വസ്തുതാപരിശോധന: വിരാട് കോലി, രോഹിത് ശർമ, മഹേന്ദ്രസിംഗ് ധോണി എന്നിവർ ഋഷഭ് പന്തിനെ ഡെഹ്റാഡൂൺ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ സന്ദർശിച്ചു എന്ന വൈറൽ അവകാശവാദം വ്യാജം
- By: Sharad Prakash Asthana
- Published: Jan 22, 2023 at 12:45 PM
- Updated: Jan 31, 2023 at 12:42 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്ത് ദൽഹി- ഡെഹ്റാഡൂൺ ഹൈവേയിൽ അപകടം നേരിട്ടപ്പോൾ ഇന്റർനെറ്റിൽ പല പോസ്റ്റുകളും വൈറൽ ആകുകയറുണ്ടായി. വിരാട് കോലി, രോഹിത് ശർമ, മഹേന്ദ്രസിംഗ് ധോണി എന്നിവർ ഋഷഭ് പന്തിനെ ഡെഹ്റാഡൂൺ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ സന്ദർശിച്ചു എന്ന വൈറൽ അവകാശവാദം പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുണ്ടായി. പന്തിനെ തുടർ ചികിത്സക്കായി ഇപ്പോൾ മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
വിശ്വസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത വൈറൽ പോസ്റ്റുകളിലെ അവകാശവാദം, വ്യാജമാണെന്ന് വ്യക്തമായി. വിരാട് കോലി, രോഹിത് ശർമ, മഹേന്ദ്രസിംഗ് ധോണി എന്നിവർ ഋഷഭ് പന്തിനെ ഡെഹ്റാഡൂൺ ആശുപത്രിയിൽ സന്ദര്‍ശിച്ചിട്ടില്ല.
അവകാശവാദം:
ഫേസ്ബുക്ക് യൂസർ ആർ ന്യൂസ് ജനുവരി 3-ന് (ആർക്കൈവ് ലിങ്ക്) ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതി “മൂത്ത സഹോദരൻ വിരാട് കോലി ഇളയ സഹോദരൻ ഋഷഭ് പന്തിനെ കാണാൻ ആശുപത്രിയിൽ എത്തി. പ്രസ്തുത വീഡിയോ അവകാശപ്പെടുന്നതനുസരിച്ച് വിരാട് കോലിയും അനുഷ്കയും ദുബായിയിൽനിന്നും മടങ്ങിയെത്തിയതും നേരെ ഡെഹ്റാഡൂൺ ആശുപത്രിയിൽ ഋഷഭ് പന്തിനെ സന്ദര്‍ശിക്കാനെത്തി.
ഫേസ്ബുക്ക് യൂസർ അൻവർ താജ ന്യൂസ് (ആർക്കൈവ് ലിങ്ക്) ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എം എസ് ധോണിയും ഋഷഭ് പന്തിനെ കാണാൻ ആശുപത്രിയിൽ എത്തി എന്ന് അവകാശപ്പെടുന്നു. ധോണിയെ കണ്ടപ്പോൾ പന്ത് വികാരാധീനനായി എന്നും പോസ്റ്റ് പറയു ന്നു.
ഫേസ്ബുക്ക് യൂസർ സഹാനി ശിവാനും ജനുവരി 2-ന് (ആർക്കൈവ് ലിങ്ക്) ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതുന്നു:” ക്യാപ്റ്റൻ രോഹിത് ഋഷഭ് പന്തിനെ കാണാൻ ആശുപത്രിയിലെത്തി! #rishabpant #rohitsharma #BCCI #cricket #LatestNews #indiancricketteteam”
അന്വേഷണം:
ഈ അവകാശവാദങ്ങളും സത്യാവസ്ഥ പരിശോധിക്കാനായി രോഹിത്, കോലി , ധോണി എന്നിവർ ഋഷഭിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നുവോ എന്ന് അറിയാനായി ഞങ്ങൾ കീവേഡുകൾകൊണ്ട് ഗൂഗിൾ സെർച്ച് നടത്തി. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു വാർത്തയും ഞങ്ങൾക്ക് കണ്ടെത്താനായില്ല.
ദൈനിക് ഭാസ്കർ പത്രത്തിൽ നാല് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ അപകടത്തി പെട്ട ഋഷഭ് പണത്തിന്റെ ഡെഹ്റാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സിച്ചതായി പറയുന്നു. അദ്ദേഹത്തിന്റെ കാൽ മുട്ടിലെ 4 ലിഗ്മെന്റുകളിൽ 3 എണ്ണം 3 ചതഞ്ഞുപോയിരുന്നു. നെറ്റിയിലെ പരിക്കിന് ശസ്ത്രക്രിയ വേണ്ടിവന്നു.ആശുപത്രിയിൽ പന്തിനെ കാണാൻ സഹോദരി സാക്ഷി, ‘അമ്മ സരോജ്, പങ്കാളി നിതീഷ് റാണാ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ഡി ഡി സി എ ഡയറക്ടർ ശ്യാം ശർമ, അഭിനേതാക്കളായ അനിൽ കപൂർ, അനുപം ഖേർ എന്നിവരും പന്തിനെ കാണാൻ ആശുപത്രിയിൽഎത്തിയിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും പ ന്തിനെ സന്ദർശിച്ച് ആരോഗ്യവിവരം ആരായുകയുണ്ടായി.
