വസ്തുതാ പരിശോധന: ശശി തരൂരിന്റെ പഴയ ചിത്രം വ്യാജ അവകാശവാദവുമായി വൈറലാകുന്നു
വിശ്വാസ് ന്യൂസ് ടീമിന്റെ അന്വേഷണത്തിൽ ഈ ചിത്രം വ്യാജമെന്ന് തെളിഞ്ഞു. 2019 –ൽ ശശി തരൂര് ജർമനിയിൽ ഒരു പ്രസംഗം നടത്താൻ എത്തിയപ്പോൾ എടുത്തതാണ് ആ ചിത്രം.
- By: Pallavi Mishra
- Published: Sep 29, 2022 at 02:50 PM
ന്യൂഡൽഹി (വിശ്വാസ് ന്യുസ്): മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഒരു പഴയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോൺഗ്രസ്സിന്റെ ഭാരത് ജോടോ യാത്രയിൽനിന്നുള്ള ചിത്രമാണ് അതെന്നാണ് അവകാശവാദം. ഏതാനും സ്ത്രീകളോടൊപ്പം ശശിതരൂർ ഇരിക്കുന്നതാണ് ചിത്രത്തിൽ. വിശ്വാസ് ന്യൂസ് ടീമിന്റെ അന്വേഷണത്തിൽ ഈ ചിത്രം വ്യാജമെന്ന് തെളിഞ്ഞു. 2019 –ൽ ശശി തരൂര് ജർമനിയിൽ ഒരു പ്രസംഗം നടത്താൻ എത്തിയപ്പോൾ എടുത്തതാണ് ആ ചിത്രം.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ശശി തരൂരിന്റെ പേരിലുള്ള ഈ വ്യാജ പോസ്റ്റ് ട്വിറ്ററിൽ വൈറൽ ആകുകയാണ്. ശശി തരുരിന്റെ ഒരു പഴയ ചിത്രം അപ്ലോഡ് ചെയ്തുകൊണ്ട് . ഫേസ്ബുക്ക് യൂസർ ആദിത്യ പാണ്ഡെ (ആർക്കൈവ് ലിങ്ക് ) എഴുതുന്നു: “ഭാരത് ജോടോ യാത്രയുടെ കേരളത്തിൽനിന്നുള്ള ആദ്യ ചിത്രം ഗുരു ശശി തരൂർ ജി പോസ്റ്റ് ചെയ്യുന്നു.”
Asad Ansari ‘ (ആർക്കൈവ് ലിങ്ക്) എന്ന പേരുള്ള ഫേസ്ബുക്ക് യൂസറും വ്യാജ അവകാശവാദവുമായി ഈ പോസ്റ്റ് പങ്കുവെക്കുന്നു. അയാൾ എഴുതുന്നു: “ഭാരത് ജോടോ യാത്രയുടെ കേരളത്തിൽനിന്നുള്ള ആദ്യ ചിത്രം. യൂത്ത് ഐക്കൺ ആയ “ശശി -തരൂർ”ജിയും ഒപ്പമുണ്ട്. എപ്പോഴത്തെയും പോലെ ഗുരുജി തിരക്കിലാണ്.!”
‘Jayesh Tiwari Bhayana‘ (ആർക്കൈവ് ലിങ്ക്) എന്ന പേരുള്ള ട്വിറ്റെർ യൂസറും വ്യാജ അവകാശവാദവുമായി ഈ പോസ്റ്റ് പങ്കുവെക്കുന്നു
‘The Hindu Rajesh Parihar‘ (ആർക്കൈവ് ലിങ്ക്) എന്ന പേരുള്ള ട്വിറ്റെർ യൂസറും വ്യാജ അവകാശവാദവുമായി ഈ പോസ്റ്റ് പങ്കുവെക്കുന്നു
അന്വേഷണം:
വിശ്വാസ് ന്യൂസ് അആദ്യമായി ഈ വൈറൽ ചിത്രത്തിന്റെ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. 22 ഓഗസ്റ്റ് 2019 -ന് ഈ ചിത്രം ശശി തരൂരിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അപ്ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. അതിന്റെ വിവരണത്തിൽ ശശി തരൂർ പറയുന്നു:” ബസീരിയസ് സമ്മർ സ്ക്കൂൾ ഓൺ ഗ്ലോബൽ ഗവേണൻസിലെ എന്റെ . വാർഷിക പ്രഭാഷണത്തിൽ വിഷയം എന്റെ ഇഷ്ട വിഷയമായ “മൾട്ടി അലൈൻമെന്റ് ഇൻ എ നെറ്റ്വർക്ക് വേൾഡ് ” എന്നായിരുന്നു. ഗ്ലോബൽ ഗവേണിംഗിനെക്കുറിച്ച് ലോകത്തിലെ വി വിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും പ്രതിഭാശാലികളായ ചെറുപ്പക്കാറുമായി സംവദിക്കുക എന്നത് എപ്പോഴും സന്തോഷകരമാണ്. 2001 മുതൽ ഞാൻ ഇത് ചെയ്തുവരുന്നു(pix ©Zeit-Stiftung)”
22 ഓഗസ്റ്റ് 2019 -ന് ശശിതരൂരിന്റെ ഒരു ട്വിറ്ററിലും ഈ വിവരണവും ഫോട്ടോയും ഞങ്ങൾ കണ്ടു. “@BSSZEITStiftung -ൽ ഇത്തവണ എന്റെ വാർഷിക പ്രഭാഷണം എന്റെ ഇഷ്ട വിഷയമായ ‘മൾട്ടി അലൈൻമെന്റ് ഇൻ എ നെറ്റ്വർക്ക് വേൾഡ്’ എന്നായിരുന്നു. 2001 മുതൽ pix ©Zeit-Stiftung)”-ൽ ഞാൻ ചെയ്തുവരുന്ന പ്രഭാഷണമാണിത്.”
