X
X

വസ്തുത പരിശോധന: കോവിഡ്-19 വാക്സിനെപറ്റി നോബൽ ജേതാവ് ലുക് മൊൺടാഗ്നിർ ഇങ്ങനെ പറഞ്ഞിട്ടില്ല; ഈ വൈറൽ പോസ്റ്റ് വ്യാജം

നിഗമനം: കോവിഡ്-19 കുത്തിവെപ്പ് നടത്തിയ എല്ലാ ആളുകളും 2 മാസത്തിനുള്ളിൽ മരിക്കും എന്ന് നോബൽ പുരസ്‌കാര ജേതാവ് മൊൺടാഗ്നിയർ പറഞ്ഞിട്ടില്ലെന്നും ആ അവകാശവാദം തെറ്റാണെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. നോബൽ പുരസ്‌കാര ജേതാവ് മൊൺടാഗ്നിയർ തന്റെ അഭിമിഖ്യത്തിൽ ” കൊറോണയുടെ പുതിയ വകഭേദം വാക്സിൻ മൂലമാണ് ‘ എന്നും “ആന്റിബോഡികൾ കാരണമാണ് വൈറസ് കൂടുതൽ ശക്തമായ അണുബാധ ഉണ്ടാക്കുന്നത്” എന്നും അവകാശപ്പെടുന്നതായി പറയുന്നതും തെറ്റാണ്. കോവിഡ്-19 വാക്സിൻ ഉല്പരിവർത്തനത്തിനോ വൈറസിന്റെ പുതിയ വകഭേദത്തിനോ കാരണമാകുന്നുമില്ല.

  • By: Umam Noor
  • Published: Jun 18, 2021 at 10:16 PM

ന്യൂ ദൽഹി (വിശ്വാസ് ന്യൂസ്). ഫ്രഞ്ച്  വൈറോളജിസ്റ്റും നോബൽ ജേതാവുമായ ലുക് മൊൺടാഗ്നിയറുടെ പേരിലുള്ള കോവിഡ്-19  കുത്തിവെപ്പുസംബന്ധിച്ച ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ്-19  കുത്തിവെപ്പ് നടത്തിയ എല്ലാ ആളുകളും 2 മാസത്തിനുള്ളിൽ മരിക്കും എന്ന് മൊൺടാഗ്നിയർ പറഞ്ഞതായും അത് അമേരിക്കയിലെ റെയർ ഫൗണ്ടേഷൻ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതായും പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു, ഒരു വാർത്തയുടെ ലിങ്കും മൊൺടാഗ്നിയറുടെ വിക്കിപീഡിയ ലിങ്കും ഇതോടൊപ്പം നൽകിയിട്ടുമുണ്ട്. ഈ അവകാശവാദം വിശ്വാസ് ന്യൂസ് അന്വേഷണവിധേയമാക്കി. “ഈ വാക്സിനിൽനിന്ന് കൊറോണയുടെ ഒരു പുതിയ വകഭേദം രൂപം കൊണ്ടിട്ടുണ്ട്. ഈ വൈറസ് ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് അണുബാധയെ കടുത്തതാക്കുന്നത്,’ എന്ന് ഈ പോസ്റ്റിൽ അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം അടിസ്ഥാനരഹിതമെന്ന് വ്യക്തമായി.

കോവിഡ്-19  കുത്തിവെപ്പ് നടത്തിയ എല്ലാ ആളുകളും 2 മാസത്തിനുള്ളിൽ മരിക്കും എന്ന്   നോബൽ ജേതാവായ ലുക് മൊൺടാഗ്നിയർ പറഞ്ഞിട്ടേയില്ല. അക്കാര്യം ശരിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുമില്ല. വൈറൽ പോസ്റ്റിനോടൊപ്പം നൽകിയ ലിങ്കായ  lifesitenews.com -ലും ഈ പ്രസ്താവന കാണാൻ കഴിഞ്ഞില്ല. കൂടാതെ ലുക് മൊൺടാഗ്നിയറുടെ അഭിമുഖത്തിലേതെന്ന് പറയപ്പെടുന്ന അവകാശവാദവും ശരിയല്ല. ശരീരത്തിലെ ആന്റിബോഡികൾക്ക് വൈറസിന്റെ പ്രകൃതത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുമെങ്കിലും വാക്സിൻ മാത്രമല്ല ശരീരത്തിലെ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്. ഈ വൈറൽ അവകാശവാദം തെറ്റാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് വൈറൽ പോസ്റ്റ്?

