡിയോയിൽ, ബിട്ടു ഇങ്ങനെ പറയുന്നത് കേൾക്കാം, “ആരാണ് റാലിയിൽ പങ്കെടുത്തത്? എന്റെ സഖാക്കളെ ഞാൻ സംരക്ഷിക്കും. ഞാൻ എന്റെ സഖാക്കളെ കുറ്റപ്പെടുത്തുകയോ പേരുകൾ വെളിപ്പെടുത്തുകയോ ചെയ്യില്ല. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, അവനെ തടഞ്ഞുവയ്ക്കുക, വെടിവയ്ക്കുക, അവനെ വെറുതെ വിടരുത് ” ബബ്ലു ഖാൻ (ആർക്കൈവ് ലിങ്ക്) എന്ന ഫേസ്ബുക്ക് ഉപയോക്താവും സമാനമായ അവകാശവാദത്തോടൊപ്പം ഇതേ വീഡിയോ ഓഗസ്റ്റ് 3 ന് പങ്കിട്ടു.
സമാനമായ അവകാശവാദങ്ങളോടെ ഇത് യൂട്യൂബ് -ലും കാണാം.
വിശ്വാസ് ന്യൂസ് അന്വേഷണം
ഈ വൈറൽ അവകാശവാദം പരിശോധിക്കാൻ , ബിട്ടു ബജ്രംഗിയുമായി ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി. ഓഗസ്റ്റ് 4 ന് ആജ് തക്കിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഇങ്ങനെ പറയുന്നു: “ജൂലൈ 31 ന് ഹരിയാനയിലെ നുഹിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബജ്‌റംഗ്ദൾ പ്രവർത്തകനായ ബിട്ടു ബജ്‌രംഗി അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. ഘോഷയാത്രയിൽ ചേരുന്നതിന് മുമ്പ് ബിട്ടു ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടിരുന്നു, അതിൽ അയാൾ കാവി വസ്ത്രം ധരിച്ച് ആക്ഷേപകരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതായി കാണപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബിട്ടു അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ദബുവ ഫരീദാബാദ് പോലീസിൽ ഒരു പരാതി ഫയൽ ചെയ്യപ്പെട്ടു.. പോലീസ് ഒരു കേസും രജിസ്റ്റർ ചെയ്തു.”
തുടർന്ന്, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് വൈറലായ വീഡിയോ സെർച്ച് ചെയ്തപ്പോൾ , ഫേസ്ബുക്കിൽ ഒരു അനുബന്ധ വീഡിയോ ഞങ്ങൾ കണ്ടെത്തി. ‘ഗുർചരൺ സിംഗ് ഡോറ-ബിജെപി ഭാരവാഹി ‘ എന്ന് പേരുള്ള ഒരു ഉപയോക്താവ് 2022 ഏപ്രിൽ 16-ന് വൈറൽ ക്ലിപ്പിന്റെ (ആർക്കൈവ് ലിങ്ക്) ഒരു വിപുലീകൃത പതിപ്പ് അപ്‌ലോഡ് ചെയ്യുകയും അതിന് ഇങ്ങനെ അടിക്കുറിപ്പ് നൽകുകയും ചെയ്തു: “ഫരീദാബാദിൽ നിന്നുള്ള ഒരു ഹിന്ദു നേതാവ് ബിട്ടു ബജ്‌രംഗി കണ്ണീരോടെ ആ റാലി നടന്നതുമുതലുള്ള തന്റെ വിഷമങ്ങൾ പ്രകടിപ്പിക്കുന്നു. നോക്കൂ , ഇത് ഇന്ത്യയാണ്, പാകിസ്ഥാനല്ല, ബംഗ്ലാദേശല്ല.”
