X
X

വസ്തുതാ പരിശോധന: അമൃത ഫഡ്‌നാവിസ് പൂനെയിലെ വെള്ളപ്പൊക്കബാധിത തെരുവിൽ നിൽക്കുന്ന വൈറൽ ചിത്രം മോർഫ് ചെയ്തതാണ്.

  • By: Ankita Deshkar
  • Published: Oct 28, 2022 at 12:10 PM
  • Updated: Oct 28, 2022 at 03:48 PM

ന്യൂദൽഹി(വിശ്വാസ് ന്യൂസ്). മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നാവിസിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ വന്നു. അമൃത ഫഡ്നാവിസ് പൂനെയിലെ വെള്ളപ്പൊക്കബാധിത തെരുവിൽ പെരുവിരൽ താഴ്ത്തിക്കാണിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് അതെന്ന് പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു. പൂനെയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ദയനീയാവസ്ഥയും ബി ജെ പി എന്താണ് അവിടെ ചെയ്തതെന്നും തന്റെ ഭർത്താവിനെ ബോധ്യപെടുത്താനാണ് അവർ അങ്ങനെ ചെയ്തതെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ബോധ്യമായി.

അവകാശവാദം

ഇഷാൻ ചേതൻ തുപേ ആണ് തന്റെ ഫേസ്ബുക്ക് പേജിൽ എഡിറ്റ് ചെയ്ത ഈ ചിത്രവും മറാത്തിയിലുള്ള വിവരണവും പോസ്റ്റ് ചെയ്തത്. മറാത്തി വിവരണത്തിന്റെ ഇംഗ്ലീഷ് വിവർത്തനം താഴെ:

വിവർത്തനം: “വെള്ളപ്പൊക്കബാധിത പൂനെ നഗരത്തിന്റെ ശില്പി”യായ തന്റെ ഭർത്താവ് ദേവേന്ദ്ര ഫട്നാവിസിന് അമൃത ഫട്നാവിസ് പൂണെയുടെ ദയനീയാവസ്ഥ കാണിച്ചുകൊടുക്കുന്നു. കഴിഞ്ഞ 5 വർഷങ്ങളിൽ ബി ജെ പി ചെയ്തതെന്താണെന്ന് അവർ എടുത്തുകാട്ടുന്നു. നന്ദി, അമൃത .
-ഒരു സാധാരണ പൂനെ നിവാസി

ഈ പോസ്റ്റും അതിന്റെ ആർക്കൈവ് വേർഷനും ഇവിടെ കാണാം

അന്വേഷണം:

ഈ ചിത്രം ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ട് വിശ്വാസ് ന്യൂസ് അന്വേക്ഷണം ആരംഭിച്ചു. അമൃത ഫട്നാവിന്റെ ചിത്രം എഡിറ്റ് ചെയ്ത അരികുകൾ തിളങ്ങിനിൽക്കുന്നതായി ഞങ്ങൾ കണ്ടു.

ഞങ്ങൾ ഈ വൈറൽ ചിത്രത്തിന്റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ്‌ സെർച്ച് നടത്തി.

പൂനേരി ഗൈഡ്‌ എന്ന ഒരു ട്വിറ്റെർ അക്കൗണ്ടിൽ ഒക്ടോബർ 14-ന് പോസ്റ്റ് ചെയ്ത യഥാർത്ഥചിത്രങ്ങൾ ഞങ്ങൾ കണ്ടു. അതിന്റെ അടിക്കുറിപ്പിൽ പറയുന്നു, ‘പൂനെയിൽ കനത്ത മഴ; റോഡുകൾ പുഴകളായിരിക്കുന്നു #punerain #monsoon #pune’

പി ഐ ന്യൂസ് വെബ്‌സൈറ്റിലും ഈ ചിത്രങ്ങൾ ഞങ്ങൾ കണ്ടു. അതിൽ പറയുന്നു: വീണ്ടും വന്നെത്തിയ മഴ സംസ്ഥാനത്താകെ അക്ഷരാർത്ഥത്തിൽത്തന്നെ വൻനാശം വിതച്ചു. പൂനെയിൽ ഈ മഴ ജനങ്ങളെ ദുരിതത്തി ലാഴ്ത്തിയിരിക്കുന്നു. മുംബൈയിൽ റോഡുകൾ മഴവെള്ളത്തിൽ മുങ്ങിപോയപ്പോൾ പൂനെയിലെ റോഡുകൾ വെറും ഒന്നര മണിക്കൂറിന്റെ മഴകൊണ്ട് ശരിക്കും കുളമായി.