സമൂഹമാധ്യമങ്ങളിൽ പല ഉപയോക്താക്കളും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്. അത്തരം ഉപയോക്താക്കളിൽ ഒരാളായ സുബ്രത ചാറ്റർജി ഇതേ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. അതിൽ പറയുന്നു:” വാക്സിനേറ് ചെയ്ത എല്ലാ ആളുകളും 2 വർഷത്തിനുള്ളിൽ  മരണപ്പെടും. ഏതെങ്കിലും തരത്തിലുള്ള കോവിഡ് വാക്സിൻ എടുത്തിട്ടുള്ള ആർക്കും ജീവൻ നിലനിർത്താൻ സാധ്യതയില്ലെന്ന് നോബൽ ജേതാവായ ലുക് മൊൺടാഗ്നിയർ സ്ഥിരീകരിക്കുന്നു. അമ്പരപ്പിക്കുന്ന ആ അഭിമുഖത്തിൽ ലോകത്തിലെ സമുന്നതനായ വൈറോളജിസ്റ് പറയുന്നു:” കുത്തിവെയ്പ്പ് നടത്തിക്കഴിഞ്ഞവർക്ക് ഇനി പ്രതീക്ഷയില്ല; അവർക്ക് ഫലപ്രദമായ ചികിത്സയും ഇല്ല. മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള തയാറെടുപ്പുകൾ നാം നടത്തണം. ഈ വാക്സിന്റെ ഘടകങ്ങളെക്കുറിച്ച് പ്രമുഖ വൈറോളജിസ്റ്റുകൾ പഠിച്ചുവരുകയാണെന്ന അവകാശവാദത്തെയും അദ്ദേഹം പിന്താങ്ങുന്നു. ആന്റിബോഡിയോടുള്ള ആശ്രിതത്വം വർദ്ധിക്കുന്നതുമൂലം അവരെല്ലാം മരണപ്പെടും. ഇതിലധികം ഒന്നും പറയാനാവില്ല.” ” ഇത് ഒരു വലിയ വീഴ്ചയായിപ്പോയി, ഇല്ലേ? ഒരു ശാസ്ത്രീയ പിഴവ്  എന്നപോലെത്തന്നെ ഒരു ചികിത്സാ പിഴവും,” അമേരിക്കയിലെ റെയർ ഫൗണ്ടേഷൻ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതായി പറയുന്ന അഭിമുഖത്തിൽ മൊൺടാഗ്നിയർ ചോദിക്കുന്നു. ” ചരിത്രപുസ്തകങ്ങൾ അത് നമുക്ക് വ്യക്തമാക്കിത്തരും. ഈ വൈറസ് വകഭേദങ്ങൾ സൃഷ്ടിക്കുന്നത് വാക്സിനേഷൻ ആകുന്നു. പല സാംക്രമികരോഗവിദഗ്ധർക്കും ഇത് അറിയാമെങ്കിലും ആന്റിബോഡിയോടുള്ള ത്വ വർദ്ധനയെക്കുറിച്ച്  അവരെല്ലാം “മൗനം” പൂണ്ടിരിക്കുകയാണ്,” മൊൺടാഗ്നിയർ പറയുന്നു.”

ഈ പോസ്റ്റിന്റെ ആർക്കൈവ് വേർഷൻ ഇവിടെ കാണുക.