ബുസിറിയൂസ് സമ്മർ സ്കൂൾ എന്നത് വര്ഷം തോറും ജർമനിയിൽ നടക്കുന്ന 11-ദിവസ സമ്മർ സെമിനാർ ആണ്. ഇത് സീറ്റ് സ്റ്റിഫ്തങ്ങിന്റെ ഏറ്റവും വിജയകരമായ പരിപാടിയാണ്. (ZEIT-Stiftung ജർമനിയിലെ ഏറ്റവും സജീവമായ സ്വകാര്യ ഫൗണ്ടേഷനുകളിൽ ഒന്നാണ്).
കോൺഗ്രസ് നേതാവ് പ്രണവ് ഝായുമായി ഇതുസംബന്ധിച്ച് ഞങ്ങൾ ബന്ധപ്പെട്ടു . അദ്ദേഹം പറഞ്ഞു “ഈ ചിത്രം ശശി തരൂർ തന്നെ ട്വീറ്റ് ചെയ്തതാണെന്ന് വളരെ വ്യക്തം. 2001 -ൽ താൻ ഹാംബർഗിൽ പങ്കെടുത്ത ഒരു പരിപാടിയുടേതാണ് ആ ചിത്രമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. അതിൽ പങ്കെടുത്തവർ റിസർച്ച്, സ്കോളർഷിപ്പ്, കല, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങി പല പ്രശ്നങ്ങളെക്കുറിച്ചും ചർച്ച നടത്തുന്നു. രാജ്യത്തെ ഒന്നിപ്പിക്കാനായി പ്രതിപക്ഷ നേതാക്കൾ നടത്തുന്ന “ഭാരത് ജോടോ യാത്ര” ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് ദൗർഭാഗ്യകരമാണ്.”
എന്താണ് ഭാരത് ജോടോ യാത്ര?
കന്യാകുമാരിയിൽനിന്നും കശ്മീരിലേക്കു കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന 150 ദിവസം നീണ്ടുദിൽക്കുന്ന ഈ ദീർഘയാത്ര ആരംഭിച്ചത് ഈ സെപ്തമ്പർ7-ന് ആണ്. 2024 -ലെ പൊതു തേര ഞഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളിൽ അവബോധമുണ്ടാക്കാനും കോൺഗ്രസ്സിനെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ യാത്ര. ഭാരത് ജോടോ യാത്രക്കിടയിൽ പ്രമുഖ അകോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന പ്രകടനങ്ങളും റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ന്യൂസ് റിപ്പോർട്ടുകളിൽ വായിക്കാം.
അവസാനമായി വിശ്വാസ് ന്യൂസ് ഈ വ്യാജ പോസ്റ്റ് പോസ്റ്റുചെയ്ത ഫേസ്ബുക്ക്ക് യൂസർ ആദിത്യ പാണ്ഡെയുടെ സോഷ്യൽ സ്കാനിംഗ് നടത്തിയപ്പോൾ അയാൾക്ക് 5000 ഫേസ്ബുക്ക് സുഹൃത്തുക്കൾ ഉണ്ടെന്ന് ബോധ്യമായി.
निष्कर्ष: വിശ്വാസ് ന്യൂസ് ടീമിന്റെ അന്വേഷണത്തിൽ ഈ ചിത്രം വ്യാജമെന്ന് തെളിഞ്ഞു. 2019 –ൽ ശശി തരൂര് ജർമനിയിൽ ഒരു പ്രസംഗം നടത്താൻ എത്തിയപ്പോൾ എടുത്തതാണ് ആ ചിത്രം.
- Claim Review : ഭാരത് ജോടോ യാത്രാ വേളയിൽ ശരി തരൂർ സ്ത്രീകളോടൊപ്പം ഇരിക്കുന്നു
- Claimed By : ഫേസ്ബുക്ക് യൂസർ ആദിത്യ പാണ്ഡെ
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.