വസ്തുത പരിശോധന: ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും പറ്റിയുള്ള വൈറൽ പോസ്റ്റ് പോസ്റ്റ് വ്യാജം
നിഗമനം: വിശ്വാസ് ന്യൂസ് ഈ പോസ്റ്റിനെപ്പറ്റി അന്വേഷണം നടത്തുകയും ആ വാർത്ത പഴയതാണെന്നും പി എസ് എ ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും സമീപകാലത്തൊന്നും അറസ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
- By: Ashish Maharishi
- Published: Sep 8, 2021 at 05:25 PM
വിശ്വാസ് ന്യൂസ്(ന്യൂഡൽഹി): ജമ്മു-കശ്‍മീർ നേതാക്കളായ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും കുറിച്ചുള്ള ഒരു വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നു. പി എസ് എ ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും അറസ്‌റ്റു ചെയ്തു എന്നാണ് വാർത്ത . വിശ്വാസ് ന്യൂസ് ഈ പോസ്റ്റിനെപ്പറ്റി അന്വേഷണം നടത്തുകയും ആ വാർത്ത പഴയതാണെന്നും പി എസ് എ ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും സമീപകാലത്തൊന്നും അറസ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
അവകാശവാദം
ഫേസ്‌ബുക്ക് യൂസർ ഓനെക് തിവാരി ആഗസ്ത് 23 -ന് അപ്‍ലോഡ് ചെയ്ത വ്യാജ പോസ്റ്റിൽ പി എസ് എ ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും അറസ്‌റ്റു ചെയ്തു എന്ന് അവകാശപ്പെടുന്നു.
ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ കാണാം, ഇവിടെ
അന്വേഷണം
‘പി എസ് എ ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും അറസ്റ് ചെയ്തു’ എന്ന കീവേഡുകൾ ഉപയോഗിച്ചുകൊണ്ട് വിശ്വാസ് ന്യൂസ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഗൂഗിളിൽ സെർച്ച് ചെയ്തു. അത്തരത്തിൽ ഒരു വാർത്തയും ഞങ്ങൾക്ക് കണ്ടെത്താനായില്ല. ആജ് തക്കിന്റെ വെബ്‌സൈറ്റിൽ ഒരു വാർത്ത കണ്ടു. 2020 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിച്ച ആ റിപ്പോർട്ടിൽ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും 6 മാസത്തേക്ക് വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന് പറയുന്നു. പി എസ് എ അഥവാ പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളക്കും മെഹ്ബൂബ മുഫ്‌തിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും അതിൽ പറയുന്നു. മുഴുവൻ വാർത്തയും ഇവിടെ വായിക്കാം.
ജനസത്തയുടെ വെബ്‌സൈറ്റിലെ ഒരു റിപ്പോർട്ടും ഞങ്ങൾ കാണുകയുണ്ടായി. 2020 ഫെബ്രുവരി 7 ന് പ്രസിദ്ധീകരിച്ച ആ റിപ്പോർട്ടിലും പി എസ് എ ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും അറസ്‌റ്റു ചെയ്തു എന്ന് പറയുന്നു
രണ്ട് നേതാക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ ഞങ്ങൾ സ്കാൻ ചെയ്തു.ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്‌തിയും സമൂഹമാധ്യമങ്ങളിൽ സജീവമാണെന്ന് ഞങ്ങൾ മനസ്സിലാക്കി.
വിശ്വാസ് ന്യൂസ് ദൈനിക് ജാഗരണിന്റെ കാസഡർ ബ്യൂറോ മേധാവി നവീൻ നവാസുമായി ബന്ധപ്പെട്ടു. ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും പറ്റിയുള്ള വൈറൽ പോസ്റ്റ് പോസ്റ്റ് വ്യാജം ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വൈറൽ പോസ്റ്റ്ഫേ ഷെയർ ചെയ്ത ഫേസ്‌ബുക്ക് യൂസർ ഓനെക് തിവാരിയുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ഉത്തരപ്രദേശ് സ്വദേശിയായ അയാൾക്ക് 871 ഫോളോവേഴ്സ് ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.
निष्कर्ष: നിഗമനം: വിശ്വാസ് ന്യൂസ് ഈ പോസ്റ്റിനെപ്പറ്റി അന്വേഷണം നടത്തുകയും ആ വാർത്ത പഴയതാണെന്നും പി എസ് എ ചുമത്തിക്കൊണ്ട് ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്‌തിയെയും സമീപകാലത്തൊന്നും അറസ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.