അന്വേഷണം

ഇ പോസ്റ്റിനെക്കുറിച്ച് രണ്ട് ഭാഗങ്ങളായാണ് വിശ്വാസ് ന്യൂസ് അന്വേഷിച്ചത്. ആദ്യ ഭാഗത്തിൽ, കുത്തിവെപ്പ് എടുത്തവരെല്ലാം രണ്ട് വർഷത്തിനുള്ളിൽ മരണപ്പെടും എന്ന നോബൽ പുരസ്‌കാര ജേതാവ് ലുക് മൊൺടാഗ്നിയറുടെ പ്രസ്താവന അന്വേഷണ വിധേയമാക്കി. രണ്ടാമത്തെ  ഭാഗത്തിലാകട്ടെ   ഇപ്പോൾ വൈറലായിരിക്കുന്ന ലുക് മൊൺടാഗ്നിയറുടെ അഭിമുഖത്തിന്റെ സാധുതയാണ് പരിശോധിച്ചത്.

അവകാശവാദം 1

ഈ പോസ്റ്റിനോടൊപ്പം lifesitenews.com എന്ന ഒരു ലിങ്ക് നൽകിയിട്ടുണ്ട്.  അതിൽ ഇങ്ങനെ പറയുന്നതായി പോസ്റ്റ് അവകാശപ്പെടുന്നു:” വാക്സിനേറ്റ് ചെയ്തവർക്ക് ജീവൻ നിലനിർത്താമെന്ന പ്രതീക്ഷയില്ല. അവരെല്ലാം രണ്ട് വർഷത്തിനുള്ളിൽ മരണപ്പെടും.”

വസ്തുത

മൊൺടാഗ്നിയറുടെ ഫ്രഞ്ച് ഭാഷയിലുള്ള അഭിമുഖത്തിന്റെ ഒരു ഭാഗം അമേരിക്കയിലെ റെയർ ഫൗണ്ടേഷൻ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു.  18 May 2021 മേയ് 18  നാണ് ഈ അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടത്. വൈറലായ അവകാശവാദം ഈ അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ അത്തരമൊരു പരാമർശവും പ്രസ്‌തുത അഭിമുഖത്തിൽ ഞങ്ങൾക്ക് കണ്ടെത്താനായില്ല. അഭിമുഖത്തിൽ മൊൺടാഗ്നിയാർ പറയുന്നു:”ഈ  വാക്സിൻ വൈറസ് വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്നതുകൊണ്ട്  വാക്സിൻ പ്രയോഗത്തിൽ വരുത്തിയ രാജ്യങ്ങളിലെല്ലാം കൂടുതൽ മരണങ്ങൾ സംഭവിക്കുന്നു.” ഈ പ്രസ്താവന പ്രസ്തുത പോസ്റ്റിൽ വളച്ച്  ഒടിച്ചിരിക്കുന്നു. റെയർ ഫൗണ്ടേഷനിലെ മുഴുവൻ ലേഖനവും നിങ്ങൾക്ക് ഇവിടെ വായിക്കാം

ഈ പോസ്റ്റിനോടൊപ്പം lifesitenews.com എന്ന ഒരു ന്യൂസ് ലിങ്ക് നൽകിയിട്ടുണ്ട്. എന്നാൽ വൈറൽ പോസ്റ്റിൽ പറയുന്നതുപോലെ “രണ്ട് വർഷത്തിനുള്ളിൽ മരണം സംഭവിക്കും” എന്ന പരാമർശമൊന്നും ഇതിലും  കാണാനില്ല. 2021 മേയ് 25 ന്    ഈ ലേഖനം പ്രസിദ്ധീകരിക്കുമ്പോൾ റെയർ ഫൗണ്ടേഷൻ ഈ അവകാശവാദം തള്ളിക്കളയുകയും വാക്സിനെടുത്തവർ 2 വർഷത്തിനുള്ളിൽ മരണപ്പെടുമെന്നു നോബൽ പുരസ്‌കാര ജേതാവ് മൊൺടാഗ്നിയാർ പറഞ്ഞിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു.  

റെയർ ഫൗണ്ടെഷന്റെ സ്ഥാപകനുമായ ആമി മെർക്കിനെ ട്വിറ്റര്  വഴി ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു. ലുക് മൊൺടാഗ്നിയറുടെ പേരിലുള്ള ആ പ്രസ്താവന വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് റെയർ ഫൗണ്ടേഷൻ പുറത്ത്ഇറക്കിയ നിഷേധക്കുറിപ്പും പ്രസ്തുത ലേഖനവും അദ്ദേഹം   ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.