ന്യൂസ് 18 -ൽ ഡിസംബർ 31-ന് പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച് രോഹിത് ശർമ്മ മാലിദ്വീപില്‍നിന്ന് പാന്റിക്കിന്റെ രോഗവിവരം അന്വേഷിക്കുകയുണ്ടായി. പന്തിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍നിന്നും അദ്ദേഹം അപ്ഡേറ്റ് ശേഖരിച്ചു. ഡിസംബർ 30-ന് വിരാട് കോലി തന്റെ ട്വിറ്റെർ അക്കൗണ്ടിൽ പന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് കുറിച്ചു. ഇവയല്ലാതെ മാറ്റുവാർത്തകളൊന്നും ഇതുസംബന്ധിച്ച് ഞങ്ങൾക്ക് ലഭിച്ചില്ല.
ഫേസ്ബുക്ക് യൂസർ നിഖിൽ സാഹ്നി ശിവാൻ പങ്കുവെച്ച ‘ഇന്ത്യ ന്യൂസിന്റെ’ ഒരു വീഡിയോവും ഞങ്ങൾ പരിശോധിച്ചു. രോഹിത് ശർമ്മ മാക്സ് ആശുപത്രിയിൽ എത്തുന്നതിന്റെ ഒരു സൂചനയും വീഡിയോവില ഉണ്ടായിരുന്നില്ല. രോഹിത് ശർമ ഫോണിൽ പന്തിന്റെ രോഗവിവരം അന്വേഷിച്ചു എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്.
ഫേസ്ബുക്ക് യൂസർ അൻവർ ടാജ ന്യൂസ് അവകാശപ്പെടുന്നതനുസരിച്ച് ഉത്തരാഖണ്ഡിലെ ആശുപത്രിയിൽ ധോണി പന്തിനെ സന്ദർശിച്ചു എന്ന് പറയുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനായി ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സർച്ച് നടത്തി. അപ്പോൾ സമാനമായ ചിത്രം ഖത്തർ ട്രിബുണിന്റെ വെബ്സൈറ്റിലും കണ്ടെത്തി.
17 മെയ് 2017-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് ഷാരുഖ് ഖാൻ യു എ ഇ യിലെ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയിരുന്നു.. ഈ ചിത്രവും നേരത്തെ പറഞ്ഞ ചിത്രവും തമ്മിലുള്ള വ്യത്യാസം അതിൽ പന്തിനേയും ധോണിയേയും കാണാമായിരുന്നു എന്നതാണ്. ഇതിലാകട്ടെ ഷാരുഖ് ഖാനും ഒരു ചെറിയ പെൺകുട്ടിയും ആണ് ഉള്ളത്.
ദൈനിക് ജാഗരൺ ജനുവരി 4-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഋഷഭ് പന്തിന്റെ ആരോഗ്യ നില പരാമർശിക്കുന്നുണ്ട്. .അതിൽ ഡിസമ്പർ 30-ന് ഡെഹ്റാഡൂൺ- ദൽഹി ഹൈവേയിൽ ഒരു ഡിവൈഡറിൽ കാർ ഇടിച്ചതിനെ തുടർന്നാണ് ഋഷഭിന് അപകടം നേരിട്ടത് എന്ന് പറയുന്നു. ഉടൻതന്നെ ചികിത്സക്കായി ഋഷഭിനെ ടെഹ്റാഡൂണിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനുവരി4-ന് ദൈനിക് ജാഗരൺ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് പന്തിനെ മുംബാക്കിയിലേക്ക് കൊണ്ടുവരുകയും മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ലിഗ്മെന്റ് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു..
കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ടെഹ്റാഡൂൺ മാക്സ് ആശുപത്രിയിലെ അഡ്മിൻ ഇൻ ചാർജ് നരേന്ദ്ര സിംഗ് റാവത്തുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു,” മുഖ്യമന്ത്രി ധാമി പന്തിനെ കാണാൻ വന്നിരുന്നു. അതുകൂടാതെ അനിൽ കപൂർ, അനുപം ഖേർ എന്നിവരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ധോണിയോ കോലിയോ രോഹിതത്തോ വന്നിരുന്നുവെങ്കിൽ ഞങ്ങൾ അറിയാതിരിക്കില്ലല്ലോ.”
ഡെഹ്റാഡൂൺ ദൈനിക് ജാഗരൺ ബ്യൂറോ മേധാവി ദേവേന്ദ്ര സതി പറഞ്ഞു:” ധോണിയും കോലിയും രോഹിതും രുഷസഭ പന്തിനെ ആശുപത്രിയിൽ സന്ദർശിച്ചു എന്ന വാർത്ത വ്യാജമാണ്. ഇപ്പോൾ പന്തിനെ മുംബൈയിലേക്ക് കൊണ്ടുപോയിരിക്കുന്നു.” ഈ വ്യാജ അവകാശവാദം ഉന്നയിച്ച ആർ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഞങ്ങൾ സ്കാൻ ചെയ്തു. 2022 , ആഗസ്ത് 6-ന് ക്രിയേറ്റുചെയ്ത പ്രസ്തുത പേജിന് 5,172 ഫോളോ വേഴ്സ് ഉണ്ട്.
നിഗമനം: വിരാട് കോലി, രോഹിത് ശർമ, മഹേന്ദ്രസിംഗ് ധോണി എന്നിവർ ഋഷഭ് പന്തിനെ ഡെഹ്റാഡൂൺ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ സന്ദർശിച്ചു എന്ന യൂസർമാർ അവകാശപ്പെടുന്നു.
- Claim Review : മൂത്ത സഹോദരൻ വിരാട് കോലി ഇളയ സഹോദരൻ ഋഷഭ് പന്തിനെ കാണാൻ ആശുപത്രിയിൽ എത്തി
- Claimed By : യൂസർ ആർ ന്യൂസ്
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.