വസ്തുതാ പരിശോധന : ഫിൻലാന്റിലെ ഒരു ആൾത്തിരക്കേറിയ നദിയുടെ പഴയ ഫോട്ടോ അത് അമേരിക്കയിലെത്തി എന്ന പേരിൽ പങ്കുവെയ്ക്കപ്പെടുന്നു
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. പ്രസ്തുത ചിത്രത്തിന് അമേരിക്കയുമായി ഒരു ബന്ധവുമില്ല, അത് ഫിൻലാന്റിലേത് ആണ്.
- By: Pallavi Mishra
- Published: Jun 29, 2022 at 04:35 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സമുഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം ഒരു നദിയിൽ പൊങ്ങിക്കിടക്കുന്ന ട്യൂബുകളിൽ നീന്തുന്ന ഒട്ടേറെപ്പേരെ കാണാം. ഇത് അമേരിക്കയിലെ ടെക്‌സാസിൽനിന്നുള്ളതാണെന്നാണ് പോസ്റ്റ് പറയുന്നത്. എന്നാൽ വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം തെറ്റാണെന്നു വ്യക്തമായി. പ്രസ്തുത ചിത്രത്തിന് അമേരിക്കയുമായി ഒരു ബന്ധവുമില്ല. ചിത്രം ഫിൻലാന്റിൽനിന്നുള്ളതാണ്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഈ വൈറൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഗൗഡാലൂപ് റിവർ, ന്യൂബ്രൗൻസ്ഫെൽ ,ടി എക്സ് ഡിസ വീക്കെൻഡ് എന്ന യൂസർ എഴുതുന്നു:” .”ടെക്‌സാസ് ന്യൂബ്രൗൻസ്ഫെല്ലിലെ ഗവാഡലൂപ് നദിയിൽനിന്ന് ഈ വാരാന്ത്യത്തിൽ എടുത്ത ചിത്രമാണിത്.”
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.
അന്വേഷണം
ഈ ചിത്രത്തിന്റെ സത്യാവസ്ഥ അറിയാനായി വിശ്വാസ് ന്യുസ് ഗുഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് സെർച്ച് നടത്തി. ഡിസ്കവറിങ് ഫിൻലാൻഡ് എന്ന ട്വിറ്റർ ഹാന്ഡിലിൽ 201 7-ൽ പോസ്റ്റ് ചെയ്തതാണ് ഇതെന്ന് ട്വീറ്റിൽനിന്നും (ആർക്കൈവ്) വ്യക്തമായി. ചിത്രത്തോടൊപ്പമുള്ള വിവരണത്തിൽ ഇത് ഫിൻലാന്റിലെ ഫ്‌ളോട്ടിങ് ബിയർ ഫെസ്റിവലിന്റേതാണെന്ന് പറയുന്നു.
kaljakellunta.orgഎന്ന സൈറ്റിലും ഞങ്ങൾ ഈ ചിത്രം കാണുകയുണ്ടായി. kaljakellunta എന്ന ഫീനിഷ് വാക്കിന്റെ അർത്ഥം ഫ്‌ളോട്ടിങ് ബിയർ ഫെസ്റ്റിവൽ എന്നാണ്. ഈ വെബ്സൈറ്റ് ഫിൻലാന്റിലെ ഫ്‌ളോട്ടിങ് ബിയർ ഫെസ്റിവലിനെക്കുറിച്ചുള്ളതാണ്. അവിടെ ഈ ഫെസ്റ്റിവെലിന്റെ ഒട്ടേറെചിത്രങ്ങൾ ഞങ്ങൾ കണ്ടു.
ഈ വൈറൽ ചിത്രം ഫിൻലാന്റിലേതാണെന്ന് ഇതോടെ വ്യക്തമായി. തുടർന്ന് ഞങ്ങൾ ടെക്‌സാസിലെ ന്യൂബ്രൗൻസ്ഫെല്ലിലെ ഗവാഡലൂപ് നദി കണ്ടെത്തി. എന്നാൽ ഈ വൈറൽ ചിത്രം പോലെ നദിയിൽ ജനക്കൂട്ടം തിങ്ങിനിറഞ്ഞ ഒന്ന് ഞങ്ങൾക്ക് കാണാനായില്ല.
സത്യാവസ്ഥ അറിയാനായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജേണലിസ്റ്റ് പ്രതീക് ഗോയലിനെ ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:” ഞാൻ ഇപ്പോൾ ന്യൂയോർക്കിലാണ് താമസിക്കുന്നതെങ്കിലും ഞാൻ ശരിയ്ക്കും ടെക്സസ്സിൽനിന്നാണ്. എന്റെ അമ്മ ഇപ്പോഴും അവിടെയാണ്. ഈ ചിത്രം ഗവാഡലൂപ് നദിയുടേതല്ല. ഇങ്ങനെ ഒരു ആൾക്കൂട്ടത്തെ ഞാൻ ഒരിക്കലും അവിടെ കണ്ടിട്ടില്ല.”
അന്വേഷണത്തിന്റെ അവസാനഘട്ടമായി ഈ പോസ്റ്റ് ഷെയർ ചെയ്ത യൂസറുടെ സമൂഹ പശ്ചാത്തലം ഞങ്ങൾ പരിശോധിച്ചു.“Fox Sports Radio 1400 Texarkana” എന്ന യൂസർക്ക് 209,990 ഫോളോവേഴ്സ് ഉണ്ട്.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. പ്രസ്തുത ചിത്രത്തിന് അമേരിക്കയുമായി ഒരു ബന്ധവുമില്ല, അത് ഫിൻലാന്റിലേത് ആണ്.
- Claim Review : ഗൗഡാലൂപ് റിവർ, ന്യൂബ്രൗൻസ്ഫെൽ ,ടി എക്സ് ഡിസ വീക്കെൻഡ്
- Claimed By : ഫോക്സ് സ്പോർട്സ് റേഡിയോ 1400 ടെക്‌സാർക്കണ
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.