ഈ വൈറൽ  പ്രസ്താവന തികച്ചും തെറ്റാണെന്നും അതിന് അടിസ്ഥാനമായി യാതൊരു ശാസ്ത്രീയ തെളിവുകളും ഇല്ലെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. 25 -ൽ ഏറെ രോഗങ്ങൾ തടഞ്ഞുകൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെ ഈ വാക്സിൻ രക്ഷിച്ചിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

അവകാശവാദം 2

അന്വേഷണത്തിന്റെ രണ്ടാമത്തെ  ഭാഗത്തിലാകട്ടെ   ഇപ്പോൾ വൈറലായിരിക്കുന്ന ലുക് മൊൺടാഗ്നിയറുടെ അഭിമുഖത്തിന്റെ സാധുതയാണ് പരിശോധിച്ചത്. അദ്ദേഹം ആദ്യം അവകാശപ്പെട്ടത്,” കൊറോണ വൈറസിന്റെ പുതിയ വകഭേദം ഉണ്ടായിട്ടുള്ളത് വാക്സിൻ കാരണമാണ്. ഈ വകഭേദങ്ങൾക്ക് വാക്സിനെ ചെറുക്കാനുള്ള കഴിവുണ്ട്.”  

വസ്തുത

2021  ജനുവരി 16 -നാണ്   ഇന്ത്യയിൽ ആദ്യ   വാക്സിൻ പ്രയോഗത്തിൽ വരുത്തിയത്. എന്നാൽ ബയോടെക്‌നോളജി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച്  B.1.617 എന്ന ഈ വൈറസിന്റെ ആദ്യ ഉല്പരിവർത്തനം രേഖപ്പെടുത്തപ്പെട്ടത് 2020   ഡിസമ്പർ 7 -ന്  മഹാരാഷ്ട്രയിലാണ്.

സ്ഥിരീകരണത്തിനായി അശോക യൂണിവേഴ്‌സിറ്റി, ത്രിവേദി സ്ക്കൂൾ ഓഫ് ബയോസയന്സിന്റെ ഡയറക്ടർ ഡോ. ഷാഹിദ് ജമീലിനെ ഞങ്ങൾ ബന്ധപ്പെട്ടു.  ലുക് മൊൺടാഗ്നിയറുടെ അഭിമുഖം സംബന്ധിച്ച് അദ്ദേഹം thewire.in എന്ന വെബ്‌സൈറ്റിൽ  ഒരു ലേഖനം എഴുതിയിട്ടുണ്ടെന്നും  എല്ലാ വിവരങ്ങളും അതിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

2021  മേയ് 27 -ന്  പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനത്തിൽ വൈറസുകളടക്കം എല്ലാ ജീവികളിലുമുള്ള ഉല്പരിവർത്തനം ആകസ്മികമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വൈറസുകൾ പെരുകുമ്പോൾ പിശകുകളുണ്ടാക്കുന്ന എന്സൈമുകളും അവയുടെ ജനിതക വസ്തുക്കൾ പകർത്തുന്നു. നമ്മൾ എഴുതുമ്പോൾ വരുത്തുന്ന അക്ഷരപിശകുകൾ പോലെയുള്ളതാണ് ഈ പിശകുകളും. നമ്മ പ്രൂഫ് പരിശോധിച്ച് പിശകുകൾ തിരുത്താമെങ്കിലും വൈറസുകൾക്ക് അതിന് കഴിയുകയില്ല. കാരണം അവയുടെ എൻസൈമുകൾ തിരുത്തലുകൾ വരുത്തുന്നില്ല. ആർ എൻ എ  വൈറസുകളായ കൊറോണ വൈറസ് . ഇൻഫ്ളുവന്സ വൈറസ് എന്നയവയുടെ കാര്യത്തിൽ ഇത് പ്രതേകിച്ചും സത്യമാണ്. ഓരോ പകർപ്പിലും ഉല്പരിവർത്തനം സമാഹൃതമാകുന്നു. ” മുഴുവൻ ലേഖനവും ഇവിടെ വായിക്കാം.

