Fact Check: പ്രധാനമന്ത്രി മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും എഡിറ്റ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
- By: Sharad Prakash Asthana
- Published: Jun 7, 2023 at 05:13 PM
- Updated: Aug 14, 2023 at 03:01 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ചില എഡിറ്റ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു,
“20,000 കോടി ആരുടെതാണ് “എന്നെഴുതിയ ബോർഡിൽ നോക്കിനിൽക്കുകയായിരുന്നു മോദി. മറ്റ് ചിത്രങ്ങളിൽ ഗൗതം അദാനിയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നോക്കുന്നത് കാണാം. അതേസമയം, രാഹുൽ ഗാന്ധിയുടെ വൈറലായ ചിത്രത്തിൽ 2ജി അഴിമതിയും ബോഫോഴ്‌സും ഉൾപ്പെടെയുള്ള മറ്റ് അഴിമതികളുമായി ബന്ധപ്പെട്ട ഫോട്ടോകൾ കാണാം.
വിശ്വാസ് ന്യൂസ് നടത്തിയ വസ്തുതാ പരിശോധനയിൽ പ്രധാനമന്ത്രി മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. യഥാർത്ഥ ചിത്രങ്ങളിൽ കൃത്രിമം കാണിച്ച് അവ ഷെയർ ചെയ്ത് പ്രചരണം നടത്തുകയാണ്.
അവകാശവാദം:
ഫെയ്‌സ്ബുക്ക് ഉപയോക്താവ് ‘രത്‌നേഷ് ദ്വിവേദി നിവാഡി ’ (ആർക്കൈവ് ലിങ്ക്) മെയ് 16 ന് പ്രധാനമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തു, “ചോദ്യം ഇപ്പോഴും അങ്ങനെ തന്നെ… 20,000 കോടി ആരുടെതാണ്? അവൻ വേട്ടയാടുന്നത് ഉപേക്ഷിക്കുന്നില്ല എന്നതാണ് ചോദ്യം!”.
ട്വിറ്റർ ഉപയോക്താവായ രാഗ ആർമിയും പ്രധാനമന്ത്രി മോദിയുടെ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.
‘കോൺഗ്രസ് ലവർ’ (ആർക്കൈവ് ലിങ്ക്) എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവും മെയ് 17ന് ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഇതിൽ പ്രധാനമന്ത്രി മോദി കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കുന്നത് കാണാം, അവിടെ ഇങ്ങനെ എഴുതിയിരിക്കുന്നു: “ജെപിസിയിൽ നിന്ന് അദാനിയെ രക്ഷിക്കാൻ 10 വഴികൾ”.
ഇതിന് മറുപടിയായി ട്വിറ്റർ ഉപയോക്താക്കളായ അതുൽ കുശ്വാഹയും (ആർക്കൈവ് ലിങ്ക്), താരാചന്ദ് സാരസ്വതും (ആർക്കൈവ് ലിങ്ക്) രാഹുൽ ഗാന്ധിയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തു, അതിൽ അദ്ദേഹത്തെ ഗാലറിയിൽ കാണാം, ചുവരുകളിൽ ചില സ്‌ക്രീനുകൾ ഉണ്ട്, അതിൽ നിരവധി 2ജി, ബോഫോഴ്സ് അഴിമതികൾ ഉൾപ്പെടെ അഴിമതികളുടെ വ്യത്യസ്ത ചിത്രങ്ങൾ . കാണാം.
അന്വേഷണം:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും വൈറൽ ചിത്രങ്ങൾ പരിശോധിക്കാൻ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി..
ആദ്യ ചിത്രത്തിൽ പ്രധാനമന്ത്രി മോദി ഭിത്തിയിലെ സ്‌ക്രീനിലേക്ക് നോക്കുന്നത് കാണാം. “20,000 കോടി ആരുടെതാണ് “എന്ന് അതിൽ എഴുതിയിരിക്കുന്നു. റിവേഴ്സ് ഇമേജ് സെർച്ചിൽ, മെയ് 14 ന് പഞ്ചാബ് കേസരിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് കണ്ടെത്തി. വൈറലായ ചിത്രത്തിന് സമാനമായ ഫോട്ടോയാണ് വാർത്താ റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ആർട്ട് ഗാലറി സന്ദർശിച്ചതായും അതിൽ എഴുതിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ ഈ പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങളും വീഡിയോകളും ഞങ്ങൾ കണ്ടെത്തി. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ പ്രധാനമന്ത്രി മോദി ജനശക്തി ആർട്ട് എക്സിബിഷൻ സന്ദർശിച്ചതായി അതിൽ പറയുന്നു.
