X
X

വസ്തുതാപരിശോധന: ” പാക്കിസ്ഥാന്റെ വിജയം എന്റെ പിതാവിന്റെ വിജയംപോലെ തോന്നുന്നു” എന്ന് ഷാരൂക്ക് ഖാൻ പറയുന്ന വീഡിയോ കൃത്രിമമാണ്.

  • By: Abhishek Parashar
  • Published: Dec 30, 2022 at 12:16 PM
  • Updated: Jul 11, 2023 at 11:46 AM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഷാരൂക് ഖാൻ അഭിനയിക്കുന്ന പത്താൻ എന്ന സിനിമ അടുത്ത മാസം റിലീസ് ആകാനിരിക്കെയാണ് ” പാക്കിസ്ഥാന്റെ വിജയം എന്റെ പിതാവിന്റെ വിജയംപോലെ തോന്നുന്നു” എന്ന് ഷാരൂക്ക് ഖാൻ പറയുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രസ്തുത വീഡിയോവിൽ കിങ്ങ് ഖാൻ പറയുന്നു:” ഞാനും ഒരു പത്താൻ ആണ്. പാക്കിസ്ഥാൻ വിജയിക്കുമ്പോൾ എന്റെ പിതാവ് വിജയിക്കുന്നതുപോലെ എനിക്ക് തോന്നുന്നു.”

എന്നാൽ ജാഗരൺ ന്യൂ മീഡിയയുടെ ഫാക്ട് ചെക്ക് ടീം ആയ വിശ്വാസ് ന്യൂസ് ഈ വീഡിയോ ക്ലിപ് കൃത്രിമമാണെന്ന് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോ വളരെ പഴയ ഒന്നാണ്. മാത്രമല്ല അത് യഥാർത്ഥ വീഡിയോയുടെ ഒരു ചെറിയ ഭാഗം മാത്രമാകുന്നു. പൂർണ വീഡിയോവിൽ ഖാൻ പറയുന്നത് അദ്ദേഹത്തിന്റെ പിതാവ് പാക്കിസ്ഥാനിൽ നിന്നുള്ള ആളാണെന്നും അതിനാൽ പാക്കിസ്ഥാൻ വിജയിക്കുമ്പോൾ തന്റെ പിതാവിന്റെ ടീം വിജയിച്ചതുപോലെയും ഇന്ത്യ വിജയിക്കുമ്പോൾ തന്റെ അമ്മയുടെ ടീം വിജയിച്ചതുപോലെയും തോന്നുന്നു എന്നാണ്.

അവകാശവാദം:

സമൂഹ മാധ്യമ യൂസർ ‘അരവിന്ദ് റോക്കി’ യാണ് പത്താൻ സിനിമ ബഹിഷ്കരിക്കാനുള്ള അഭ്യർത്ഥനയോടെ ഈ വീഡിയോ (ആർക്കൈവ് ലിങ്ക്) പങ്കുവെച്ചിട്ടുള്ളത്. അദ്ദേഹം ഖാൻ പ്രസ്താവിച്ചതായി ഇങ്ങനെ എഴുതുന്നു:” പാക്കിസ്ഥാന്റെ വിജയം എന്റെ പിതാവിന്റെ വിജയംപോലെ തോന്നുന്നു.” യൂസർ ഇങ്ങനെ കൂട്ടിചേർക്കുന്നു:” അദ്ദേഹത്തിന്റെ സിനിമ പത്താൻ റിലീസ് ചെയ്യാൻ പോകുന്നതായും അതിന്റെ വിജയത്തിനായി അദ്ദേഹം മാതാ റാണി സന്നിധിയിൽ പോയതായും ഞാൻ അറിയുന്നു. “

സമാനമായ അവകാശവാദങ്ങളോടെ പല യൂസര്മാരും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എഡിറ്റ് ചെയ്ത ക്ലിപ്പിംഗിൽ ഷാരൂക്ക് ഖാൻ ഏത് സാഹചര്യത്തിലാണ് ഖാന്റെ പ്രസ്താവന എന്ന് വ്യക്തമാക്കിയിട്ടില്ല.

അന്വേഷണം:

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ക്രിക്കറ്റർമാർക്കുവേണ്ടി സംഘടിപ്പിച്ച ഒരു സ്വീകരണ ചടങ്ങിൽ ഷാരൂക്ക് ഖാൻ സംസാരിക്കുന്നതാണ് വൈറൽ വീഡിയോവിൽ കാണുന്നത്. അതിൽ അദ്ദേഹം പറയുന്നു:” ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. എന്റെ പിതാവ് പാക്കിസ്ഥാനിലെ പെഷ്‌വാറിൽനിന്നുള്ള ആളാണ്. കാഴ്ചയിൽ തോന്നില്ലെങ്കിലും ഞാനും ഒരു പത്താൻ ആണ്. എന്റെ [ആരോഗ്യം അത്ര മികച്ചതല്ലെങ്കിലും ഞാൻ ഒരു പത്താൻ ആണ്. എന്റെ ഉയരവും ഭാരവും അല്പം കുറവായിരിക്കാം. എന്തെങ്കിലും വിവാദത്തിനുവേണ്ടിയല്ല ഞാൻ ഇത് പറയുന്നത്. നിങ്ങൾ (പാക്കിസ്ഥാൻ) വിജയിക്കുമ്പോൾ എന്റെ പിതാവിന്റെ ഭാഗം വിജയിക്കുന്നതുപ്പോലെയാണ് എനിക്ക് തോന്നുന്നത്.”

