വസ്തുതാപരിശോധന: വൈറൽ വീഡിയോവിൽ കാണുന്നത് പാക്കിസ്ഥാന്റെ ദേശീയ പതാകയല്ല, പോസ്റ്റ് വ്യാജം
- By: Devika Mehta
- Published: Oct 19, 2022 at 02:37 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ പറയുന്നത് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര ’യുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന ഒരു രാഷ്ട്രീയ റാലിയിൽ പാക്കിസ്ഥാന്റെ ദേശീയ പതാക ഉയർത്തിപ്പിടിച്ചിരുന്നു എന്നാണ്.
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമെന്ന് വ്യക്തമായി. കേരളത്തിലെ റാലിയിൽ ഉയർത്തിപ്പിടിച്ചത്തക്കതായി വീഡിയോവിൽ പറയുന്ന പതാക ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേതാണ്. പച്ച നിറത്തിലുള്ള പതാകയിൽ വെള്ള ചന്ദ്രക്കലയോ ടുകൂടിയ പതാകയാണത്. പാക്കിസ്ഥാൻ ദേശീയ പതാകയിൽ ഒരു വെളുത്ത വരയാനുള്ളത്.
അവകാശവാദം:
ഫേസ്ബുക്ക് യൂസർ കൃഷ്ണ ബുണ്ഡേല ഈ വൈറൽ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് എഴുതുന്നു , “പാപ്പുവിന്റെ ഇന്ത്യ സന്ദർശനത്തിന് പാക്കിസ്ഥാന്റെ പതാക. കോൺഗ്രസ് ഇന്ത്യയെ സംബന്ധിച്ച് ഒരു മാരക പാർട്ടിയാണെന്ന് ബോധ്യമാകാൻ വിഡ്ഢികളായ ഹിന്ദുക്കൾക്ക് ഇനിയും എത്ര തെളിവുകൾ വേണം.
ഈ പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക് ഇവിടെ കാണാം.
അന്വേഷണം
വിശ്വാസ് ന്യൂസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത് ഇൻവിഡ് ടൂൾ ഉപയോഗിച്ചാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും സ മാന മായ ഒട്ടേറെ വൈറൽ പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തി. സുദർശൻ ന്യൂസ് ടിവി യുടെ സി എം ഡിയും എഡിറ്റർ ഇൻ ചീഫും പ്രസ്തുത പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്..
തുടർന്ന് ഞങ്ങൾ പ്രസ്തുത വീഡിയോ വിശകലനം ചെയ്തപ്പോൾ പാക്കിസ്ഥാന്റെ ദേശീയപതാകയിൽ ഒരു വെള്ള വരയുണ്ടെന്ന് കണ്ടെത്തി. എന്നാൽ വീഡിയോവിൽ കാണുന്ന പതാകയിൽ അതില്ലായിരുന്നു.
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ,റാലിയിൽ ബാനറിൽ ഐ യു എം എൽ അതായത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്ന എഴുതിയത് കാണാം. 1948 -ൽ ദക്ഷിണേന്ത്യയിലെ മദിരാശിയിൽ (ഇപ്പോൾ ചെന്നൈ) വെച്ചാണ് പ്രസ്തുത കക്ഷി രൂപീകൃതമായത്. കടും പച്ച നിറത്തിലുള്ളതും ചന്ദ്രക്കലയോടുകൂടിയതുമായ പതാകയാണ് ആ കക്ഷിയുടേത്.
ഗൂഗിളിൽ കീവേഡ് സെർച്ച് നടത്തിയപ്പോൾ ആ റാലിയിൽ ബാനറിൽ ഇങ്ങനെ എഴുതിയത് കണ്ടെത്തി,” ഐ യു എം എൽ പട്ടാമ്പി മണ്ഡലം കമ്മിറ്റി രാജീവ്ജിയെ സ്വാഗതം ചെയ്യുന്നു.” ഗുരുവായൂർ മുസ്‌ലിം യൂത്ത് ലീഗ് സെപ്തമ്പർ 26 , 2022 -ലെ പേജിലും സമാനമായ ബാനർ കാണുകയുണ്ടായി. ഇപ്പോൾ ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി സെപ്തമ്പർ 26 , 2022 -ന് പാലക്കാട് ജില്ല സന്ദർശിച്ചിരുന്നു. ഒരു പ്രധാന ന്യൂസ് വെബ്സൈറ്റും പ്രസ്തുത വാർത്ത നല്കിയിരുന്നു.
കേരളത്തിൽ പാലക്കാട് ജില്ലയിലെ ഒരു പട്ടണമാണ് പട്ടാമ്പി.
ഈ വാർത്തയുടെ അടിസ്ഥാനം മനസ്സിലാക്കാനായി കേരളത്തിൽ കോഴിക്കോട്ടുള്ള ഐ യു എം എല്ലിന്റെ കേന്ദ്ര ആസ്ഥാനത്തിലെ ഓഫീസ് സിക്രട്ടറി എം കെ ഹംസയെ ഞങ്ങൾ ബന്ധപ്പെട്ടു. വൈറൽ വാർത്ത നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ” സംസ്ഥാനത്തെ ഒരു രാഷ്ട്രീയ കക്ഷിയുടേതാണ് ആ പതാക.”
സമൂഹമാധ്യമങ്ങളിലെ വൈറൽ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ യൂത്ത് കോൺഗ്രസ് വക്താവ് ആനന്ദ് ജാട്ട് പറഞ്ഞു.
ഈ യൂസറുടെ സോഷ്യൽ സ്കാനിങ് നടത്തിയപ്പോൾ അയാൾക്ക് ഫേസ്ബുക്കിൽ 1700 ഫോളോവേഴ്സ് ഉണ്ടെന്നും മറ്റു 42 യൂസർമാർകൂടി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും മനസ്സിലായി.
നിഗമനം: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ വീഡിയോവിൽ കാണുന്നത് പാക്കിസ്ഥാന്റെ ദേശീയ പതാകയല്ല എന്ന് വ്യക്തം. അത് ഇന്ത്യയിലെ ഒരു രാഷ്ട്രീയകക്ഷിയായ ഇന്ത്യ യൂണിയൻ മുസ്‌ലിം ലീഗിന്റേതാണ്.
- Claim Review : കേരളത്തിൽ രാഹുൽഗാന്ധിയെ പിന്തുണച്ചുകൊണ്ടുള്ള ഐ യു എം എൽ റാലിയിൽ കാണുന്നത് പാർട്ടി കോടിയാണ്, പാക്കിസ്ഥാന്റെ ദേശീയ പതാകയല്ല.
- Claimed By : ഫേസ്‌ബുക്ക് യൂസർ കൃഷ്ണ ബുണ്ഡേല
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.