‘മൻ കി ബാത്തിന്റെ’ ചില എപ്പിസോഡുകളെ അടിസ്ഥാനമാക്കിയുള്ള അതിശയകരമായ കലാസൃഷ്ടികൾ പ്രദർശനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഈ പരിപാടിയുടെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
രണ്ട് ചിത്രങ്ങളിലെയും ലൊക്കേഷൻ താരതമ്യം ചെയ്യുമ്പോൾ അവ ഒന്നുതന്നെയാണ്. എന്നിരുന്നാലും, വൈറലായ ചിത്രങ്ങളിൽ, ചുവരിൽ ഒരു സ്‌ക്രീൻ ദൃശ്യമാകുമ്പോൾ യഥാർത്ഥ ചിത്രങ്ങളിൽ ഒരു പെയിന്റിംഗ് ചുമരിൽ തൂങ്ങിക്കിടക്കുന്നത് കാണാം.
വൈറലായ രണ്ടാമത്തെ ചിത്രത്തിൽ പ്രധാനമന്ത്രി ഗ്യാലറിയിൽ അദാനിയുടെയും തന്റെയും ചിത്രങ്ങൾ നോക്കി നിൽക്കുന്നു. റിവേഴ്സ് ഇമേജ് സെർച്ചിൽ, എ എൻ ഐ ന്യൂസിന്റെ വെബ്സൈറ്റിൽ സമാനമായ ഒരു ചിത്രം ഞങ്ങൾ കണ്ടെത്തി. ഇതിൽ പ്രധാനമന്ത്രി മോദി ഗാലറിയിലെ പെയിന്റിംഗിലേക്ക് നോക്കുന്നു.
അദ്ദേഹത്തിന്റെ കൂടെ വേറെയും ചിലർ ഉണ്ട്. ഈ ചിത്രവും ജനശക്തി ആർട്ട് എക്‌സിബിഷന്റെതാണെന്ന് എഎൻഐ വാർത്താ റിപ്പോർട്ട് പറയുന്നു.
വൈറൽ ചിത്രത്തിൽ, പ്രധാനമന്ത്രി മോദി തനിച്ചാണ്, അദാനിയുടെ ചിത്രങ്ങൾ ചുമരിൽ തൂങ്ങിക്കിടക്കുന്നു, യഥാർത്ഥ ചിത്രത്തിൽ പ്രധാനമന്ത്രി മോദി തനിച്ചല്ല, ചുവരിൽ ഒരു പെയിന്റിംഗ് തൂക്കിയിരിക്കുന്നു.
മൂന്നാമത്തെ വൈറലായ ചിത്രത്തിൽ, ഗാലറിയുടെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അദാനിയുടെയും തൻറെയും ചിത്രങ്ങൾ പ്രധാനമന്ത്രി മോദി നോക്കുന്നത് കാണാം.
എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ, എഎൻഐ വാർത്താ റിപ്പോർട്ടിൽ സമാനമായ ഒരു ചിത്രം കണ്ടെത്തി. എഎൻഐ ന്യൂസ് പ്രസിദ്ധീകരിച്ച ആ ചിത്രത്തിൽ പ്രധാനമന്ത്രി ഒരാളോടൊപ്പം നിൽക്കുകയും ചുവരിൽ തൂക്കിയിട്ടിരിക്കുന്ന പെയിന്റിംഗിലേക്ക് നോക്കുകയും ചെയ്യുന്നു.
ചിത്രം 4
‘കോൺഗ്രസ് ലവർ ‘ എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, NarendraModi.in വെബ്‌സൈറ്റിൽ സമാനമായ ഒരു ഫോട്ടോ ഞങ്ങൾ കണ്ടെത്തി.ഈ ചിത്രം 2014 ഫെബ്രുവരി 19-ന് അപ്‌ലോഡ് ചെയ്‌തതാണ്. അതിൽ പ്രധാനമന്ത്രി മോദി നോക്കുന്ന കമ്പ്യൂട്ടർ സ്‌ക്രീനിൽ നമോ നമ്പറോടെ തുറന്നിരിക്കുന്ന ഒരു വെബ്‌സൈറ്റ് ഉണ്ട്.
അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ വിശ്വാസ് ന്യൂസ് ബിജെപി ദേശീയ വക്താവ് വിജയ് സോങ്കർ ശാസ്ത്രിയെ ബന്ധപ്പെടുകയും പ്രധാനമന്ത്രി മോദിയുടെ വൈറലായ ചിത്രങ്ങൾ പങ്കിടുകയും ചെയ്തു. “ഇതെല്ലാം പ്രധാനമന്ത്രി മോദിക്കെതിരായ പ്രചാരണമാണ്. എല്ലാ ചിത്രങ്ങളും എഡിറ്റ് ചെയ്തവയാണ്,” അദ്ദേഹം പറഞ്ഞു.
ചിത്രം 5
മാത്രമല്ല , ട്വിറ്റർ ഉപയോക്താക്കളായ അതുൽ കുശ്‌വാഹയും താരാചന്ദ് സാരസ്വതും പങ്കിട്ട ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് സെർച്ചും ഗൂഗിളിൽ ഞങ്ങൾ നടത്തി. സമാനമായ ഒരു ചിത്രം കോൺഗ്രസിന്റെ സ്ഥിരീകരിച്ച ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2018 ആഗസ്റ്റ് 23ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ രാഹുൽ ഗാന്ധി “ജർമ്മൻ പാർലമെന്റ് അംഗങ്ങളുടെ ആർക്കൈവിൽ” നടന്നുനീങ്ങുന്നതായി എഴുതിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ വൈറലായ ഫോട്ടോയിൽ ചുവരുകളിൽ ചിത്രങ്ങളോ സ്‌ക്രീനുകളോ ദൃശ്യമാണ്, യഥാർത്ഥ ഫോട്ടോയിൽ ഗാലറിയിൽ സ്‌ക്രീനുകളോ ചിത്രങ്ങളോ ഇല്ല.
ABPlive ഏപ്രിൽ 5 ന് ഒരു വാർത്ത പ്രസിദ്ധീകരിച്ചു, “ഗൗതം അദാനിയുടെ കമ്പനിയിൽ ആർക്കാണ് 20,000 കോടി ഉള്ളതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ചോദ്യം ഉന്നയിച്ചു. മാധ്യമങ്ങൾ രാഹുൽ ഗാന്ധിയോട് ചൈനയെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോൾ, “ആരുടെ 20,000 കോടി രൂപയാണ് അദാനിയുടെ ഷെൽ കമ്പനിയിലുള്ളത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ സ്വത്തുക്കളുടെ പേരിൽ രാഹുൽ ഗാന്ധി ഏറെ നാളായി കേന്ദ്രത്തെ കടന്നാക്രമിക്കുകയാണ്. അദാനിയുടെ ഷെൽ കമ്പനികളിൽ ആരാണ് 20,000 കോടി രൂപ നിക്ഷേപിച്ചതെന്ന ചോദ്യമേയുള്ളൂവെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ രാഹുൽ പറഞ്ഞിരുന്നു. നേരത്തെ ഏപ്രിൽ രണ്ടിന് സമൂഹമാധ്യമങ്ങളിലൂടെയും രാഹുൽ ഈ ചോദ്യം ചോദിച്ചിരുന്നു..
അന്വേഷണത്തിനൊടുവിൽ, ‘രത്നേഷ് ദ്വിവേദി, നിവാഡി ‘ എന്ന ഫേസ്ബുക്ക് ഉപയോക്താവിന്റെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. 2019, ഏപ്രിൽ 3-ന് സൃഷ്‌ടിച്ച ഈ പേജിന് ഏകദേശം 17,000 ഫോളോവേഴ്‌സ് ഉണ്ട്. ഈ പേജ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വാധീനത്തിലാണ്.
നിഗമനം: പ്രധാനമന്ത്രി മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും എഡിറ്റ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് രാഷ്ട്രീയനേതാക്കളെയും ലക്ഷ്യമിട്ട് ചില ഉപയോക്താക്കൾ ഇത് പങ്കിടുന്നുമുണ്ട്.
- Claim Review : പ്രധാനമന്ത്രി മോദിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും എഡിറ്റ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
- Claimed By : ഫേസ്‌ബുക്ക് യൂസർ റ്റനേഷ് ദ്വിവേദി നിവാഡി
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.