അവകാശവാദം 3

 “വൈറസ് ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ അണുബാധ ശക്തമാക്കുന്നു. എ ഡി ഇ വാക്സിൻ പുതിയ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് വാക്സിൻ എടുത്തവരിൽ അണുബാധ കൂടുതൽ ശക്തമാക്കും.”

വസ്തുത

മോൺടാഗ്നിയാറുടെ പേരിലുള്ള അവകാശവാദവുമായി ബന്ധപ്പെട്ട്  ഒരു ഇന്ത്യൻ വൈറോളജിസ്റ്റും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്യൂണൈസേഷൻ    അംഗവുമായ ഡോക്ടർ ഗഗൻദീപ് കാംഗ് ഇങ്ങനെ ട്വീറ്റ് ചെയ്യുന്നു: ” നമ്മൾക്ക് അണുബാധയുണ്ടാകുകയോ നമ്മൾ വാക്സിനേറ് ചെയ്യപ്പെടുകയോ ആണെങ്കിൽ മൊത്തം വൈറസിനോ  ഭാഗികമായ വൈറസിനോ എതിരായി നമ്മുടെ ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു. വൈറസ് ബാധ ഉണ്ടാകുമ്പോൾ ആന്റിബോഡികൾ അടക്കമുള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിന്റെ പെരുക്കം  തടയുകയും അങ്ങനെ അണുബാധയിൽനിന്നും ശരീരത്തെ  മുക്തമാക്കുകയും ചെയ്യുന്നു. എന്നാൽ ചില ആളുകൾ ഇമ്യൂണോകോംപ്രമൈസ്ഡ്( ഇവർ പ്രതിരോധശേഷി കുറഞ്ഞവരും ശരീരത്തിലാകമാനം വൈറസ്  പടരാൻ സാധ്യതയുള്ളവരുമാണ്) ആണെന്ന് പറയാം. ഇത്തരം (അപൂർവ) കേസുകളിൽ ശരീരത്തിന്റെ രോഗപ്രതിരോധത്തെ മറികടന്ന് വൈറസ് വകഭേദങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. വകഭേദങ്ങൾ ധാരാളമുണ്ടെങ്കിലും ശരീരത്തിന്റെ പ്രതിരോധശേഷിയെ അതിജീവിക്കാൻ കഴിയുന്നവ കുറവാണ്. വൈറസുകൾ വ്യാപകമായി പെരുകുമ്പോൾ അവയിൽ ചില വകഭേദങ്ങൾ വാക്സിൻ ഉണ്ടാക്കുന്ന പ്രതിരോധശേഷി വേണ്ടത്ര ഫലപ്രദമല്ലാതാക്കും. വൈറസ് വകഭേദങ്ങൾ കുറയ്ക്കാനുള്ള ഏക മാർഗം വാക്സിനേഷൻ  നിർത്തലാക്കുകയല്ല,   മറിച്ച്, വൈറസിന്റെ വ്യാപനവും പെരുക്കവും തടയാനായി വാക്സിനേഷൻ വ്യാപകമാക്കുകയാണ്.”

ലുക് മൊൺടാഗ്നിയറുടെ പേരിലുള്ള അവകാശവാദത്തെപ്പറ്റി  ജാഗരൺ ന്യൂസ് മീഡിയയുടെ സീനിയർ എഡിറ്റർ പ്രത്യുഷ് രഞ്ജൻ ഐ സി എം ആറിലെ ഡോക്ടർ അരുൺ ശർമയുമായി സംസാരിച്ചു.  ഐ സി എം ആറിന്റെ നാഷണൽ ഇൻസ്‌റ്റിറ്റിയൂട്ട് ഫോർ ഇമ്പ്ലിമെന്റേഷൻ റിസർച്ച് ഓൺ നോൺ-കമ്യൂണിക്കബിൾ ഡിസീസസ്(ജോധ്പ്പൂർ ) -ന്റെ ഡയറക്ടർ ആണ്  ഡോക്ടർ അരുൺ ശർമ. ഒരു കമ്യൂണിറ്റി മെഡിസിൻ വിദഗ്ധൻ കൂടിയാണ് അദ്ദേഹം. വൈറൽ പോസ്റ്റ് സദാംബന്ധിച്ച് ചോദ്യങ്ങൾക്ക് ഡോക്ടർ ശർമ  മറുപടി നൽകുന്നു:

ചോദ്യം: വാക്സിൻ പുതിയ വൈറസ് വകഭേദങ്ങൾ ഉണ്ടാക്കുന്നു. പുതിയ തരം വകഭേദങ്ങൾ ഉണ്ടാകുന്നത് വാക്സിൻ മൂലമാണ്. ശരിയാണോ?

ഉത്തരം: ഈ അവകാശവാദം   അടിസ്ഥാനരഹിതമാണ്. ഈ അവകാശവാദത്തെ പിന്താങ്ങുന്ന ഒരു ശാസ്ത്രീയ തെളിവുകളുമില്ല.

ചോദ്യം: വാക്സിനെ പ്രതിരോധിക്കുന്ന വകഭേദങ്ങൾ വൈറസ് ഉണ്ടാക്കുന്നു.

ഉത്തരം: ഇത് സാധ്യമാണ്. വൈറസ്  അതിന്റെ വകഭേദങ്ങൾ  ഉണ്ടാക്കുന്നു. എന്നാൽ ഇത് വാക്സിൻ മൂലമോ വാക്സിനേഷൻ മൂലമോ ആണെന്ന് പറയുന്നത് ശരിയല്ല.

ചോദ്യം: വൈറസ്/വാക്സിൻ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ അണുബാധ വർദ്ധിപ്പിക്കുന്നു.കോവിഡ്-19ന്റെ കാര്യത്തിൽ ഇത് എത്രത്തോളം ശരിയാണ്?

ഉത്തരം: ഇത് തികച്ചും അടിസ്ഥാനരഹിതമായ അവകാശവാദമാണ്. കോവിഡ്-19 വാക്സിനേഷന്റെ  കാര്യത്തിൽ ഇത് ഒട്ടും കാണാനില്ല. കോവിഡ്-19 നെയും അതിന്റെ വകഭേദങ്ങളെയും  നേരിടാനുള്ള ഏറ്റവും പ്രധാന നടപടിയാണ് വാക്സിനേഷൻ. എല്ലാവരും മടികൂടാതെ വാക്സിനേഷൻ ചെയ്യാനും രണ്ട് ഡോസുകളും എടുക്കാനും  തയാറാകണം. വാക്സിനേഷൻ പ്രക്രിയ  പൂർത്തിയാക്കിയതിനുശേഷവും   കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം.

പ്രത്യുഷ് രഞ്ജൻ  ഡോക്ടർ അരുൺ ശർമയുമായി നടത്തിയ പ്രത്യേക അഭിമുഖം ഇവിടെ കാണാം.

അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ബന്ധപ്പെട്ട വാർത്തകളെപ്പറ്റി ഒരു വിശകലനം നടത്തി. അപ്പോൾ medpagetoday യുടെ വെബ്‌സൈറ്റിൽ 2021  മാർച്ച് 16  -ന്  പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടെത്തി. പി എച്ച് ഡി ഹോൾഡർമാരുടെ ട്രാൻസ്‌ലേഷണൽ മെഡിസിൻ ബ്ലോഗ് ആയ “ഇൻ ഡി പൈപ്പ്ലൈനിൽ” ഡെറിക്ക് ലോവ്    എഴുതിയ  വിവരങ്ങൾ ചൂണ്ടിക്കാട്ടി ” കോവിഡ്-19 വാക്സിൻ വികസിപ്പി ച്ചെടുക്കുന്നതിന്റെ ആദ്യ  ഘട്ടങ്ങളിൽ എ ഡി ഇ ക്ക് ഏറ്റവും കുറഞ്ഞ കാരണമാകാൻ സാധ്യതയുള്ള SARS-CoV-2 പ്രോട്ടീനിനെ  ആണ് ശാസ്ത്രജ്ഞന്മാർ ലക്ഷ്യമിട്ടത്. ഉദാഹരണത്തിന് SARS-CoV-2 ന്യൂക്ലിയോപ്രോട്ടീനിനെ ലക്ഷ്യമാക്കുന്നത് എ ഡി ഇ ക്ക് കാരണമാകുമെന്ന് കണ്ടതോടെ അവർ ഉടനടി ആ സമീപനം മാറ്റി.” “Scientists designed animal studies to look for ADE. They looked for it in human trials, and they’ve been looking for it in the real-world data for COVID-19 vaccines with emergency use authorization. So far, they haven’t seen signs of it. In fact, the opposite is happening.” Read the entire article here.

“എ ഡി ഇ യെ മനസ്സിലാക്കാൻ മൃഗങ്ങളെ ആസ്പദമാക്കിയുള്ള പഠനത്തിന് ശാസ്ത്രകാരന്മാർ രൂപകൽപന നൽകി. ഇതുസംബന്ധിച്ച് മനുഷ്യരിൽ പരീക്ഷണം നടത്താനും അടിയന്തിരമായി ഉപയോഗത്തിന് അംഗീകാരം നൽകാനായി യഥാതഥമായ ടാറ്റ കണ്ടെത്താനും അവർ ശ്രമിച്ചു. അതിനാൽ അവർ അതിന്റെ ലക്ഷണങ്ങൾ കണ്ടില്ല. വാസ്തവത്തിൽ അതിന്റെ നേരെ വിപരീതമാണ് സംഭവിക്കുന്നത്.” മുഴുവൻ ലേഖനവും ഇവിടെ വായിക്കാം. 

ലുക് മൊണ്ടെഗനിയർ  2008 -ൽ  ഫ്രാൻകോയിസ് ബാരെ-സിനൗസി, ഹറാൾഡ്   സര് ഹൌസിന് എന്നിവരോടോപ്പമാണ് ഫിസിയോളജിയിൽ  അഥവാ ഹ്യുമൻ ഇമ്യുനോ ഡെഫിഷ്യന്സി വൈറസ് (എച്ച് ഐ വി) നല്ല മരുന്നിന്റെ കണ്ടുപിടുത്തത്തിന് നോബൽ പുരസ്കാരം നേടിയത്.  കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലാബിൽ തയാറാക്കിയതാണെന്ന് 2020  ഏപ്രിലിൽ അദ്ദേഹം പറഞ്ഞു. ഈ വാർത്ത ഇവിടെ വായിക്കാം.

निष्कर्ष: നിഗമനം: കോവിഡ്-19 കുത്തിവെപ്പ് നടത്തിയ എല്ലാ ആളുകളും 2 മാസത്തിനുള്ളിൽ മരിക്കും എന്ന് നോബൽ പുരസ്‌കാര ജേതാവ് മൊൺടാഗ്നിയർ പറഞ്ഞിട്ടില്ലെന്നും ആ അവകാശവാദം തെറ്റാണെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. നോബൽ പുരസ്‌കാര ജേതാവ് മൊൺടാഗ്നിയർ തന്റെ അഭിമിഖ്യത്തിൽ ” കൊറോണയുടെ പുതിയ വകഭേദം വാക്സിൻ മൂലമാണ് ‘ എന്നും “ആന്റിബോഡികൾ കാരണമാണ് വൈറസ് കൂടുതൽ ശക്തമായ അണുബാധ ഉണ്ടാക്കുന്നത്” എന്നും അവകാശപ്പെടുന്നതായി പറയുന്നതും തെറ്റാണ്. കോവിഡ്-19 വാക്സിൻ ഉല്പരിവർത്തനത്തിനോ വൈറസിന്റെ പുതിയ വകഭേദത്തിനോ കാരണമാകുന്നുമില്ല.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later