തുടർന്ന് ഞങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നാവിസിന്റെ ചിത്രത്തിന്റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ്‌ സെർച്ച് നടത്തി.

അമൃത ഫട്നാസിന്റെ യഥാർത്ഥ ചിത്രം അവരുടെ ജൂലൈ 16, 2021-ൽ പോസ്റ്റ് ചെയ്ത ട്വിറ്റെർ പ്രൊഫൈലിൽ കണ്ടെത്തി.മുബൈ നഗരത്തിലെ റോഡ്കളിലെ കുഴികളും വെള്ളപ്പൊക്കവും വ്യാപകമായ അവസ്ഥക്കെതിരായ പ്രചാരണത്തന്റെ ഭാഗമായാണ് അവർ ആ ചിത്രം പോസ്റ്റ് ചെയ്തത്.

ABP Maza എന്ന ഒരു മറാത്തി വെബ്സൈറ്റിലും ഈ വാർത്ത നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ അടുത്ത ഘട്ടമായി ഞങ്ങൾ ഇതിനെപറ്റി ബി ജെ പി വക്താവ് ശിവറായ് കുൽക്കർണിയുമായി സംസാരിച്ചു.വൈറൽ ചിത്രം മോർഫ് ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നാവിസിന്റെ ചിത്രം മുംബയിലെ വെള്ളക്കെട്ടിലായ തെരുവുകളിൽനിന്ന് എടുത്തതാണ്.” ഈ ചിത്രം എഡിറ്റ് ചെയ്ത് പൂനെയിലെ എന്നപോലെ പ്രചരിപ്പിച്ചതാണ്. ഈ ചിത്രം എൻ സി പി കാരനായ ഒരു യൂസർ ബി ജെ പിയെയും ഫട്നാവിസ് ദമ്പതിമാരെയും അവഹേളിക്കാനായി പോസ്റ്റ് ചെയ്തതാണ്. ഇങ്ങനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ ഞാൻ അപലപിക്കുന്നു ,” ശിവറായ് കുൽക്കർണി പറഞ്ഞു.

അന്വേഷണത്തിന്റെ അവസാന ഘട്ടമായി ഞങ്ങൾ ഈ ഫോട്ടോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്ത ഇഷാൻ ചേതൻ തുപേ എന്ന യൂസറുടെ പശ്ചാത്തലം പരിശോധിച്ചു. എൻ സി പി കാരനായ അയാൾക്ക് ഫേസ്ബുക്കിൽ 9,439 ഫോളോവേഴ്സ് ഉണ്ട്.

നിഗമനം: ഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോട്ടോ മോർഫ് ചെയ്തതാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പൂനെ നിവാസികളുടെ പ്രശ്നമെന്നനിലയിൽ പൂനെയിലെ വെള്ളപ്പൊക്കബാധിത തെരുവുകളുടെ ഫോട്ടോ അവർ എടുത്തിട്ടില്ല.

  • Claim Review : വെള്ളപ്പൊക്കബാധിത പൂനെ നഗരത്തിന്റെ ശില്പി”യായ തന്റെ ഭർത്താവ് ദേവേന്ദ്ര ഫട്നാവിസിന് അമൃത ഫട്നാവിസ് പൂണെയുടെ ദയനീയാവസ്ഥ കാണിച്ചുകൊടുക്കുന്നു.
  • Claimed By : ഇഷാൻ ചേതൻ തുപേ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later