Fact Check: തമിഴ്‌നാട്ടിൽ നാട്ടുകാരും ഒരു സംഘം ഹിന്ദി സംസാരിക്കുന്ന കുടിയേറ്റക്കാരും തമ്മിൽ സംഘർഷമുണ്ടായി എന്ന വൈറൽ പോസ്റ്റ് തെറ്റിദ്ധാരണാജനകം. പ്രസ്തുത വീഡിയോ ഗുജറാത്തിൽ രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന സംഘര്ഷത്തിന്റെതാണ്
- By: Abhishek Parashar
- Published: Mar 24, 2023 at 01:25 PM
- Updated: Aug 14, 2023 at 03:02 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഹിന്ദി സംസാരിക്കുന്ന സംഘവും നാട്ടുകാരും തമ്മിൽ തമിഴ്‌നാട്ടിൽ ഉണ്ടായെന്നുപറയപ്പെടുന്ന സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബീഹാറിൽനിന്നുള്ള കുടിയേറ്റാത്തതൊഴിലാളികൾക്ക് നേരെ അക്രമം നടന്നു എന്ന തെറ്റായ വാർത്ത രണ്ട് സംസ്ഥാനങ്ങളിലും രാഷ്ട്രീയ കോലാഹലം ഉണ്ടാക്കിയതിന് രണ്ടുദിവസങ്ങൾക്ക് ശേഷമാണ് ഈ വൈറൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടത്.
അടുത്തിടെ, ദക്ഷിണേന്ത്യയിൽ ട്രെയിനിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവരുകയും ഈ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന്, തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റതൊഴിലാളികളെ ആക്രമിക്കുന്നതിന്റെ നിരവധി വ്യാജ വീഡിയോകളും ഫോട്ടോഗ്രാഫുകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുസംബന്ധിച്ച ഒരു വസ്തുതാപരിശോധനാ റിപ്പോർട്ട് ഇവിടെ വായിക്കാം..
ഇപ്പോൾ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, അതിൽ തമിഴ്നാട്ടിൽ കുടിയേറ്റക്കാരും നാട്ടുകാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ നടന്നതായി ആരോപിക്കപ്പെടുന്നു. വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഈ വീഡിയോ വ്യാജമെന്ന് കണ്ടെത്തി. ഗുജറാത്തിൽ പകൽവെളിച്ചത്തിൽ രണ്ട് ഗുണ്ടാസംഘങ്ങൾതമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ വീഡിയോ ആണ് അത്. നിരവധി പേർക്ക് അതിൽ പരിക്കേൽക്കുകയുമുണ്ടായി.
അവകാശവാദം:
സോഷ്യൽ മീഡിയ ഉപയോക്താവായ’ടൈഗർ സിജെ ഗെയിമിംഗ്’ ആണ് ഈ വൈറലായ വീഡിയോ (ആർക്കൈവ് ലിങ്ക്) പങ്കിടുകയും അത് തമിഴ്‌നാട്ടിൽനിന്നാണ് എന്ന് അവകാശപ്പെടുകയും ചെയ്തത്.
ഈ അന്വേഷണ സമയം വരെ, ഈ വീഡിയോ 18 ലക്ഷം തവണ കാണപ്പെടുകയും 21,000-ത്തിലധികം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു.
അന്വേഷണം:
വൈറൽ വീഡിയോയിൽ, റോഡിന്റെ മധ്യത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടൽ കാണാം. വൈറലായ വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ ഗുജറാത്തിയിൽ സംസാരിക്കുന്നത് കേൾക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ‘Gujarat Road Rage Violent Clash’ എന്നതു ഉപയോഗിച്ച് നടത്തിയ കേറീവ്ഡ് സെർച്ച് സീ ന്യൂസിന്റെ വെരിഫൈഡ് യൂട്യൂബ് ചാനലിൽ ഏഴ് മാസം മുമ്പ് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ബുള്ളറ്റിനിലേക്ക് ക്ലാഷ് ഞങ്ങളെ നയിച്ചു.സീയുടെ യൂട്യൂബ് ചാനലിൽ ഉപയോഗിച്ചിരിക്കുന്ന വീഡിയോ വൈറലായ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പാണ്.
ഗുജറാത്തിലെ നടുറോഡിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഗ്യാങ് വാറാണ് ഈ വീഡിയോ എന്നാണ് നൽകിയിരിക്കുന്ന വിവരം. റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിലെ സുരേന്ദ്രനഗറിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ വാൾ പ്രയോഗം വരെ എത്തുകയും നിരവധിപേർക്ക് അതിൽ പരിക്കേൽക്കുകയും ചെയ്തു.
വൈറലായ വീഡിയോ തമിഴ്നാടുമായി ബന്ധപ്പെട്ടതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്. കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ഗുജറാത്തി ജാഗ്രൻ ഡെപ്യൂട്ടി എഡിറ്റർ രാജേന്ദ്ര സിംഗ് പർമറിനെ ബന്ധപ്പെട്ടു.ഗുജറാത്തിലെ ഒരു പഴയ സംഭവത്തിന്റെ വീഡിയോയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വീഡിയോയിൽ സംസാരിക്കുന്നയാളുടെ ഉച്ചാരണം കത്തിയവാഡി ഗുജറാത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ തൊഴിലാളികൾക്ക് നേരെ ആക്രമണം നടന്നതായി പത്രങ്ങൾ വഴി വിവരം ലഭിച്ചതായി മാർച്ച് 2ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ട്വീറ്റ് ചെയ്തിരുന്നു.തുടർന്ന് അദ്ദേഹം ബിഹാർ ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും കത്തയച്ചു. നിർദ്ദേശങ്ങൾ നൽകുന്നതിനിടയിൽ, സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവ് നൽകി.
ഇതിന് പിന്നാലെ തമിഴ്‌നാടുമായി ബന്ധമില്ലാത്ത ഇത്തരം നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്തരം വീഡിയോകളുടെയും ചിത്രങ്ങളുടെയും വസ്തുതാ പരിശോധനാ റിപ്പോർട്ടുകൾ Vishvas News website.-ൽ വായിക്കാം
വൈറലായ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഉപയോക്താവിനെ ആറായിരത്തിലധികം ആളുകൾ പിന്തുടരുന്നു.
നിഗമനം: ഗുജറാത്തിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ മാസങ്ങൾ പഴക്കമുള്ള സംഭവം തമിഴ്‌നാട്ടിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റക്കാരും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെ വൈറലാകുന്നു.
- Claim Review : തമിഴ്‌നാട്ടിൽ നാട്ടുകാരും ഒരു സംഘം ഹിന്ദി സംസാരിക്കുന്നവരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു
- Claimed By : ടൈഗർ സി ജെ ഗെയിമിംഗ്
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.