‘ഷാറുഖ് ഖാൻ പെഷവാർ പത്താൻ പാകിസ്താനി ക്രിക്കറ്റെർ’ എന്ന കീവേഡ് ഉപയോഗിച്ച് നടത്തിയ സെർച്ചിൽ 13 വര്ഷം മുമ്പ് ‘786iqra’. എന്ന ഒരു യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ കണ്ടെത്തി. ആ വീഡിയോ ശ്രദ്ധിച്ചപ്പോൾ കാര്യം പൂർണരൂപത്തിൽ മനസ്സിലായി.

പ്രസ്തുത വീഡിയോയുടെ 0.54 സെക്കൻഡ് മുതലുള്ള ഫ്രെയിം ശ്രദ്ധിച്ചാൽ കാര്യം വ്യക്തമാകും. അതിൽ ഷാരൂക്ക് ഖാൻ പറയുന്നു ………ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. എന്റെ പിതാവ് പാക്കിസ്ഥാനിലെ പെഷ്‌വാറിൽനിന്നുള്ള ആളാണ്. കാഴ്ചയിൽ തോന്നില്ലെങ്കിലും ഞാനും ഒരു പത്താൻ ആണ്. ഞാൻ അങ്ങിനെ കരുതുന്നില്ല. എന്റെ [ആരോഗ്യം അത്ര മികച്ചതല്ലെങ്കിലും ഞാൻ ഒരു പത്താൻ ആണ്. എന്റെ ഉയരവും ഭാരവും അല്പം കുറവായിരിക്കാം. എന്തെങ്കിലും വിവാദത്തിനുവേണ്ടിയല്ല ഞാൻ ഇത് പറയുന്നത്. നിങ്ങൾ (പാക്കിസ്ഥാൻ) വിജയിക്കുമ്പോൾ എന്റെ പിതാവിന്റെ ഭാഗം വിജയിക്കുന്നതുപ്പോലെയാണ് എനിക്ക് തോന്നുന്നത്. “

ഇപ്പോൾ വൈറലായിട്ടുള്ള ഷാരൂക്ക് ഖാന്റെ വീഡിയോ കൃത്രിമം കാണിച്ച വീഡിയോ ക്ലിപ് ആണെന്ന് വ്യക്തമായി.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സീനിയർ ഫിലിം ജേണലിസ്റ്റ് പരാഗ് ചപാർക്കറെ ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:” ഇത് വളരെ പഴയ ഒരു വീഡിയോ ആണ്. പാക്കിസ്ഥാൻ ജയിക്കുമ്പോൾ തന്റെ പിതാവ് സന്തോഷിക്കുന്നുവെന്ന് അദ്ദേഹം അതിൽ പറഞ്ഞിട്ടില്ല. ഇത് നഗ്നമായ ഒരു പ്രചാരവേലയുടെ ഭാഗമാണ്. സമൂഹമാധ്യമങ്ങളിൽ ഇത് സാധാരണമാണ്. പഴയ വീഡിയോ ഭാഗങ്ങൾ എടുത്ത് ആപൽക്കരമായ അർത്ഥത്തിൽ അവ പ്രചരിപ്പിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത് .”

വ്യാജ അവകാശവാദവുമായി ഈ വീഡിയോ ഷെയർ ചെയ്ത യൂസർക്ക് ഫേസ്ബുക്കിൽ 5,000 ഫോളോവേഴ്സ് ഉണ്ട്. അയാൾ ഒരു പ്രത്യേക ആദർശത്താൽ പ്രചോദിതനുമാണ്.

നിഗമനം: പാക്കിസ്ഥാന്റെ വിജയം തന്റെ പിതാവിന്റെ വിജയംപോലെ തോന്നുന്നു എന്ന് ഷാരൂക്ക് ഖാൻ പറയുന്ന വീഡിയോ കൃത്രിമമാണ്. പൂർണ വീഡിയോവിൽ ഖാൻ പറയുന്നത് അദ്ദേഹത്തിന്റെ പിതാവ് പാക്കിസ്ഥാനിൽനിന്നും അമ്മ ഇന്ത്യയിൽനിന്നും ആണെന്നും അതിനാൽ പാക്കിസ്ഥാൻ വിജയിക്കുമ്പോൾ തന്റെ പിതാവിന്റെ ടീം വിജയിച്ചതുപോലെയും ഇന്ത്യ വിജയിക്കുമ്പോൾ തന്റെ അമ്മയുടെ ടീം വിജയിച്ചതുപോലെയും തോന്നുന്നു എന്നാണ്.

  • Claim Review : പാകിസ്ഥാൻ വിയയിക്കുമ്പോൾ തന്റെ പിതാവ് വിജയിച്ചപ്പോൾ തോന്നുന്നു എന്ന് ഷാരൂക്ക് ഖാൻ പറയുന്നു
  • Claimed By : ഫേസ്‌ബുക്ക് യൂസർ 'അരവിന്ദ് റോക്കി'
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later