റാലി നടന്നതിന് ശേഷം തനിക്ക് സമാധാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഈ വീഡിയോയിൽ പറയുന്നു. വീഡിയോയുടെ 13 -ആം മിനിറ്റിൽ വൈറൽ ക്ലിപ്പ് ദൃശ്യമാകുന്നു. വീഡിയോ അടുത്തിടെയുള്ളതല്ലെന്ന് ഇത് സ്ഥിരീകരിക്കുന്നു. ഓഗസ്റ്റ് 6 ന് (ആർക്കൈവ് ലിങ്ക്), ‘ഹരിയാന അബ് തക്’ എന്ന ഫേസ്ബുക്ക് ഉപയോക്താവും വൈറൽ വീഡിയോ പങ്കിട്ടു, ഇത് യഥാർത്ഥത്തിൽ 2022 ഏപ്രിൽ 13 ന് തന്റെ പേജിൽ പോസ്റ്റ് ചെയ്തതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
2022 ഏപ്രിൽ 13-ന് ഫരീദാബാദ് ന്യൂസ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോ സൂചിപ്പിക്കുന്നത് ബിട്ടു ബജ്‌രംഗിയുടെ കണ്ണീരൊഴുക്കിക്കൊണ്ടുള്ള വീഡിയോ ശ്രദ്ധ നേടുന്നു എന്നാണ്. ഏപ്രിൽ 10 ന് രാമനവമി സമയത്ത് അദ്ദേഹം ഒരു റാലി നയിച്ചു, അതിൽ ധാരാളം പേർ പങ്കെടുത്തിരുന്നു. “ബിട്ടു ബജ്‌റംഗിയുടെ വൈകാരിക നിമിഷം: കാവി റാലിക്ക് ശേഷം, പോലീസ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നു” എന്നാണ് വീഡിയോയുടെ തലക്കെട്ട്.
കൂടുതൽ സ്ഥിരീകരണത്തിനായി, ഞങ്ങൾ ബിട്ടു ബജ്‌രംഗിയെ ബന്ധപ്പെടുകയും വൈറലായ വീഡിയോ അയാളുമായി പങ്കിടുകയും ചെയ്തു. അദ്ദേഹം സ്ഥിരീകരിച്ചു, “ഈ വീഡിയോ 2022 ഏപ്രിൽ പ്രചാരത്തിലുള്ളതാണ്.. ഞാൻ വർഷം തോറും റാലികൾ നടത്താറുണ്ട്. അത്തരത്തിലുള്ള ഒരു റാലിക്ക് ശേഷം, ഞാൻ പീഡനം നേരിട്ടതാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. നൂഹ് കേസുമായി ബന്ധപ്പെട്ട് എന്നെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ ഞാൻ ജാമ്യത്തിലാണ്.”
കൂടാതെ, ഞങ്ങൾ ഫരീദാബാദ് ന്യൂസിന്റെ ഓപ്പറേറ്ററായ ധർമേന്ദ്ര പ്രതാപുമായും സംസാരിച്ചു.. അദ്ദേഹം സ്ഥിരീകരിച്ചു:“ഈ വീഡിയോയ്ക്ക് ഏകദേശം ഒരു വർഷം പഴക്കമുണ്ട്. ബിട്ടു നേതൃത്വം നൽകിയ ഒരു റാലിയിൽ ചിലർ വാളുകൾ വീശികൊണ്ടാണ് പങ്കെടുത്തത്.. തൽഫലമായി, അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യലിന് വിധേയനാക്കി, ഇതാണ് വീഡിയോ പങ്കിടാൻ അയാളെ പ്രേരിപ്പിച്ചത്.”
അന്വേഷണം പൂർത്തിയാക്കിയ ശേഷം, ഞങ്ങൾ വൈറലായ വീഡിയോ ഷെയർ ചെയ്ത ഉപയോക്താവിന്റെ പ്രൊഫൈൽ സൂക്ഷ്മമായി പരിശോധിച്ചു. ഈ ഉപയോക്താവ് 2017 ഒക്‌ടോബർ മുതൽ ട്വിറ്ററിൽ സജീവമാണ്, കൂടാതെ 140,000-ലധികം അനുയായികളുമുണ്ട്.
നിഗമനം: നുഹിൽ അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന ബിട്ടു ബജ്‌റംഗിയുടെ കണ്ണീരൊഴുക്കുന്ന വീഡിയോയ്ക്ക് ഒരു വർഷത്തിലേറെ പഴക്കമുണ്ട്. നുഹ് അക്രമ സംഭവവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
- Claim Review : നുഹ് റാലി ചർച്ച ചെയ്യുന്നതിനിടെ ബിട്ടു ബജ്‌രംഗി കണ്ണീരൊഴുക്കുന്നത് കാണാം
- Claimed By : ട്വിറ്റെർ യൂസർ വസിയുദ്ദിൻ സിദ്ദിഖി
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.