വസ്തുതാ പരിശോധന : ഈ മരുന്നിന് ഡെങ്ക് 48 മണിക്കൂറിൽ സുഖപ്പെടുത്താൻ കഴിയില്ല. വൈറൽ അവകാശവാദം തെറ്റിദ്ധാരണാജനകം
യൂപട്ടോറിയം പെര്ഫോയാം 200 (EUPATORIUM PERFOIAM 200) എന്ന മരുന്നിന് ഡെങ്ക് 48 മണിക്കൂറിൽ സുഖപ്പെടുത്താൻ കഴിയില്ല
- By: Pallavi Mishra
- Published: Apr 25, 2022 at 05:23 PM
വിശ്വാസ് ന്യൂസ് (ന്യൂഡൽഹി): യൂപട്ടോറിയം പെര്ഫോയാം 200 (EUPATORIUM PERFOIAM 200) എന്ന മരുന്നിന് ഡെങ്ക് 48 മണിക്കൂറിൽ സുഖപ്പെടുത്താൻ കഴിയും എന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഈ മരുന്ന് ഒരു ഹോമിയോ മരുന്നാണ്. ഇത് 2,3 തുള്ളി വെള്ളത്തിൽ കലർത്തി രണ്ടുദിവസം കഴിച്ചാൽ ഡെങ്ക് സുഖപ്പെടും എന്നാണ് അവകാശവാദം. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് തെറ്റിദ്ധാരണാജനകമാണെന്ന് വ്യക്തമായി.
അവകാശവാദം:
ഹെൽത്ത് ടിപ്സ് ഹിന്ദി (ആർക്കൈവ്) എന്ന പേജ് ഷെയർ ചെയ്തിട്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നു : പെര്ഫോയാം 200 (EUPATORIUM PERFOIAM 200) എന്ന മരുന്ന് 2,3 തുള്ളി വെള്ളത്തിൽ കലർത്തി കഴിച്ചാൽ ഡെങ്ക് 48 മണിക്കൂറിൽ സുഖപ്പെടുത്താൻ കഴിയും
അന്വേഷണം:
ഈ വൈറൽ അവകാശവാദത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വിശ്വാസ് ന്യൂസ് ഡോക്ടർ ശാലിനി ശാക്യയുമായി (രാമാനുജം ഹോമിയോപ്പതിക് സെന്റര്, മെഹ്റുലി, ഡൽഹി) സംസാരിച്ചു.. അവർ വിശദീകരിച്ചു:“ ഈ രോഗത്തിനുള്ള ചികിത്സ അതിന്റെ തീവ്രത അനുസരിച്ചിരിക്കും.. ഇത്രയും കുറഞ്ഞ സമയത്തിൽ ഡെങ്ക് രോഗത്തിന്റ സ്വഭാവവും തീവ്രതയും നിർണയിക്കാൻ കഴിയുമെങ്കിലും രോഗം 48 മണിക്കൂറിൽ പൂർണമായി സുഖപ്പെടുത്താൻ കഴിയില്ല. ഈ മരുന്നിന്റെ പേരും സ്പെല്ലിംഗ് തെറ്റിയാണ് നൽകിയിട്ടുള്ളത് ,മരുന്നിന്റെ യഥാർത്ഥ പേര് Eupatorium Perfoliatum എന്നാണ്.”
വിശ്വാസ് ന്യൂസ് ഡെങ്ക് രോഗത്തിനുള്ള ചികിത്സയെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ പൊതുജനങ്ങൾക്ക് ആരോഗ്യസംബന്ധമായ വിവരങ്ങൾ നൽകുന്നതിനുള്ള ഔദ്യോഗിക സർക്കാർ വെബ്സൈറ്റ് ആയ നാഷണൽ ഹെൽത്ത് പോർട്ടൽ ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് കണ്ടെത്തി. അതിൽ പറയുന്നത് ഡെങ്കിന് ഒരു നിശ്ചിത ചികിത്സ ഇല്ലെന്നാണ്. തിപ്പലി, തുളസി, ചുക്ക്, പപ്പായ പോലുള്ള പച്ചമരുന്നുകൾ ഈ രോഗത്തിന്റെ സങ്കീർണത കുറയ്ക്കാനും രോഗം വേഗത്തിൽ നിയന്ത്രിക്കാനും സഹായിക്കുന്നു എന്നും അതിൽ വ്യക്തമാക്കുന്നു.
ഡോക്ടർ വിരേന്ദ്ര മിത്തലും ( മെട്രോ മാസ് ഹോസ്പിറ്റൽ) ഈ മരുന്നിന് ഡെങ്ക് 48 മണിക്കൂറിൽ സുഖപ്പെടുത്താൻ കഴിയില്ലെന്ന് അഭിപ്രായപ്പെടുന്നു
ഹെൽത്ത് ടിപ്സ് ഹിന്ദി (ആർക്കൈവ്) എന്ന പേജ് ഷെയർ ചെയ്തിട്ടുള്ള ഈ വൈറൽ പോസ്റ്റ് 2019-ലാണ് ക്രിയേറ്റ് ചെയ്തിട്ടുള്ളത് .
निष्कर्ष: യൂപട്ടോറിയം പെര്ഫോയാം 200 (EUPATORIUM PERFOIAM 200) എന്ന മരുന്നിന് ഡെങ്ക് 48 മണിക്കൂറിൽ സുഖപ്പെടുത്താൻ കഴിയില്ല
- Claim Review : പെര്ഫോയാം 200 (EUPATORIUM PERFOIAM 200) എന്ന മരുന്ന് 2,3 തുള്ളി വെള്ളത്തിൽ കലർത്തി കഴിച്ചാൽ ഡെങ്ക് 48 മണിക്കൂറിൽ സുഖപ്പെടുത്താൻ കഴിയും
- Claimed By : Puja
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.