വസ്തുതാ പരിശോധന : അരവിന്ദ് കെജ്‌രിവാളിന്റെ ക്ലിപ്പ് ചെയ്ത വീഡിയോ വ്യാജ അവകാശവാദവുമായി പ്രചരിക്കുന്നു.
പ്രസ്തുത അവകാശവാദം തെറ്റിദ്ധാരണാജനകമാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. വാസ്തവത്തിൽ ഈ വീഡിയോ ക്ലിപ്പ് ചെയ്തതാണ്. ശരിയായ വീഡിയോയിൽ അരവിന്ദ് കെജ്‌രിവാൾ ” പൗരന്മാർക്ക് സൗജന്യങ്ങൾ നൽകുന്നതിനെ വിമർശിക്കുകയും രാജ്യത്തെ അഴിമതിയെപ്പറ്റി ഒരക്ഷരം പറയാതിരിക്കുകയും” ചെയ്യുന്ന സാമ്പത്തികവിദഗ്ധരെ കുറ്റപ്പെടുത്തുകയാണ്.
- By: Pallavi Mishra
- Published: May 18, 2022 at 08:45 PM
ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പാർട്ടിയുടെ (എ എ പി) അഴിമതി തുടരുമെന്ന് പറയുന്നു. പലരും ഈ വീഡിയോ ഷെയർ ചെയ്യുകയും കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും അധിക്ഷേപിക്കുകയും ചെയ്യുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത അവകാശവാദം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാനെന്ന് വ്യക്തമായി. വാസ്തവത്തിൽ ഈ വീഡിയോ ക്ലിപ്പ് ചെയ്തതാണ്. ഒരു വാർത്താസമ്മേളനത്തിന്റെ ക്ലിപ്പാണ് ഇതിനായി ഉപയോഗിച്ചത്. അതിൽ അരവിന്ദ് കെജ്‌രിവാൾ സാമ്പത്തിക വിദഗ്ധരെ വിമർശിക്കുകയാണ്. ” ഞങ്ങൾ സൗജന്യങ്ങൾ നൽകുന്നതിനെ അവർ വിമർശിക്കുന്നു. എന്നാൽ രാജ്യത്തെ അഴിമതിയെപറ്റി ഒരു ലേഖനം പോലും അവരാരും എഴുതുന്നില്ല,” എന്നായിരുന്നു കെജ്‌രിവാൾ പറഞ്ഞത്.
എന്താണ് വൈറൽ ആകുന്നത്?
എന്നാൽ വൈറൽ വീഡിയോയിൽ അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പാർട്ടിയുടെ (എ എ പി) അഴിമതി തുടരുമെന്ന് പറയുന്നു. ഈ പോസ്റ്റിനൊപ്പമുള്ള വിവരണത്തിൽ പറയുന്നു: “എ എ പി അഴിമതി തുടരും !!”
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം.
അന്വേഷണം:
ഈ അവകാശവാദത്തിന്റെ സത്യാവസ്ഥ പരിശോധിക്കാനായി ഞങ്ങൾ ഈ വീഡിയോയുടെ കീഫ്രയിമുകൾ ‘economist, corruption’ എന്നീ കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്‌സ് ഇമേജ് വഴി പരിശോധിച്ചു. എ എ പിയുടെ ട്വിറ്റര് ഹാന്ഡിലിൽ 2022 മെയ് 8 -ലെ ഒരു ട്വീറ്റിൽ ഈ വീഡിയോയുടെ ദീർഘ വേർഷൻ ഞങ്ങൾ കണ്ടെത്തി. “ഇപ്പോൾ പല സാമ്പത്തികവിദഗ്ധരും എഴുതുന്നത് സൗജന്യങ്ങൾ തുടർന്നാൽ രാജ്യം നശിച്ച് പോകുമെന്നാണ്. “അഴിമതി തുടർന്നാൽ” രാജ്യം നശിച്ചുപോകുമെന്ന് ഒരു സാമ്പത്തികവിദഗ്ധനും പറയുന്നില്ല” എന്നാണ് അതിൽ പറയുന്നത്.
ഒരു മിനിറ്റ് 45- സെക്ക ണ്ട് ദൈർഘ്യമുള്ള ഈ വീഡിയോയിൽ കെജ്‌രിവാൾ പറയുന്നു: “നിങ്ങൾക്ക് അറിയാമോ, ഓരോ രാഷ്ട്രീയക്കാരനും നാലായിരം യൂണിറ്റ് വൈദ്യുതി ഓരോ മാസവും സൗജന്യമായി ലഭിക്കുന്നു. നിങ്ങൾക്ക് അക്കാര്യത്തിൽ പ്രശ്നമൊന്നുമില്ല. എന്നാൽ ഏതെങ്കിലും പാവങ്ങൾക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിച്ചാൽ അത് പ്രശ്നമാണ്. ഓരോ രാഷ്ട്രീയക്കാരനും സൗജന്യം, സൗജന്യം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ തുടങ്ങും.”
സൗജന്യ വൈദ്യസഹായം ലഭിക്കുന്ന രാഷ്ട്രീയക്കാർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുമ്പോൾ പാവങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കുന്നതിനെ അവർ സൗജന്യം, സൗജന്യം, എന്ന് വിമർശിക്കുന്നു. വലിയ സാമ്പത്തിക വിദഗ്ധർ സൗജന്യങ്ങളെപ്പറ്റി പത്രങ്ങളിൽ ലേഖനമെഴുതുകയും ഈ രീതി തുടർന്നാൽ രാജ്യം നശിച്ചുപോകുമെന്ന് വിമർശിക്കുകയും ചെയ്യുന്നു. ഒരു വിദഗ്ധൻ പോലും രാജ്യത്ത് അഴിമതി തുടർന്നാൽ രാജ്യം നശിച്ചുപോകുമെന്ന് പറയുന്നില്ല. ഈ അഴിമതി തുടരുകതന്നെ ചെയ്യും.”
അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗത്തിന്റെ പൂർണരൂപം ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ മെയ് 8, 2021-ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ വക്താവ് സൗരഭ് ഭരദ്വാജുമായി ഇക്കാര്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. യഥാർത്ഥ വീഡിയോ ക്ലിപ്പ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പലരും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അവയിലൊന്നാണ് India272+.എന്ന് വിളിക്കുന്ന ഫേസ്‌ബുക്ക് പേജ്. ഈ പേജിന് 2.8 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. .
निष्कर्ष: പ്രസ്തുത അവകാശവാദം തെറ്റിദ്ധാരണാജനകമാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. വാസ്തവത്തിൽ ഈ വീഡിയോ ക്ലിപ്പ് ചെയ്തതാണ്. ശരിയായ വീഡിയോയിൽ അരവിന്ദ് കെജ്‌രിവാൾ ” പൗരന്മാർക്ക് സൗജന്യങ്ങൾ നൽകുന്നതിനെ വിമർശിക്കുകയും രാജ്യത്തെ അഴിമതിയെപ്പറ്റി ഒരക്ഷരം പറയാതിരിക്കുകയും” ചെയ്യുന്ന സാമ്പത്തികവിദഗ്ധരെ കുറ്റപ്പെടുത്തുകയാണ്.
- Claim Review : എ എ പി;ഐ യുടെ അഴിമതി തുടരുന്നു!
- Claimed By : ഇന്ത്യ272+
- Fact Check : Misleading
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.